Obituary
വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന സ്കൂളിന് സമീപം മുളവൻകാട്ടിൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽമജീദ് (69) അജ്മാനിൽ നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: മസിയത്ത്, മുഹമ്മദ് അമീൻ (അജ്മാൻ), റഹിയാനത്ത് (ദുബൈ), മുഹമ്മദ് അസ്ലം. മരുമക്കൾ: സലീം (ദുബൈ), ഇസ്മായിൽ (ദുബൈ), യാസീന (അജ്മാൻ).
ചാലക്കുടി: ചേനത്തുനാട് ആലപ്പാട്ട് വീട്ടിൽ ജോയുടെ ഭാര്യ ആലീസ് (72) നിര്യാതയായി. മകൾ: ജിനി. മരുമകൻ: സെബി.
പാവറട്ടി: മനപ്പടി ചെറുവക്കര മനയിൽ കൃഷ്ണൻ നമ്പൂതിരി (80) നിര്യാതനായി. പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മലയാളം അധ്യാപകനാണ്. ഭാര്യ: പാർവതി അന്തർജനം (പാവറട്ടി സർവിസ് കോപറേറ്റീവ് ബാങ്ക് റിട്ട. സെക്രട്ടറി). മക്കൾ: കിഷോർ, കൃപ, കീർത്തി. മരുമക്കൾ: നീത, പരേതനായ സന്തോഷ്, ദേവാനന്ദ്.
വേലൂർ: തണ്ടിലം പേക്കുന്നേൽ വീട്ടിൽ വർഗീസിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. മക്കൾ: ഗ്രേസി, ജാൻസി, സാലു, മോളി, സിൻസി, ബിജു. മരുമക്കൾ: തങ്കച്ചൻ, സജി, എൽസി, മൈക്കിൾ, ബിജു.
പട്ടിക്കാട്: മരയ്ക്കല്‍ കല്ലുംപുറത്ത് പരേതനായ ചക്രപാണിയുടെ ഭാര്യ ശ്രീദേവി (76) നിര്യാതയായി. മക്കള്‍: മധു, മനോജ്. മരുമക്കള്‍: ദീപ, ഉഷ.
പന്നിത്തടം: എയ്യാൽ ആന്തൂര്പറമ്പിൽ വീട്ടിൽ കുട്ടപ്പൻ എഴുത്തച്ഛന്റെ മകൻ മോഹനൻ (58) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: വിഷ്ണു, അമൃത. മരുമക്കള്‍: അമൃത, വിനോദ്.
തിരുവനന്തപുരം: പെരുന്താന്നി ജെ.പി.എൻ 80 ജെ.പി നഗറിൽ മുൻ എൽ.ഐ.സി ഉദ്യോഗസ്ഥൻ ആർ. ഹരിഹരസുബ്രഹ്മണ്യ അയ്യർ (88) നിര്യാതനായി. ഭാര്യ: രാജി പി. മക്കൾ: രാമകൃഷ്ണൻ (വി.എസ്.എസ്.സി, ഐ.എസ്.ആർ.ഒ), കല. മരുമക്കൾ: ശാന്തി (കേരള രാജ് ഭവൻ), നാഗരാജൻ (ഗോവ ഷിപ്യാർഡ്). മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച 8.30ന്.
ഉളളൂർ: നീരാഴി ലെയ്ൻ ശ്രീവത്സത്തിൽ റിട്ട. പ്രഫസർ ഡോ.കെ. രാധാമണിയമ്മ (77- രസതന്ത്ര വിഭാഗം മുൻമേധാവി, ചെമ്പഴന്തി എസ്.എൻ കോളജ്) നിര്യാതയായി. ഭർത്താവ്: കെ.ജി. രവി (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, വാട്ടർ അതോറിറ്റി). മക്കൾ: ഡോ. ദീപ രവി (ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ, തൈക്കാട്) കണ്ണൻ രവി (വി ആൻഡ് വി ഗ്രൂപ്സ്). മരുമക്കൾ: എസ്. രാജേഷ് (റീജനൽ മാനേജർ, എസ്.ബി.ഐ), സ്നേഹ എസ് ( വി ആൻഡ് വി ഗ്രൂപ്സ്). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.
വെഞ്ഞാറമൂട്: നെല്ലനാട് തോട്ടുമ്പുറം വടക്കേക്കുഴി പുത്തന്‍ വീട്ടില്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ നളിനാക്ഷി (95) നിര്യാതയായി. മക്കള്‍: രാധ, രാജേന്ദ്രന്, ഇന്ദിര, രമണി, ലീല. മരുമക്കൾ: പരേതനായ ജയിംസ്, സുനില്‍ ലാല്‍, ശ്രീരംഗന്‍, പ്രേംരാജ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
വെഞ്ഞാറമൂട്: ഗോകുലം മെഡിക്കല്‍ കോളജിനു സമീപം പത്തിയൂര്‍ മാണിക്യവിള വീട്ടില്‍ ശിവാനന്ദന് (73) നിര്യാതനായി. ഭാര്യ: എസ്. ബേബി. മക്കള്‍. രാജേഷ്, സുമേഷ്. മരുമക്കള്‍: സിനി എസ്.എസ്, സുകന്യ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
കല്ലമ്പലം : പുല്ലൂർമുക്ക് സുനിൽ നിവാസിൽ പ്രഭാകരന്റെയും ഉഷയുടെയും മകൻ റീബു (40) നിര്യാതനായി. ഭാര്യ: ധന്യ. മകൻ: ആദിഷ്.
മുരുക്കുംപുഴ: കോട്ടർക്കരി അനിത ഭവനിൽ പരേതനായ ശങ്കരൻകുട്ടിയുടെയും രാധമ്മയുടെയും മകൻ രാധാകൃഷ്ണൻ നായർ (52- കെ.എസ്.ഇ.ബി ലൈൻമാൻ) നിര്യാതനായി. ഭാര്യ: അനിത.എസ്. മക്കൾ: വിഷ്ണു ശങ്കർ, ഹരി ശങ്കർ, അവന്യ കെ. സന്തോഷ്. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച ഒമ്പതിന്.