Obituary
കൊടുങ്ങല്ലൂർ: ദേശീയപാത 66 മതിലകം മതിൽമൂല തെക്ക് ടൂറിസ്റ്റ് ബസിനടിയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടവിലങ്ങ് കറപ്പം വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഇസ്മായിലാണ് (24) മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 ഓടെ മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം. വലപ്പാട് മണപ്പുറം ഐ.ടി സെക്ഷനിൽ ജോലി ചെയ്യുന്ന യുവാവ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. ബസിനടിയിൽപെട്ട് ഗുരുതര പരിക്കേറ്റ യുവാവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിവാഹ പാർട്ടി സഞ്ചരിച്ച ബസിനടിയിലാണ് യുവാവ് പെട്ടത്. ഹെൽമറ്റ് തെറിച്ചുപോയ നിലയിലായിരുന്നു. മതിലകം പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. മാതാവ്: മിസിരിയ. സഹോദങ്ങൾ: അഫ്സൽ, ഫാത്തിമ.
കള്ളിക്കാട്: മൈലക്കര, ചാമവിളപ്പുറം കുഴിത്തട്ട് വീട്ടിൽ തങ്കമ്മ (83) നിര്യാതയായി. മക്കൾ: ശ്യാമള, ബാബു, ജോണി, പുഷ്പം, ജോയി, മിനു. ബിജു.മരുമക്കൾ: ജലജ, ബിന്ദു, ജയേന്ദ്രൻ, സുനിത, സവിത, ഗീത. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.
വെമ്പായം: തേക്കട മഞ്ഞപ്പാറ തടത്തരികത്തുവീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ ഷെരീഫാബീവി (72) നിര്യാതയായി. മക്കൾ: പരേതനായ ഷറഫുദ്ദീൻ, സുലൈഖ, സബീറ, ഹസീന, ജുമൈല. മരുമക്കൾ: ഷാഹിദ്, ജമാലുദ്ദീൻ, പരേതനായ ബഷീർ, നാസറുദ്ദീൻ, ലത്തീഫ്.
വർക്കല: ഇടവ വെൺകുളം കാട്ടുവിള തരംഗിണി ജിജി നാഥിൽ അനീഷ്കുമാർ (42) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ഋഷിനാഥ്, കീർത്തന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്
കൊട്ടിയം: ഒറ്റപ്ലാമൂട് ചരുവിള വീട്ടിൽ പരേതരായ ഫ്രാൻസിസ് ആന്റണിയുടെയും പ്രസ്തീന ഫ്രാൻസിസിന്റെയും മകൻ വിനോദ് ജോസഫ് ഫ്രാൻസിസ് (61) നിര്യാതനായി. ഭാര്യ: മീര വിനോദ്. മക്കൾ: ഫ്രാൻസിസ് വിനോദ്, ഫെസി വിനോദ്.
പുനലൂർ: നെയ്ത്തുമുക്ക് കോയിത്തറ വീട്ടിൽ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (92-തലവൂർ പാണ്ടിത്തിട്ട കോക്കാട്ടുവിള കുടുംബാംഗം) നിര്യാതയായി. മക്കൾ: ടോണി ജെ. കോയിത്തറ, എൽസമ്മ സെബാസ്റ്റ്യൻ. മരുമക്കൾ: ജയ ടോണി, സെബാസ്റ്റ്യൻ. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
പുനലൂർ: മുസാവരിക്കുന്ന് സാംസൺ വില്ലയിൽ സജി പി. വർഗീസ് (46) അജ്മാനിൽ നിര്യാതനായി. ഭാര്യ: വിൻസി സജി. മക്കൾ: എബിയേൽ, ആൻമേരി. സംസ്കാരം പിന്നീട്.
ഓച്ചിറ: ചങ്ങൻകുളങ്ങര കട്ടൂത്തറയിൽ അമ്മിണിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, ജയശ്രീ (മുംബൈ). മരുമക്കൾ: സതിയമ്മ, മധുസൂദനൻപിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
തിരൂർ: അമിതവേഗതയിലെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചതിനെത്തുടർന്ന് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ കൈമലശ്ശേരി സ്വദേശിയും തൃപ്രങ്ങോട് പഞ്ചായത്ത് മുൻ കൗൺസിലറുമായ കടമ്പിൽ പൂഴിത്തറമ്മൽ ബാവയുടെ മകൻ തസ്ലിമാണ് (40) മരിച്ചത്. ചമ്രവട്ടം പാതയിൽ ആലിങ്ങലിൽ തിങ്കളാഴ്ച രാവിലെ എട്ടിനാണ് അപകടം. തിരുവനന്തപുരം കോവളം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടം വരുത്തിയത്. സ്കൂട്ടറിൽ ഇടിച്ചതോടെ നിയന്ത്രണംവിട്ട കാർ വീണ്ടും അതിവേഗതയിൽ 200 മീറ്ററോളം യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോയി തൊട്ടടുത്ത ഹോട്ടലിലെ മതിലിൽ ഇടിച്ചാണ് നിന്നത്. ഹോട്ടൽ ഭാഗികമായി തകർന്നു. നാട്ടുകാർ ഉടനെ തസ്ലിമിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ എം.ഇ.ടി സെൻട്രൽ സ്കൂളിലെ അധ്യാപികയായ എൻ. നിഷിദയാണ് ഭാര്യ. മക്കൾ: നിദ, നിഹ (ഇരുവരും വിദ്യാർഥികൾ). മാതാവ്: സുബൈദ. സഹോദരങ്ങൾ: അബ്ദുസ്സമദ്, തഫ്സീന.
കോട്ടക്കൽ: കാർ നിർത്തി സാധനം വാങ്ങാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കൺമുന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ പെരുമണ്ണ കോഴിച്ചെന സ്വദേശി മരിച്ചു. ക്ലാരി പള്ളിക്ക് സമീപം പരേതനായ ചെരിച്ചി അവറുഹാജിയുടെ മകൻ അബ്ദുൽ കരീം ഹാജിയാണ് (68) മരിച്ചത്. കൊണ്ടോട്ടി പുളിക്കലിൽ കഴിഞ്ഞ ദിവസം രാത്രി ഭാര്യ ഉമ്മുൽ ഖൈറിനൊപ്പം വരുന്നതിനിടെയായിരുന്നു അപകടം. ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. മുൻ അബൂദബി പ്രവാസിയും പെരുമണ്ണയിലെ മത-സാംസ്കാരിക രംഗത്തെ സാന്നിധ്യവുമായിരുന്നു. മകൻ സഹീർ എട്ടുമാസം മുമ്പ് മലപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. മറ്റുമക്കൾ: ഷെറിൻ, ഷമീമ, ഷഹാന. മരുമക്കൾ: നുഹ കേഴത്ത് (വള്ളുവമ്പ്രം), അഷ്റഫ് കൊളക്കാട്ടിൽ (പൊന്മള), അക്ബർ കുരിക്കൾ (മഞ്ചേരി), ബാസിത്ത് ചേരിയത്ത് (തലക്കടത്തൂർ).കൊണ്ടോട്ടി പൊലീസ് നിയമനടപടി പൂർത്തിയാക്കി. ഖബറടക്കം പെരുമണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
രാമപുരം: കൊങ്ങംപാറ കണ്ടംപറമ്പ റോഡിലെ റിട്ട. പൊലീസ് ഓഫിസർ പറമ്പാടത്ത് രാജഗോപാലന്റെ ഭാര്യ യശോദ (68) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, പ്രഫ. സുരേന്ദ്രൻ (പട്ടാമ്പി ഗവ. കോളജ്), പ്രമീള, മഞ്ജുള. മരുമക്കൾ: സുധാകരൻ (വിളയൂർ ഗ്രാമപഞ്ചായത്ത് അംഗം), മണികണ്ഠൻ, അനിത (അധ്യാപിക, രാമപുരം എ.എച്ച്.എൽ.പി സ്കൂൾ) സുജില.
പാണക്കാട്: പരേതനായ പനങ്ങാട്ട് കുഞ്ഞഹമ്മദിന്റെ മകൻ അയമുദു (83) നിര്യാതനായി. സഹോദരങ്ങൾ: മായിൻ, മൊയ്തീൻകുട്ടി.