പട്ടാമ്പി: ദമ്പതികളെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുളയൻകാവ് താഴത്തെ പുരയ്ക്കൽ ഷാജി (46), ഭാര്യ സുചിത്ര (36) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടത്. കൊപ്പം പൊലീസ് സ്ഥലത്തെത്തി.
മരണകാരണം അറിവായിട്ടില്ല. ഏക മകൻ അർജുൻ മണ്ണേങ്ങോട് എ.യു.പി സ്കൂൾ വിദ്യാർഥിയാണ്.