Obituary
ചേലക്കര: അന്തിമഹാകാളൻകാവ് ശങ്കുമാൻ തൊടിയിൽ മൊയ്തീൻ (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ, സിദ്ദീഖ്, കബീർ, ശരീഫ, ജമീല. മരുമക്കൾ: സഫിയ, ഷൈല, നദീറ, ഹംസ, ലത്തീഫ്.
ഇരവിപുരം: എം.നൗഷാദ് എം.എൽ.എ.യുടെ സഹോദരി കൊല്ലൂർവിള പള്ളിമുക്ക് തെങ്ങഴികം വീട്ടിൽ അയിഷാബീവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹുസൈൻ. മക്കൾ: സീന, ഷൈല, ഷംല, നിസാർ (അബി ഫുഡ്സ്). മരുമക്കൾ: സലാം, നിസാം, ഷജില, പരേതനായ ഹാഷിം.
കുണ്ടറ: പെരുമ്പുഴ കുരീപ്പള്ളി കാര്‍ത്തികയില്‍ ബാലചന്ദ്രന്‍നായര്‍ (84-മീനാക്ഷിവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ റിട്ട.അധ്യാപകന്) നിര്യാതനായി. ഭാര്യ: അരുന്ധതിയമ്മ. മക്കള്‍: സബിത (അധ്യാപിക, എസ്.എ.ബി.ടി.എം, കുരീപ്പള്ളി), ശരത്ചന്ദ്രന് (അധ്യാപകന്, മീനാക്ഷി വിലാസം എല്‍.പി.എസ്). മരുമക്കള്‍: ലാല്‍ (റൂറല്‍ വൈശ്യബാങ്ക്, കൊല്ലം), ഗ്രീഷ്മ (അസി. പ്രഫസർ, ഉപാസന നഴ്സിങ് കോളജ്, കൊല്ലം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്.
കുണ്ടറ: ഇളമ്പള്ളൂര്‍ വാറുതുണ്ടില്‍ പുത്തന്‍വീട്ടില്‍ പരേതനായ ഭാസ്കരനാചാരിയുടെ ഭാര്യ ജഗദമ്മ (85) നിര്യാതയായി. മക്കള്‍: പ്രസന്ന, പരേതനായ പ്രദീപ്, ലത, രാജീവ്, സജീവ്, സിന്ധു, പരേതനായ അജി. മരുമക്കള്‍: ശശിധരന്, വേണു, ഷീല, ബീന, ബാബു.
തൃക്കരുവ: വൻവിള കടപ്പായിൽ കായൽവാരത്ത് ദിവ്യ ഭവനിൽ പരേതനായ ദാമോദരന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: പരേതനായ ശ്രീനിവാസൻ, ശ്രീദേവി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ജില്ല ആശുപത്രി), ശോഭന. മരുമക്കൾ: ഓമന, പരേതനായ മോഹനൻബാബു (വാസ്തു ജ്യോത്സ്യൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
പരവൂർ: കുറുമണ്ടൽ വൈശാഖത്തിൽ (പൂവൻവിള) എസ്. രാജപ്പൻ നായരുടെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ പി. വസന്തകുമാരിയമ്മ (70) നിര്യാതയായി. മക്കൾ: രജിത, സജിത, കാർത്തിക. മരുമക്കൾ: വിനോദ് (ചെന്നൈ), രാജീവ് (ബഹ്റൈൻ), അരുൺ ചന്ദ് (ജപ്പാൻ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കലയ്ക്കോട് ബാങ്കിന് എതിർവശം സൺ റൈസ് വീട്ടുവളപ്പിൽ.
മലയിൻകീഴ്: മഞ്ചാടി കല്ലുവിള പുത്തൻ വീട്ടിൽ ഭുവനേന്ദ്രന്റെ മകൻ ജോസ് (40) അരുവിപാറ ശാലോം നിവാസിൽ നിര്യാതനായി. മാതാവ്: ശാന്ത. ഭാര്യ: ലിജിത്ര. മക്കൾ: എയ്ഞ്ചൽ ജോസ്, ഡാനിയേൽ ജോസ്. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് നാലിന്.
ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് വട്ടവിള ഹൗസിൽ ഹലീമാബീവി (88) നിര്യാതയായി. മക്കൾ: നദീറ, നജുമ, ജുബൈറ, ജൗഹറ ബീവി, താഹിറ, നിസ, സക്കീർ ഹുസൈൻ. മരുമക്കൾ: ഹാഷിം, ഫസിലുദീൻ, ഇഖ്ബാൽ, കലാം, നജീബ്, നജുമിന്നിസ.
തിരുവനന്തപുരം: തൈക്കാട് ആര്യാ നിവാസിൽ ടി.സി 25/845-1 (ഇ.ടി.ആർ.എ 283) എസ്. രത്നകുമാരിയമ്മ (76) നിര്യാതയായി. ഭർത്താവ്: ഭരതന്നൂർ സി.കെ ഹൗസിൽ പരേതനായ എസ്. സുന്ദരേശക്കുറുപ്പ്. മക്കൾ: എസ്.ആർ. അനിൽകുമാർ (മാനേജർ എച്ച്.എൽ.എൽ, എസ്.ആർ. സുനിൽകുമാർ (ഖാദി കമീഷൻ, മുംബൈ), എസ്.ആർ. ജാസ്മിൻ (വി.എച്ച്.എസ്.സി, മുളവന, ആനാകുടി). മരുമക്കൾ: ലേഖ ജി.എസ്, ഉഷ ഡി.കെ, ആർ. വേണുഗോപാലൻ ഉണ്ണിത്താൻ (റിട്ട. ന്യൂസ് എഡിറ്റർ, ദേശാഭിമാനി). സഞ്ചയനം 24ന് രാവിലെ 8.30ന്.
തൈക്കാട്: ഇലങ്കം നഗറിൽ വസന്ത് ടി.ഇ.എൻ.ആർ.എ 129ൽ പരേതനായ എൻ. രാമചന്ദ്രൻ നായരുടെ ഭാര്യ രാധ ആർ. നായർ (71) നിര്യാതനായി. മക്കൾ: രാജലക്ഷ്മി ആർ.ആർ, രാജീവ് ആർ. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മുടപുരം: പൊയ്കവിള വീട്ടിൽ രാമചന്ദ്രൻ (73-ബാബു) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശ്യാംലാൽ, ദീപ്തി. മരുമക്കൾ: മിനി, സാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: മഞ്ചാടി റോഡിൽ (എം.എസ്.ആർ.എ.124-ൽ) വനജ വിലാസത്തിൽ ചന്ദ്രശേഖരന്റെ ഭാര്യ ബി. രമാദേവി (68) നിര്യാതയായി. മക്കൾ: വീണ, വിദ്യ. മരുമക്കൾ: രാജേഷ്, അനീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.