Obituary
പനമരം: നീരട്ടാടിയിലെ കുരിക്കാടൻ ബീരാൻ (എക്സ് മിലിറ്ററി- 56) നിര്യാതനായി. പനമരം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഫ്സൽ, റുബ്ന. മരുമക്കൾ: നൗഷാദ് (വരദൂർ), ഷർമിനു.
മാനന്തവാടി: എടവക പുതിയിടംകുന്ന് അമ്പാട്ട് ജെഷിൻ ജോർജിന്റെ ഭാര്യ ജിസി (46) നിര്യാതയായി. മൈസൂരു ജെ.എസ്.എസ് മെഡിക്കൽ കോളജ് സീനിയർ നഴ്സിങ് ഓഫിസറാണ്. മക്കൾ: സെറാ ജെഷിൻ, സിയ ജെഷിൻ.
വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടത്തിനു സമീപം ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു. പന്തലാംപാടം ഉണ്ണിക്കാട്ടുക്കുളം രാജേഷാണ് (26) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിലെ സർവിസ് റോഡിലൂടെ സഹോദരനോടൊപ്പം നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാജേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പന്തലാംപാടം യൂനിറ്റ് അംഗമാണ് രാജേഷ്. അപകടത്തിൽ രാജേഷിന്റെ സഹോദരൻ രാഹുലിനും ബൈക്ക് യാത്രികരായ മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ട്. രാജേഷിന്റെ പിതാവ് രാമൻകുട്ടി. മാതാവ്: ബിന്ദു. ഭാര്യ: വിജിത. മകൾ: മിഹ. സഹോദരങ്ങൾ: രാജീവ്, രാഹുൽ. സഹോദരങ്ങൾ: രാജീവ്, രാഹുൽ. രാജേഷിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ഐവർമoത്തിൽ സംസ്കരിച്ചു.
പത്തിരിപ്പാല: മണ്ണൂർ പള്ളിയിൽ ഭാഗ്യനിവാസിൽ രാധാകൃഷ്ണന്റെ ഭാര്യ ഭാഗ്യലക്ഷ്മി (64) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ, ബിജു. മരുമക്കൾ: കനക മാധവി, പുഷ്പലത. മാതാവ്: രാധ അമ്മ. സഹോദരങ്ങൾ: അംബിക, സരസ്വതി, ജയശ്രീ, സുമതി, പരേതനായ മോഹനൻ.
വടവന്നൂർ: വട്ടെകാട്ടുകുളമ്പിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഷൈജു, ഷൈനി, ഷൈമ. മരുമക്കൾ: രമേഷ്, ഗോകുൽ, അപർണ. സഹോദരങ്ങൾ: കനകൻ, സേതുമാധവൻ, വിശ്വനാഥൻ, കണ്ണൻ, വസന്തകുമാരി.
പുതുക്കോട്: കീഴ പൂരത്തറ ഗോപി (41) നിര്യാതനായി. പിതാവ്: രാജൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: പ്രകാശൻ, പ്രസാദ്, പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
കൊല്ലങ്കോട്: പി.കെ. വില്ലേജ് പ്രത്യുഷയിൽ കാർഷിക സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി അരിക്കത്ത് രാധാകൃഷ്ണന്റെ മകൻ രാധീപ് (48) അമേരിക്കയിൽ നിര്യാതനായി.മാതാവ്: റിട്ട. അധ്യാപിക കെ.ആർ. മീനാക്ഷി. ഭാര്യ: ജീന നായർ. മക്കൾ: അർഘ്യ, നിരഞ്ജന. സഹോദരി: പ്രത്യുഷ. സംസ്കാരം അമേരിക്കയിൽ പിന്നീട് നടത്തും.
കൊല്ലങ്കോട്: പി.കെ. വില്ലേജ് പ്രത്യുഷയിൽ കാർഷിക സഹകരണ ബാങ്ക് റിട്ട. അസി. സെക്രട്ടറി അരിക്കത്ത് രാധാകൃഷ്ണന്റെ മകൻ രാധീപ് (48) അമേരിക്കയിൽ നിര്യാതനായി.
മാതാവ്: റിട്ട. അധ്യാപിക കെ.ആർ. മീനാക്ഷി. ഭാര്യ: ജീന നായർ. മക്കൾ: അർഘ്യ, നിരഞ്ജന. സഹോദരി: പ്രത്യുഷ. സംസ്കാരം അമേരിക്കയിൽ പിന്നീട് നടത്തും.
ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല ചീനയംപറ്റ സോമകുമാരന്റെ മകൻ പ്രവീൺ (24) നിര്യാതനായി. മാതാവ്: വാണി. സഹോദരി: പ്രവീണ.
ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ മെലെ തലക്കൽ ഉമൈബബീവി (62) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമുഹമ്മദ് മൗലവി. മക്കൾ: റാഷിദ്, മുഹമ്മദ് ജവഹർ, ഫാത്തിമ, റംസിയ.
പാലക്കാട്: കൽമണ്ഡപം വടക്കുമുറി റിഫാസ് മൻസിലിൽ പി.എം. കാജാ ഹുസൈൻ (78) പുതുനഗരത്തെ മകളുടെ വീട്ടിൽ നിര്യാതനായി. പറക്കുന്നം ലൈല ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായിരുന്നു. ഭാര്യ: റഹ്മത്ത് നീസ. മക്കൾ: സറീന, ഐനുൽ റിഷായ, ഫർസാന (ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, പാലക്കാട്). മരുമക്കൾ: കാജാ ഹുസൈൻ, നസീമ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പറക്കുന്നം ഹനഫി ജുമാമസ്ജിദിലും ഖബറടക്കം പള്ളിത്തെരുവ് പള്ളി ഖബർസ്ഥാനിലും നടക്കും.
അലനല്ലൂർ: കണ്ണംകുണ്ട് തോണൂരൻ ഹംസ (83) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മറിയ, ആസിയ, മൈമൂന, കൗലത്ത്, മുഹമ്മദ് അലി. മരുമക്കൾ: സുനീർ, സുനീറ.
വെള്ളിപറമ്പ്: കീഴ്മാട് പരേതനായ ആശാരിക്കണ്ടിയിൽ ബാലൻ മകൻ എ.കെ. രാധാകൃഷ്ണൻ (53) നിര്യാതനായി. മാതാവ്: ശ്രീമതി. ഭാര്യ: മിനി. മക്കൾ: അബിൻ കൃഷ്ണ, അഭിനകൃഷ്ണ. സഹോദരങ്ങൾ: രജനി, എ.കെ. അജയൻ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ഷെറി. സംസ്കാരം രാവിലെ ഒമ്പതിന്.