Obituary
തിരുവനന്തപുരം: വഞ്ചിയൂർ മാതൃഭൂമി റോഡിൽ മാത്തൂർ ഭവനിൽ കെ.ആർ. ഉണ്ണിക്കൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ ഡോ. ആർ. രാജേശ്വരി അമ്മ. മക്കൾ: ഡോ. ജ്യോത്സന, ഡോ. ജ്യോതി, ജയറാം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.
വർക്കല: മേല്‍വെട്ടൂര്‍ കയറ്റാഫിസ് കിഴക്കേവിള വീട്ടില്‍ ലൈല ബീവി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹംസ. മക്കള്‍: നവാസ് (ഷാജി), ജസീന, നിഹാസ് (മുന്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം).
മുടപുരം: ചിറയിൻകീഴ് കോളിച്ചിറ അർച്ചനയിൽ ആർ. ബാബുരാജൻ (75 -റിട്ട. കെ.എസ്. ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബി. ശ്രീകല. മക്കൾ: ബിനില രാജ്, ലിജ രാജ്, ജിജില രാജ്. മരുമക്കൾ: വി. ഹരിദാസ്, കെ. അനീഷ്, ഡി.ജി. പ്രശാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: കാഞ്ഞിരംപാറ കരിത്തോട് കെ.എ.കെ ഭവനിൽ എ. രഘു (63) നിര്യാതനായി. സി.പി.ഐ വട്ടിയൂർക്കാവ് മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: മൈമൂനത്ത് (സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി അംഗം, കേരള മഹിള സംഘം തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് അംഗം). മക്കൾ: അജു (കാനഡ), രമ്യ. മരുമകൻ: ഹരികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.
കമലേശ്വരം: പയറ്റുക്കുപ്പം തൈക്കൂട്ടം പി.ആർ.എ 214/2 ൽ കെ.ജി. രാജഗോപാൽ (80 -റിട്ട. വാട്ടർ അതോറിറ്റി) നിര്യാതയായി. ഭാര്യ: രമാമണി (പരേത). മക്കൾ: സ്മിത (വാട്ടർ അതോറിറ്റി, പാലക്കാട്), ശൈലേഷ് ഗോപാൽ (ലണ്ടൻ), അനീഷ് ഗോപാൽ (ലണ്ടൻ). മരുമക്കൾ: ശ്യാമ (ലണ്ടൻ), ബോസ് പ്രസാദ് (ഐ.ബി.എം, ബംഗലൂരു). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തി കവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ഉള്ളൂർ: ആക്കുളം റോഡ് പ്ലാവിളവീട് തിരുവാതിരയിൽ സരോജിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വേലപ്പൻ. മക്കൾ: അജിതകുമാരി, അനിതകുമാരി, അജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
മുടപുരം: അഴൂർ കോളിച്ചിറ ചരുവിള വീട്ടിൽ വി. രഘുനാഥൻ (84 ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ഷീല, ഷീബ. മരുമക്കൾ: അജികുമാർ, വിജയകുമാർ. സഞ്ചയനം 20ന് രാവിലെ 8.30ന്.
തിരുവനന്തപുരം: കോങ്ങാലം വിദ്യാധിരാജ റോഡ് സി- ലെയിൻ ടി.സി 51/2499-7 ‘ധ്വനി’യിൽ സുകുമാരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (67) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: അജീഷ്, അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: വെള്ളനാട് ചെറുകുളം ഷിജി ഭവനിൽ രവീന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ബീനാംബിക, ഷീജ, ഷിജി. മരുമക്കൾ: കൃഷ്ണൻകുട്ടി, സുധാകരൻ, പ്രകാശ്. സഞ്ചയനം 17ന് രാവിലെ ഒമ്പതിന്.
കൊല്ലം: വടക്കേവിള മണക്കാട് ഐക്യ നഗർ 48 കുന്നത്ത വീട്ടിൽ അബ്ദുൽ ഗഫൂർ (77 -റിട്ട. ക്ലർക്ക്, യൂനുസ് കാഷ്യു) നിര്യാതനായി. ഭാര്യ: സുൽഫത്ത് ബീവി. മക്കൾ: നിസാമുദീൻ, സജീന, സഫീന. മരുമക്കൾ: നഹാസ് പറമ്പി, സക്കീർ ഹുസൈൻ, പോളയിൽ ഷെമീന.
പുനലൂർ: വിളക്കുവെട്ടം കല്ലാർ രമണി വിലാസം വീട്ടിൽ ജയന്തൻ നായർ (90) നിര്യാതനായി. ഭാര്യ: രമണിക്കുട്ടി. മക്കൾ: ബോധൻ, ശ്യാലൻ. മരുമകൾ: രമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
പുനലൂർ: ടി.ബി ജങ്ഷൻ സുഹ്റത്ത് ബംഗ്ലാവിൽ മജീദ് (85) നിര്യാതനായി. ഭാര്യ: ഖാദർ ബീവി. മക്കൾ: നജീബ്, റഫീക്ക് (കെ.എം.സി.സി ദുബായ്), നസീറ, താജുദീൻ. മരുമക്കൾ: സുജ, മുഹമ്മദ് ഹാരിസ്, ബിനോ, നിസ.