Obituary
മാലിപ്പുറം: പരേതനായ പുല്ലുകാട്ടുതറ വേലായുധെൻറ ഭാര്യ ചന്ദ്രമതി (87) നിര്യാതയായി. മക്കൾ: ലിൻസി, ലിനി, ലെനിൻ. മരുമക്കൾ: കുഞ്ഞപ്പൻ, സുരേഷ്, മീര.
മാത്തറ: തച്ചിലോട്ട് ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: സന്തോഷ്, സുഭാഷ്, ഷീന, ബിന്ദു. മരുമക്കൾ: ബാബുരാജ്, ഗിലേഷ്. സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. കെ.എസ്.ആർ.ടി.സി), രാജൻ (റിട്ട. എക്സൈസ്), സൗമിനി.
കോതമംഗലം: നെല്ലിമറ്റം പാറങ്കിമാലിൽ കുര്യാക്കോസ് (കുഞ്ഞപ്പൻ- 74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷൈനി, ഷീന, സോണി, ഷിജി. മരുമക്കൾ: ജോസ്, ജോർജ്, ഷിജു, ഡിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് നെല്ലിമറ്റം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കാക്കനാട്: ഇടച്ചിറ ഹീരാ സൈബര്‍ വ്യൂസ് 6-എച്ചില് ചന്ദ്രശേഖരന് നായരുടെ ഭാര്യ ശ്യാമ സി. നായര്‍ (76) നിര്യാതയായി. മക്കള്‍: ദീപ (യു.കെ), രൂപ (തിരുവനന്തപുരം), അനൂപ് (എറണാകുളം). മരുമക്കള്‍: മഞ്ജിത്, സോമകുമാര്‍.
കോഴിക്കോട്: പാവമണി കുടുംബത്തിലെ മുതിർന്ന അംഗവും മോസസ് റൂത്ത് പാവമണി ദമ്പതികളുടെ മകനുമായ മേജർ ലോറൻസ് അബ്രഹാം പാവമണി എറണാകുളത്തെ വസതിയിൽ നിര്യാതനായി. 1964, 1971 യുദ്ധങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ ആനി എലിസബത്ത്. മകൾ: ഷർലി, െമർലിൻ, ജറാൾഡ്. മരുമക്കൾ: ലോറൻ മനോഹർ, അശോക് നിക്കളസ്.
നീലീശ്വരം: സത്യവിലാസത്തിൽ എസ്.കെ. ദിവ്യൻ (77) നിര്യാതനായി. ഭാര്യ: സുമ. മകൾ: ശ്രീദേവി (ഇസാഫ്, തൃശൂർ). മരുമകൻ: ഷൺമുഖൻ.
കോതമംഗലം: നെല്ലിമറ്റത്ത് പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന നേര്യമംഗലം മണിമരുതംചാൽ സ്വദേശി കൂട്ടത്തിക്കുടി പരേതനായ മക്കാരിെൻറ മകൻ നിഷാദ് (37) നിര്യാതനായി. ഭാര്യ: സജന. മക്കൾ: അഹമ്മദ് അദ്നാൻ, അഹമ്മദ് അദ്ഹാൻ.
കാരപ്പറമ്പ്: വെണ്ണീർവയൽ വടക്കേതൊടിയിൽ രാഘവൻ (റിട്ട. എസ്.ഐ നല്ലളം-69) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: റെനീഷ്, റെഷീന (നഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: വിഗിത, സണ്ണി (അധ്യാപകൻ, ഗവ. യു.പി സ്കൂൾ മേലാങ്കോട്). പിതാവ്: പരേതനായ നല്ലൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: കെ.ടി. ബാലൻ, പരേതരായ വെള്ളൻകുട്ടി, വേലായുധൻ (റിട്ട. എസ്.ഐ), വിശ്വൻ.
ശ്രീമൂലനഗരം: കൂളിക്കര ആത്തപ്പിള്ളി പരേതനായ അന്തോണിയുടെ മകൻ എ.എ. ദേവസിക്കുട്ടി (63) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ലിസ്മി, ലിയോ (ദുബൈ). മരുമകൻ: ജസ്റ്റിൻ (ഒമാൻ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ.
മുക്കം: കക്കാട് കല്ലടയിൽ ദേവകി (85) നിര്യാതയായി. മക്കൾ: അറുമുഖൻ, ബാബു, ശ്രീധരൻ, പുഷ്പ, ഗിരീഷ്, സജിനി, അനീഷ്, അനു. മരുമക്കൾ: ശിവദാസൻ (മുണ്ടയിൽ), രജീഷ് (പുറമേരി), ശാരദ, വിജയ, രാധാമണി, ബീന, രാധിക
പറവൂർ: ചന്ദ്രവിലാസത്തിൽ എം.എസ്. ബാലൻ ചെട്ടിയാർ (കെ.എസ്.ആർ.ടി.സി ഡിപ്പോ റിട്ട. എൻജിനീയർ -74) നിര്യാതനായി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സന്ധ്യ, രവീന്ദ്രൻ.
എകരൂല്‍: ഇയ്യാട് ആശാരിക്കണ്ടി ബാലെൻറ ഭാര്യ കമലാവതി (60) നിര്യാതയായി. മക്കൾ: ജെസ്ന (ഗീത), ജിനീഷ്, ജസിത. മരുമക്കൾ: ബാബു (എകരൂൽ), ഗിരീഷ് (കല്ലുരുട്ടി).