Obituary
അന്തിക്കാട്: പടിയം മാമ്പുള്ളി വീട്ടിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: ലത. മക്കൾ: നിജിൽ, നിൽഷ, നീതു. മരുമക്കൾ: സജീഷ, സന്തോഷ്, ബിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
കഴിമ്പ്രം: മുത്തണ്ടാശ്ശേരി പുല്ലാട്ട് പരേതനായ ഗുണദാസിന്റെ മകൻ ചിത്തരഞ്ജൻ (62) നിര്യാതനായി. മാതാവ്: ഭാനുമതി. ഭാര്യ: ഷീല. മക്കൾ: ചിഷി (തംബുരു), കിങ്ങിണി. മരുമക്കൾ: അനീഷ് ബാബു, അനീഷ് കുമാർ.
മുണ്ടൂർ: പഴമുക്കിൽ പരേതനായ മാധവന്റെ മകൾ രാധ (59) നിര്യാതയായി. വടക്കാഞ്ചേരി നഗരസഭ ഹരിത കർമസേനാംഗമാണ്. മാതാവ്: പരേതയായ കാർത്യായനി. സഹോദരൻ: വിശ്വനാഥൻ.
മുല്ലശ്ശേരി: താണവീഥി റോഡിൽ എടക്കളത്തൂർ ചെങ്ങലായ് ജോസ് (69) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജെസ്ലിൻ, ജെർളി, പരേതനായ ജെസ്നോ. മരുമക്കൾ: ജെയ്സൺ, ശരത്ത്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മുല്ലശ്ശേരി നല്ല ഇടയൻ പള്ളി സെമിത്തേരിയിൽ.
പുത്തൻപീടിക: കുരിയച്ചിറ ഗ്രീൻ ലീഫ് റസ്റ്റാറന്റ് പാർട്ണർ ചിൽഡ്രൻസ് റോഡിൽ പള്ളിക്കുന്നത്ത് പൈലി (75) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ലീന, ലിബിൻ, ലിജിൻ. മരുമക്കൾ: ബാബു, നീതു.
വാടാനപ്പള്ളി: കുണ്ടലിയൂർ പുളിഞ്ചോട് കേരള വായനശാലക്ക് സമീപം താമസിക്കുന്ന കൊയപ്പാട്ട് കുഞ്ഞപ്പുവിന്റെ മകൻ സുരേന്ദ്രൻ (53) ദുബൈയിൽ നിര്യാതനായി. മാതാവ്: പരേതയായ അമ്മു. ഭാര്യ: സിന്ധു. മക്കൾ: അരുൺ, ആദിത്യൻ, ശ്രേണ.
എടത്തിരുത്തി വെസ്റ്റ്: കൊല്ലാറ വീട്ടിൽ റിട്ട. അധ്യാപകൻ പരേതനായ ബാലകൃഷ്ണന്റെ മകൻ പ്രദീപ്കുമാർ (66) നിര്യാതനായി. മാതാവ്: കൗസല്യ (റിട്ട. അധ്യാപിക). ഭാര്യ: പത്മിനി. മക്കൾ: വൈശാഖ്, വരുൺ. മരുമകൾ: സുകൃതി. സഹോദരങ്ങൾ: സുധ, സതീദേവി, ഉഷ, സുരേഷ്, സന്തോഷ്, ശോഭി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
കായക്കൊടി: തിടങ്ങഴിയുള്ളതറ ചിരുത (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കൃഷ്ണൻ, മാതു, ദേവി വയനാട്, രാജൻ, ജാനകി. മരുമക്കൾ: കമല, സോമൻ, രവി, രാധ, ചന്ദ്രൻ.
കൂടരഞ്ഞി: മഞ്ഞക്കടവ് മറ്റത്തിൽ ജോസുകുട്ടി (65) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: സഞ്ചു, ലിഞ്ചു. മരുമക്കൾ: ജ്യോതി കൂമ്പാറ, ഷാനറ്റ് കൂമ്പാറ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മഞ്ഞക്കടവ് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
കോഴിക്കോട്: പള്ളിപറമ്പിൽ താമസിക്കുന്ന എം.പി അഹമ്മദ്കോയ (84) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: ആസിഫ്, അഫ്സ. മരുമക്കൾ: സഫിയ, ആഷിഖ്.
ഷൊർണൂർ: അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഷൊർണൂർ റെയിൽവേ മേൽപാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുനിറത്തിലുള്ള ആൾക്ക് 55നും 60നും ഇടയിൽ പ്രായം തോന്നിക്കും. പാന്റും ചുവന്ന കളറിലുള്ള കള്ളി ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
പുൽപള്ളി: മുള്ളൻകൊല്ലി വട്ടമറ്റത്തിൽ അന്നകുട്ടി പൈലി (77) നിര്യാതയായി. ഭർത്താവ്: പരേതനായ വി.ഡി. പൈലി. മക്കൾ: സണ്ണി, ഡെയ്സി ജോർജ്, ഷാജി, ബിന്ദു ബിജു, രാജേഷ്. മരുമക്കൾ: മേരി സണ്ണി, ജോർജ്, ജെസ്സി ഷാജി, ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കർണാടക ഹൊസൂരിലെ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.