Obituary
മാനന്തവാടി: തേറ്റമല മുട്ടത്തിൽ തോമസ് (74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിജു, ബിനോയ് (കുവൈത്ത്), ബിൻസൺ, ബിബീഷ്, ബിജീഷ് (ദുബൈ), പരേതനായ ഡീക്കൻ ബിനീഷ്. മരുമക്കൾ: ഷീബ, ലിജി, ലിബി, മിനി, അനു.
കക്കോടി: കൂടത്തുംപൊയിൽ ഇമ്മൻകണ്ടിയിൽ ദേവദാസൻ (60) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ദേവി. ഭാര്യ: രേഷ്മ. മക്കൾ: അശ്വിൻ, അശ്വതി. സഹോദരങ്ങൾ: സ്വപ്ന, സുമ.
പുന്നയൂര്‍ക്കുളം: നാക്കോല തച്ചിയില്‍ ഗോപി (76) നിര്യാതനായി. സഹോദരങ്ങള്‍: തങ്ക, ശ്രീമതി, സുബ്രഹ്മണ്യന്, രവി.
ചാലക്കുടി: വെള്ളാഞ്ചിറ പറമ്പിക്കാട്ടിൽ പരേതനായ ബാലന്റെ ഭാര്യ രമണി (73) നിര്യാതയായി. മക്കൾ: ജിജി, ജാജു, ജോജി. മരുമക്കൾ: തിലകൻ, സൂര്യ.
എറിയാട്: മണപ്പാട്ടുചാലിൽ പൊയ്ലുങ്ങൽ ഇബ്രാഹിമിന്റെ മകൻ അഷറഫ് (63) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: സീനത്ത്, സുമയ്യ, ബുഷ്റ. മരുമക്കൾ: റഷീദ്, സാബിർ.
ആമ്പല്ലൂർ: തൊട്ടിപ്പാൾ തുണ്ടിയിൽ പരമു (76) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ഉഷ, പരേതയായ രാജി, റാണി, രാജേഷ്, രേഷ്മ, രാഹുൽ. മരുമക്കൾ: ഷാജി, രമേഷ്.
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി പരേതനായ പടയാട്ടിൽ കൊച്ചു ദേവസ്സിയുടെ ഭാര്യ സെലിൻ (83) നിര്യാതയായി. മക്കൾ: ജെയിൻ, ജെസ്ലിൻ, ജോളിൻ, ജോഫിൻ, ബാബു. മരുമക്കൾ: സിജി തേവലപ്പിള്ളി, ജോണി ഉപ്പുംപറമ്പിൽ, ഡേവിസ് അരീക്കാടൻ, പോൾ വട്ടോലി, ഡൈനി ആലുവശ്ശേരി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പടിഞ്ഞാറെ ചാലക്കുടി നിത്യ സഹായ മാതാ പള്ളി സെമിത്തേരിയിൽ.
ഗുരുവായൂർ: തൈക്കാട് ലക്ഷംവീട് കോളനിയിൽ ചുള്ളിപ്പറമ്പിൽ ഭാർഗവി (88) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
തൃപ്രയാർ: നാട്ടിക വെള്ളാഞ്ചേരി ജഗദീശൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: ഷൈൻ (ബഹ്റൈൻ), സിനോജ് (മസ്കത്ത്).
തൃപ്രയാർ: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിന് തെക്ക് താമസിക്കുന്ന കരിയാറ്റിൽ ജോർജ് (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലീന, ലിജോ, പരേതയായ ലീമ. മരുമക്കൾ: മാത്യു, ആന്റണി, അനു. സംസ്കാരം ബുധനാഴ്ച സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
ചാലക്കുടി: മാളക്കാരൻ തോമന്റെ മകൻ മാത്യു (69) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മരിയ, മരീന, സിസ്റ്റർ മിനി (കാരാഞ്ചിറ ആരോഗ്യമാത കോൺവന്റ്). മരുമക്കൾ: സിന്റോ, അരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ചാലക്കുടി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.
തൃശൂര്‍: സലേഷ്യന്‍ സഭാംഗം ബ്രദര്‍ ജോസഫ് നീലിയറ എസ്.ഡി.ബി (91) നിര്യാതനായി. തൊടുപുഴ വെള്ളിയാമറ്റം നീലിയറ ചെറിയാന്-അന്നമ്മ ദമ്പതികളുടെ മകനാണ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, ആഫ്രിക്ക എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വുഡ് ടെക്നോളജിയില്‍ വൈദഗ്ധ്യമുണ്ടായിരുന്ന അദ്ദേഹം നിരവധി യുവജനങ്ങളെ ആ തൊഴില്‍ പഠിപ്പിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മണ്ണുത്തി ഡോണ്‍ബോസ്കോ ഭവൻ സെമിത്തേരിയില്‍.