Obituary
ചാലക്കുടി: കൂടപ്പുഴ പല്ലൻ കൊച്ചപ്പന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: പോളി, മിനി, റപ്പായി, തങ്കച്ചൻ, ബൈജു. മരുമക്കൾ: ലൈജി, പരേതനായ ജോസ്, സിബി, റിൻസി, ജോളി.
കോടാലി: കടമ്പോട് പുണര്‍ക്ക വീട്ടില്‍ ജിജിത്തിന്റെ ഭാര്യ ലയ (28) നിര്യാതയായി. മക്കള്‍: നന്ദു, കാര്‍ത്തിക്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
ചാവക്കാട്: എടക്കഴിയൂർ പരേതനായ ചീനപ്പുള്ളി മൊയ്തുവിന്റെ മകൻ അകലാട് കാട്ടിലെ പള്ളിക്ക് സമീപം കൊച്ചഞ്ചേരി നജീബ് (50) നിര്യാതനായി. ഭാര്യ: റമീന. മക്കൾ: റസ്ലിൻ, റിസാൽ.
ചാലക്കുടി: കൂടപ്പുഴ കുഞ്ഞാലുക്കൽ കുഞ്ഞുമാണിയുടെ മകൻ പത്മനാഭൻ (പരശു -80) നിര്യാതനായി. ചാലക്കുടി എസ്.എൻ.ഡി.പി യൂനിയൻ മുൻ വൈസ് പ്രസിഡന്റ്, ചാലക്കുടി എസ്.എൻ.ജി ട്രസ്റ്റ് മുൻ വൈസ് പ്രസിഡന്റ്, കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുൻ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. മകൻ: ഡോ. സനോഷ് (ഇറ്റലി). മരുമകൾ: ഡോ. ഗായത്രി. ഞായറാഴ്ച രാവിലെ 11 മുതൽ സ്വവസതിയിൽ പൊതുദർശനമുണ്ടാകും. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.
ചെറുതുരുത്തി: പൈങ്കുളം അയ്യപ്പൻ എഴുത്തച്ഛൻ പഠിക്ക് സമീപം താമസിക്കുന്ന തീയ്യന്നൂർ വീട്ടിൽ പരേതനായ വാസുദേവൻ പണിക്കരുടെ ഭാര്യ മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഗീത. മരുമക്കൾ: അമ്പിളി, വിനോദ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
പേരൂര്‍ക്കട: എ.കെ.ജി നഗര്‍ ഗുരുകുലം നഗര്‍ ശ്രീ നിലയത്തില്‍ ചന്ദ്രിക(74) നിര്യാതയായി. മകള്‍: ശ്രീദേവി ബൈജു. മരുമകന്: ബൈജു ശശിധരന്. സംസ്കാരം ഞായര്‍ ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തി കവാടത്തില്‍. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: ചെമ്പഴന്തി മർക്കസ് നഗർ മണ്ണവിള വീട്ടിൽ അബ്ദുൽകരീം(77) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: സക്കീർ, അബ്ദുൾറഷീദ്, ഫാത്തിമ. മരുമക്കൾ: ഷൈനി, അസീന, അബ്ദുൽ ഗഫൂർ. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് പേട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
മുദാക്കൽ: പൊയ്കമുക്ക് കുഞ്ചൂസ് ഏജൻസിയിൽ രജീഷ് എസ്.വി (43) നിര്യാതനായി. പിതാവ്: പരേതനായ സോമൻ നായർ. മാതാവ്: വത്സല. ഭാര്യ: നീന. സഞ്ചയനം ഞായറാഴ്ച 8.30 ന്.
കിളിമാനൂർ: പുളിമാത്ത് കാർത്തികയിൽ എസ്.മംഗളകുമാറിന്റെ (റിട്ട. പി.ഡബ്ല്യു.ഡി ) ഭാര്യ ഡി. ദീപ (47) നിര്യാതയായി. മകൾ: ആഷ്ലി എം.കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: വട്ടവിള തേലീഭാഗം ഇലങ്കത്ത് വിളാകം കീഴേതിൽ വീട്ടിൽ ടി. രാജേന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: രതീഷ്. രത്നകുമാരി. മരുമകൻ: രഞ്ജിത്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30 ന്.
നെടുമങ്ങാട്: പൂവത്തൂർ ചുടുകാട്ടിൻമുകൾ സന്തോഷ് ഭവനിൽ രവീന്ദ്രൻ(69)നിര്യാതനായി.ഭാര്യ: ഓമന. മക്കൾ: സന്തോഷ്, ബിന്ദു, സുനന്ദ. മരുമക്കൾ: ഷിജു, സജീവ്, രഞ്ചു. സഞ്ചയനം വ്യാഴം രാവിലെ 9ന്.
ചാക്ക: വേലിയ്ക്കകത്ത് വീട്ടിൽ പരേതരായ ലളിതയുടേയും രാജപ്പന്റെയും മകൾ അംബി (58 ) നിര്യാതയായി. ഭർത്താവ്: തുളസി. മകൾ: ശ്രുതി. സഹോദരൻ: മോഹനൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.