Obituary
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് കണ്ണൻകുളവൻ അത്തീഖ് റഹ്മാൻ (48) നിര്യാതനായി. ഭാര്യ: ജമീല. മകൻ: അൻവർ ജമാൽ.
പെരുമണ്ണ: ചിറക്കൽ പാലാടൻ അലവി ഹാജി (80) നിര്യാതനായി. സി.പി.എം ബ്രാഞ്ച് അംഗമാണ്. പതിറ്റാണ്ടുകളായി പാർട്ടിയിലും കർഷക സംഘത്തിലും സജീവമാണ്. മക്കൾ: മുഹമ്മദ്കുട്ടി, സുലൈമാൻ, ഫാത്തിമ, സഫിയ, സീനത്ത്. മരുമക്കൾ: അബ്ദുസ്സലാം, അഷ്റഫ്, മുഹമ്മദലി, ജമീല, മൈമൂന.
വേങ്ങര: വെട്ടുതോട് നെല്ലിപ്പറമ്പ് ചോലക്കലകത്ത് അബ്ദുൽ ലത്തീഫ് (69) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: നജീബ്, സിദ്ദീഖ്, മുസ്തഫ, സൈഫുന്നീസ. മരുമക്കൾ: ഇഫ്തികാർ, ജമീല, റംല, മുർസിദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാവുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പെരുമണ്ണ: റഹ്മാനിയ നഗർ കുന്നത്തൊടി അബൂബക്കർ സിദ്ദീഖ് (47) നിര്യാതനായി. കോഴിച്ചെന അങ്ങാടിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. പരേതരായ കുന്നത്തൊടി മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കൾ: സഫ്വാന യാസ്മിൻ, അസ്ഹർ ജമാൻ, സൻഹ ഫാത്തിമ, ഫാത്തിമ ഐഫ. മരുമകൻ: എം. മുഹമ്മദ് അഷ്ഫാഖ് (സബ് എഡിറ്റർ, ‘മാധ്യമം’ കോഴിക്കോട്). സഹോദരങ്ങൾ: സൈദാലിക്കുട്ടി, മൊയ്ദീൻ (ഇരുവരും ഹോട്ടൽ), അലി (സൗദി), റുഖിയ (വേങ്ങര).
താനൂർ: ഓലപ്പീടിക ചേന്ദല്ലൂർ അബൂബക്കറിന്റെ ഭാര്യ സൈനബ (68) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, റിയാദ്, റസീന, റഹീന, റാബിയ. മരുമക്കൾ: ഇഖ്ബാൽ, ഇബ്രാഹിം കുട്ടി, ഷിഹാബ്, സൈഫു, നിസ, ഹസീബ.
തിരുനാവായ: താഴത്തറയിലെ പാമ്പലത്ത് അബ്ദുൽ ഗഫൂർ (62) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മൻസൂർ, മിൻഹാസ്, മജ്റൂഫ്. സഹോദരങ്ങൾ: ശരീഫ്, അഷ്റഫ്, ലൈല, മൊയ്തീൻ.
കൊല്ലം: മുള ശിൽപങ്ങളിലൂടെ ശ്രദ്ധേയനായ ശിൽപി കുറവൻപാലം ഹരിശ്രീനഗർ-89 വയലിൽ വീട്ടിൽ എൻ. ജനാർദ്ദനൻ (78) നിര്യാതനായി. കുറവൻപാലത്ത് ബാർബർഷോപ്പ് നടത്തുകയായിരുന്നു. കേരള ലളിതകല അക്കാദമിയുടെ പ്രദർശനത്തിലും ബാംബു കോർപറേഷന്റെ എക്സിബിഷനുകളിലും നിരവധിതവണ പങ്കെടുത്തിട്ടുണ്ട്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലും ആശ്രാമത്തെ പാരമ്പര്യ കരകൗശല കലാമേളയിലും ശിൽപപ്രദർശനം നടത്തിയിട്ടുണ്ട്. ഭാര്യ: രാജമ്മ. മക്കൾ: ഗിരി, മനു, ലക്ഷ്മിപ്രിയ. മരുമക്കൾ: ലിജി, വീണ, സുനിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.
കുണ്ടറ: പേരയം തെങ്ങയ്യത്ത് വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മകന്: മധു. മരുമകള്‍: വിജയലക്ഷ്മി (റിട്ട. സെക്രട്ടറിയേറ്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: കോഴിക്കോട് മനയിൽ നാസറിന്റെ ഭാര്യ സുഹ്റാ ബീവി (52) നിര്യാതയായി. മക്കൾ: നവാസ്, നൗഫൽ, നാസില. മരുമക്കൾ: റംസീന, റിയാസ്
പോത്തൻകോട്: വാവറഅമ്പലം ജനാർദ്ദനത്തിൽ (മുക്കിൽക്കട, തെങ്ങുവിളവീട്) എൽ. ഭാർഗവി (104) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: രവി (കൃഷ്ണൻ), പരേതനായ ശിവദാസ്, സോമൻ, പുഷ്പാംഗദൻ, വാമദേവൻ. മരുമക്കൾ: പ്രഭ, വത്സല, ഉഷ, പരേതയായ ജലജകുമാരി. മരണാനന്തരചടങ്ങുകൾ ചൊവ്വാഴ്ച 8.30ന്.
തിരുവനന്തപുരം: വഞ്ചിയൂര്‍ ടി.സി 82/1223 തേജസില്‍ പരേതനായ സന്താനഗോപാലന്റെ ഭാര്യ കനകമ്മ (80) നിര്യാതയായി. മകന്: മുരുകന് (ജന്മഭൂമി തിരുവനന്തപുരം). മരുമകള്‍: സജിത (ഫാര്മസെയ്ഡ് പി.ആർ.എസ് ഹോസ്പിറ്റല്‍). മരണാനന്തരച്ചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.
പാറശ്ശാല: പരശുവയ്ക്കല്‍ മേലെക്കോണം പ്ലാങ്കാല പുത്തന്‍ വീട്ടില്‍ പരേതനായ മാണിക്യം ആശാരിയുടെ ഭാര്യ സരസമ്മ (79) നിര്യാതയായി. മക്കള്‍: രാമചന്ദ്രന് (ഡി.എല്‍.എഫ് കുടപ്പനക്കുന്ന് അനിമല്‍ ഹസ്ബൻഡ്രി ഡിപ്പാര്‍ട്ട്മെന്റ്), നന്ദകുമാര്‍ (ഗ്രാമപഞ്ചായത്ത് പാറശ്ശാല), വിനുകുമാര്‍ (ഒമാന്‍). മരുമക്കള്‍: അനുകുമാരി, യാമിനി, സീതാലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.