Obituary
ആലത്തൂർ: ആലത്തൂർ പള്ളിപറമ്പിൽ എ.ആർ മൻസിലിൽ അബ്ദുൽ നസീറന്റെ ഭാര്യ ഷാജിത (41) നിര്യാതയായി. പിതാവ്: പരേതനായ സൈദ് മുഹമ്മദ്. മാതാവ്: ആത്തിഖ. മകൻ: അബ്ദുറഹീം. സഹോദരങ്ങൾ: റംസീന, റിയാസ് (കരിവള ഫാൻസി ആലത്തൂർ) സാലിഹ, സലീമ, അബ്ദുസ്സലാം. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് ആലത്തൂർ ജുമാമസ്ജിദ് ഖബസ്ഥാനിൽ.
പത്തിരിപ്പാല: മണ്ണൂർ ചോലക്കുന്ന് വീട്ടിൽ ഇബ്രാഹിം (92) നിര്യാതനായി. ഭാര്യ: പരേതയായ സെയ്ത്തൂൻ. മക്കൾ: ഹലീമ, മുഹമ്മദ് ഹുസൈൻ, ബൽക്കീസ്, ഹൈദരാലി, സിദ്ദീഖ്. മരുമക്കൾ: സാറ, സൽമ, റംല, പരേതനായ ഖാലിദ്.
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി സ്കൂളിന് വടക്ക് പരേതനായ കുരിക്കൾ നാലകത്ത് മൊയ്തുണ്ണിയുടെ ഭാര്യ ഐഷാബി (62) നിര്യാതയായി. മക്കൾ: തുഫൈൽ, ശിഹാബ്, ഷെമി, ഷാഹിത, പരേതയായ മെഹ്ജാബി. മരുമക്കൾ: നസീർ, ഷംസീർ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് പുതിയങ്ങാടി ബുഖാറ പള്ളി ഖബർസ്ഥാനിൽ.
തൃപ്രയാർ: വലപ്പാട് മീൻ ചന്തക്ക് പടിഞ്ഞാറ് അറക്കൽ നെല്ലിശ്ശേരി ലോനപ്പൻ (97) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: ഷീല, ടോണി, മേരി, ജിയോ. മരുമക്കൾ: തോമസ്, മീന, ടെറി, ഷെറിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കണ്ണാറ: പയ്യനം മുണ്ടനാനിക്കല്‍ എലിയാസ് (51) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: നിഖില്‍, എബിന്.
ആലപ്പാട്: കുണ്ടോളിക്കടവ് താഴത്തുവീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ദമയന്തി (88) നിര്യാതനായി. മക്കൾ: സുരേഷ് കുമാർ (റിട്ട. മോട്ടോർ വാഹനവകുപ്പ്), സുനിൽ (വില്ലേജ് അസിസ്റ്റന്റ്), നന്ദിനി, സിന്ധു.
വെളപായ: അമ്പഴപ്പുള്ളി പരമേശ്വരന്റെ മകൻ ബാബു (47) നിര്യാതനായി. മാതാവ്: ശാരദ. സഹോദരി: ബിന്ദു. ഭാര്യ: നിമ്മി. മകൻ: അമോദ്.
ഗുരുവായൂർ: ഇരിങ്ങപ്പുറം മേനാടത്തിൽ ശിവശങ്കരൻ (82) നിര്യാതനായി. ഭാര്യ: പാർവതി.
അഞ്ചേരി: തണ്ട്യേക്കല്‍ തോമസിന്റെ മകന് ഡേവീസ് (52) നിര്യാതനായി. മാതാവ്: എല്‍സി. ഭാര്യ: ലേഖ. മക്കള്‍: എഡ്വിന്, ഡെല്വിന്.
മണ്ണുത്തി: ഇലഞ്ഞികുളം അയ്യപ്പത്ത് മോഹനന്റെ ഭാര്യ വാസന്തി (62) നിര്യാതയായി. മക്കള്‍: രാഹുല്‍, രാഖി. മരുമക്കള്‍: രാധിക, വിജീഷ്. സംസ്കാരം ഞായറാഴ്ച 10ന് കൊഴുക്കുള്ളി ഓര്‍മക്കൂട് ശ്മശാനത്തില്‍.
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചിറ്റിലപ്പിള്ളി കോക്കാട്ട് കുഞ്ഞുവറീതിന്റെ മകന് കെ.കെ. ജോണ്സണ് (79) നിര്യാതനായി. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റുമായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുല്ലൂര്‍ സെന്റ് സേവീയേഴ്സ് ദേവാലയത്തില്‍. ഭാര്യ: ആലീസ്. മക്കള്‍: സിന്‍ജോ, സിന്റാ, ലിന്റാ. മരുമക്കള്‍: ദീപ്തി ജോസ്, ജോജു.
കുട്ടനെല്ലൂര്‍: ടി.കെ.വി നഗറില്‍ പറപ്പുള്ളി പരേതനായ രാമന്റെ മകന് രാമകൃഷ്ണന് (77) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ലീന, സീന (എച്ച്.എസ്.എസ് പട്ടിക്കാട്), റീന, ഷീന (മാനേജര്‍, ആക്സിസ് ബാങ്ക് പറവട്ടാനി). മരുമകന്: ജയപ്രകാശ് (തിരുവനന്തപുരം സെക്രട്ടേറിയറ്റ്). സംസ്കാരം ഞായറാഴ്ച 12ന് കൊഴുക്കുള്ളി ഒര്മക്കൂട് ശ്മശാനത്തില്‍.