Obituary
പൂക്കോട്: വടാശ്ശേരി പുഷ്പ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: അജിത് കുമാർ, ഗിരീഷ് കുമാർ, ബിന്ദു. മരുമക്കൾ: ജിഷ, ശ്രുതി, പ്രദീപ്. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.
വർക്കല: കാപ്പിൽ ശ്രീലം വീട്ടിൽ റിട്ട. സ്പെഷൽ വില്ലേജ് ഓഫിസർ ഗോപാലകൃഷ്ണൻ ആചാരി (72) നിര്യാതനായി. കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും കൈരളി സ്റ്റഡി സെന്ററിന്റെയും സ്ഥാപകനുമായിരുന്നു. കലാസാഹിത്യ രംഗത്ത് സജീവമായിരുന്നു. ഭാര്യ: ഗീത. മക്കൾ: ശ്രീലാൽ, ശ്രീലേഷ്. മരുമക്കൾ: രമ്യകൃഷ്ണൻ, മീരമോഹൻ.
പൂന്തുറ: പള്ളിതെരുവിൽ ടി.സി 46/392ൽ തിരുവിതാംകോട് സ്വദേശി മീരാൻ മൈദീൻ(73) നിര്യാതനായി. ഭാര്യ: ഹബീബ. മക്കൾ: നിജാമുദ്ദീൻ, സ്വപ്ന. മരുമക്കൾ: സാജിദ് ജിന്ന, റംസിയ.
മാത്തൂർ: ജൽജീവൻ മിഷൻ പദ്ധതിയിൽ പണിക്കെത്തിയ തൊഴിലാളിയെ താമസ സ്ഥലത്തെ കിണറ്റിന്റെ തൂണിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാത്തൂർ അഗ്രഹാരത്തെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലെ തൊഴിലാളി ഒഡീഷ സ്വദേശി ബൃന്ദാവൻ പ്രധാനാണ് (46) മരിച്ചത്. ഞായറാഴ്ച പുലർച്ച 3.30നാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ആറുമാസമായി മാത്തൂരിൽ പണിക്കെത്തിയിട്ട്. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
പത്തിരിപ്പാല: അതിർകാട് റെയിൽവേ പാളത്തിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ ഗാന്ധിസേവാ സദൻ കോഴിശേരി പടി വീട്ടിൽ വിനോദാണ് (39) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. ഭാര്യ: റീന. മക്കൾ: നിവേദ്യ, നിയ, നയന. മാതാവ്: തങ്കമണി. പിതാവ്: വാസു.
ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി നെടിയപ്പുള്ളി വീട്ടിൽ വെളുത്തിര (87) നിര്യാതനായി. ഭാര്യ: ജാനകി. മകൾ: റീന (വെള്ളിനേഴി ഗ്രാമപഞ്ചായത്ത് അംഗം). മരുമകൻ: ദാസൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.
വണ്ടാഴി: ആലംപള്ളം ആർ. പൊന്നൻ (68) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ശോഭന, സുരേഷ്, സുധീഷ്, ധനേഷ്, ധന്യ. മരുമക്കൾ: സ്വാമിനാഥൻ, ബിന്ദു. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി, അമ്മു.
വടക്കഞ്ചേരി: പുതുക്കോട് വെട്ടുകാട് ഗോപാലൻ (71) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: വിനോദ്, മനോജ്, വിനീത്. മരുമക്കൾ: സരോജ, നിദ്യ. സഹോദരങ്ങൾ: രാജൻ, കേശവൻ, മോഹാമി, ഇന്ദിര, വസന്ത, പരേതനായ വാസു.
പാലക്കാട്: ചുണ്ണാമ്പുത്തറ ഹരിശ്രീ കോളനി ‘ശാന്തി’യില്‍ എ. ശാന്താദേവി (85) നിര്യാതയായി. ജില്ല സഹകരണ ബാങ്കിന്റെ മുന്‍ ജോയന്റ് രജിസ്ട്രാര്‍ ആയിരുന്നു. ഭര്‍ത്താവ്: പരേതനായ എ. വാസുദേവന്‍. മക്കള്‍: ശ്രീമതി, സുധ, സുസ്മിത, സുചിത്ര. മരുമക്കള്‍: രാംദാസ്, മോഹന്‍, പ്രമോദ്, സായിപ്രഭ.
ഗുരുവായൂർ: ഭർത്താവിനൊപ്പം ഗുരുവായൂരിൽ ദർശനത്തിനെത്തിയ സ്ത്രീ പൊതു ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് തോടുകാട് പലമ്പുള്ളി വീട്ടിൽ വിജയകുമാരിയാണ് (56) മരിച്ചത്. ഭർത്താവ് ചിതലിപ്പാലം സ്വദേശി മഠത്തിൽ പൂപ്പുള്ളി സുദേവനൊപ്പമാണ് ശനിയാഴ്ച രാവിലെ ദർശനത്തിനെത്തിയത്. മമ്മിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷമാണ് ഗുരുവായൂരിലെത്തിയത്. ഇരുവരും കദളിപ്പഴംകൊണ്ട് തുലാഭാരം നടത്തിയിരുന്നു. ഇതിനുശേഷമാണ് 10.30ഓടെ പാഞ്ചജന്യം ഗെസ്റ്റ് ഹൗസിനു സമീപമുള്ള പൊതുശൗചാലയത്തിലേക്ക് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും ഭാര്യയെ കാണാതിരുന്നതിനാൽ സുദേവൻ ശൗചാലയ നടത്തിപ്പുകാരോട് വിവരം പറഞ്ഞു. ഇവർ ശുചിമുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന കസവ് സാരി കീറിയെടുത്ത ഭാഗംകൊണ്ട് തൂങ്ങിയനിലയിൽ കണ്ടത്. ടെമ്പ്ൾ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സിൻജു, ശ്രീജിത്ത്. മരുമകൻ: അജയ്കുമാർ.
മണലൂർ: സത്രം ശിവക്ഷേത്രത്തിനു സമീപം ഞാലേപ്പറമ്പിൽ രവിയുടെ ഭാര്യ ഇന്ദിര (54) നിര്യാതയായി. ഞായറാഴ്ച രാവിലെ 11ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
വെളപ്പായ: ചൈന ബസാർ പാടാശ്ശേരി പരേതനായ വേണു ഗോപാലൻ നായരുടെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (84) നിര്യാതയായി. മക്കൾ: ഗീത, ഗംഗ. മരുമക്കൾ: രവീന്ദ്രൻ, വിജയകുമാർ.