Obituary
ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം വലിയപറമ്പിൽ കുട്ടൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: പുഷ്പാവതി, സുഭാഷ് (പേഴ്സനൽ അസിസ്റ്റന്റ്, മണ്ണുത്തി കാർഷിക സർവകലാശാല രജിസ്ട്രാർ), പ്രബീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുനിത (കൃഷി അസിസ്റ്റന്റ്, കാറളം കൃഷിഭവൻ), സന്തോഷ് (കെ.എസ്.ആർ.ടി.സി, കൊടുങ്ങല്ലൂര്‍).
ആമ്പല്ലൂർ: പാഴായി ചെറുവാൾ പുന്നവീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ രാധ (66) നിര്യാതയായി. മക്കൾ: ദിലീപ്, ദീപ, പരേതനായ ദിലീഷ്. മരുമക്കൾ: ബിന്ദു, പരേതനായ ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.
കയ്പമംഗലം: എടത്തിരുത്തി പുളിഞ്ചോട് സെന്ററിന് തെക്കുഭാഗത്ത് താമസിക്കുന്ന കാരയിൽ ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ഗിരീഷ് (ബിവറേജ് കോർപറേഷൻ), ശ്രീജിത്ത് (നീതി ഒപ്റ്റിക്കൽസ്, കാട്ടൂർ). മരുമക്കൾ: ധന്യ, ദിജി (അധ്യാപിക, ചെന്ത്രാപ്പിന്നി ഹൈസ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാള: തെക്കൻ താണിശ്ശേരി പാറയിൽ ജോസ് (59) നിര്യാതനായി. ഭാര്യ: നിഷ. മകൾ: ആൻമേരി.
മാള പള്ളിപ്പുറം: പാറേക്കാട്ട് മാത്യുവിന്റെ ഭാര്യ ഫിലോമിന (കിക്കിലി -82) നിര്യാതയായി. മക്കൾ: ജിജി, ജോസഫ് ജിബു, ജിനോ. മരുമക്കൾ: ജോൺസൺ, മിനി, സിനി.
കിഴക്കുമ്പാട്ടുകര: പ്ലാവുവളപ്പിൽ ‘ഭാവന’യിൽ വി.ജി. ഭവാനി (85) നിര്യാതയായി. പീച്ചി സർക്കാർ ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: പരേതനായ എം. ഗംഗാധരൻ. തിങ്കളാഴ്ച രാവിലെ 10ന് വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടിന് പുഴക്കൽ ശാന്തിഘട്ടിൽ സംസ്കരിക്കും.
പൊന്നാനി: യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാനി പള്ളപ്രം ഹൈവേയിലെ മേപ്പറമ്പത്ത് ഷോപ്പിന് സമീപത്തെ വനിത ഹോട്ടലിന് പിറകുവശം താമസിക്കുന്ന മേനകത്ത് ജിജിമോളാണ് (40) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴിന് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഭർത്താവ്: സച്ചിദാനന്ദൻ. മക്കൾ: ആദർശ്, അഭിനന്ദ്. സംസ്കാരം തിങ്കളാഴ്ച ഈശ്വരമംഗലം ശ്മശാനത്തിൽ.
പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആനമങ്ങാട് മുഴന്നമണ്ണ മുള്ളത്ത് കുഞ്ഞാലിയുടെ മകൻ ഹൈദരാലി (44) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 12.45ഓടെ തൂത വക്കീൽപടിയിലാണ് അപകടം. ഹൈദരാലിയും മൂത്ത മകൾ സിയാനയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹൈദരാലി ഞായറാഴ്ച ഉച്ചയോടെ മരിച്ചു. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ചെത്തനാകുർശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ജുമൈല. മറ്റു മക്കൾ: ദിശ്ന, ജന്ന. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഹനീഫ, നജ്മുദ്ദീൻ, ഹാരിസ്.
മമ്പാട്: വടപുറം തൈപറമ്പില്‍ സണ്ണി പുന്നൂസ് (51) നിര്യാതനായി. ഭാര്യ: സെലിന്. മക്കള്‍: ഹിമ, ഹെലന്, മിലന്, ഹെസ. മരുമകന്: വിപിന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് നിലമ്പൂര്‍ സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍.
വലമ്പൂർ: സ്വതന്ത്ര തൊഴിലാളി യൂനിയൻ അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അംഗവും അങ്ങാടിപ്പുറം റെയിൽവേ ഗുഡ്ഷെഡ് ജീവനക്കാരനുമായ കൂനൂക്കര സെയ്തലവി (30) നിര്യാതനായി. പിതാവ്: കൂനൂക്കര ഏനു കൊണ്ടോട്ടി. മാതാവ്: വടക്കേതൊടി റുക്കിയ ചത്താനല്ലൂർ. ഭാര്യ: സലീന താഴെക്കോട്. മക്കൾ: ഷിയാദ്ശ, ഹാഷിം ബിലാൽ, ഹൈഫ ഫാത്തിമ.
കൊടുങ്ങല്ലൂർ: റിട്ട. ഇൻകംടാക്സ് ഓഫിസർ മേത്തല എടമുക്ക് എറമംഗലത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ അഹമ്മദ്കുട്ടി (86) നിര്യാതനായി. ഭാര്യ: സുഹ്റ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അബ്ദുൽ ഖാദർ (റെയിൽവേ), ഐഷാബി (പോസ്റ്റൽ വകുപ്പ്), കദീജാബി (കൊച്ചിൻ യൂനിവേഴ്സിറ്റി), അഫീസ് (ഖത്തർ). മരുമക്കൾ: സലാം, സലീം, നാസിറ, ഷാനി.
പരപ്പനങ്ങാടി: പുത്തൻകടപ്പുറത്തെ സി.എൻ. അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഫാത്തിമ, സൗജത്ത്, ബുഷ്റ, സമീറ, സലാം. മരുമക്കൾ: സെയ്തലവി, ഉസ്മാൻ, ഇസ്മായിൽ, ജാഫർ, റംസിയ.