Obituary
ചാലക്കുടി: സെന്റ് ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു പോട്ട എടയപ്പുറത്ത് രശ്മി (37) നിര്യാതയായി. ഭർത്താവ്: പ്രദീപ് മേനോൻ. മക്കൾ: ശ്രേയ, ദിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് നഗരസഭ ക്രിമിറ്റോറിയത്തിൽ.
കൊടുങ്ങല്ലൂർ: ശൃംഗപുരം എൽതുരുത്ത് മങ്കാട്ടിൽ ശിവരാമന്റെ മകൻ വിശ്വംഭരൻ (50) നിര്യാതനായി. ഭാര്യ: സുനന്ദ. മകൾ: ആര്യനന്ദ.
വടകര : പുത്തൂർ അശ്വതിയിൽ മുരളീധരൻ (69 -റിട്ട. സബ് ഇൻസ്പെക്ടർ ബി.എസ്എഫ്) നിര്യാതനായി.വില്യാപ്പള്ളി പഞ്ചായത്ത് 19ാം വാർഡ് വികസന സമിതി കൺവീനർ, കുന്നംകുളങ്ങര ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗീത. മക്കൾ: മുഗീൻ (നെതർലാൻഡ്), അശ്വതി (അഡ്വക്കറ്റ് വടകര). മരുമക്കൾ: ബിജു (ദുബൈ), തുളസി (ഷൊർണൂർ). സഹോദരങ്ങൾ: സദാനന്ദൻ, രാജൻ.
കണ്ടശ്ശാംകടവ്: പടിയം ആശാരിമൂല തട്ടിൽ പല്ലൻ പരേതനായ ജോസിന്റെ മകൻ ജയിൻ (യാക്കോവ് -47) നിര്യാതനായി. മാതാവ്: പരേതയായ ജോസ്ഫീന. സഹോദരങ്ങൾ: ബാസ്റ്റിൻ, ക്ലീറ്റസ്, പരേതനായ ജോഷി.
കുന്ദമംഗലം: ചെറുകുളത്തൂര്‍ പൊക്കാളൂര് പുഴയ്ക്കല്‍ ശാരദ (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഭാസ്കരന്. മക്കള്‍: പ്രകാശന്, സതീശന്, ഉഷ, പരേതരായ രാജു, സജി. മരുമക്കള്‍: സുഹാസിനി, ചിത്ര, മിനി, ഗോപി. സഞ്ചയനം ശനിയാഴ്ച.
മുറ്റിച്ചൂർ: അഞ്ചങ്ങാടി കുറുവത്ത് വേലപ്പന്റെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: വസന്തകുമാർ, രമേഷ്, രാജൻ, ഷീല, അനിൽകുമാർ. മരുമക്കൾ: ജയവല്ലി, ഷൈജി, വിജയലക്ഷ്മി, രാജേന്ദ്രൻ, ഷീജ.
ഗുരുവായൂർ: ബ്രഹ്മകുളം മാധവൻ വൈദ്യരുടെ മകൻ സുഗതൻ (66) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഐശ്വര്യ, പാർവതി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
മണലൂർ: ബാങ്ക് സെന്ററിനുസമീപം പള്ളിയിൽ അജിത്തിന്റെ ഭാര്യ പ്രവീണ (41) നിര്യാതയായി. മക്കൾ: വിജയ് ഭാസ്കർ, അനഘ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
താമരശ്ശേരി: പനക്കോട് വാടിക്കൽ കയമാക്കിൽ താമസിക്കുന്ന പരേതനായ അബൂബക്കറിന്റെ മകൻ അസൈനാർ (58) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആയിഷ. മക്കൾ: അബ്ദുനാസർ, മുഹമ്മദ് നബീബ്, അസ്നത്ത്. മരുമക്കൾ: നിസാർ (കാട്ടിപാര), സഫിയ്യത്. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ പത്തിന് വാടിക്കൽ മസ്ജിദിൽ നടക്കും.
പോട്ട: വെട്ടിയാടൻ പരേതനായ കൊച്ചുമാത്തുവിന്റെ ഭാര്യ മേരി (82) നിര്യാതയായി. മകൻ: ജോസ് (ജിയോജിത്ത് ഫിനാൻഷ്യൽ സർവിസസ് ലിമിറ്റഡ്). മരുമകൾ: മഞ്ജു. സംസ്കാരം ബുധനാഴ്ച നാലിന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.
ആമ്പല്ലൂർ: മണ്ണംപേട്ട വട്ടണാത്ര അക്കരക്കാരൻ കുഞ്ഞുകുട്ടന്റെ മകൻ ഷാജു (52) നിര്യാതനായി. ഭാര്യ: പ്രവിത. മക്കൾ: ആസാദ്, ദിൽഷാദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മുക്കം: കാരമൂല കളരിക്കണ്ടി അമ്മന്നൂർ ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പറാണ്ടൻ. മകൾ: കോമളവല്ലി. മരുമകൻ: രത്നാകരൻ ചെറുവണ്ണൂർ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.