Obituary
അന്തിക്കാട്: ബി.ജെ.പി മുൻ സംസ്ഥാന കൗൺസിൽ അംഗം പെരിങ്ങോട്ടുകര സോമശേഖര നഗർ അതിശയ റോഡിൽ തൈപറമ്പത്ത് ടി.വി. സുബ്രഹ്മണ്യൻ മാസ്റ്റർ (78) നിര്യാതനായി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. അടിയന്തരവാസ്ഥ വിരുദ്ധസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചുള്ള അദ്ദേഹം മലപ്പുറം ജില്ല വിരുദ്ധ സമരത്തിലും പങ്കാളിയായി. ബി.ജെ.പി ചേർപ്പ് നിയോജക മണ്ഡലം പ്രഥമ പ്രസിഡന്റായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: സുമരാജ്, സുധീർ രാജ്, സുഭാഷ് രാജ്. മരുമക്കൾ: റാണി, ജിനി, ഷിമ.
മുറ്റിച്ചൂർ: ജുമാമസ്ജിദിനു പടിഞ്ഞാറ് പോക്കാലത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഐഷമോൾ (75) നിര്യാതയായി. മക്കൾ: ഹംസ, ഇസ്മായിൽ, റംലത്ത്, പരേതയായ നദീറ.
അരിമ്പൂർ: തറക്കൽ ഔസേഫ് (88) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോയി, ജോണി, ആനി, ജെന്നി, ജാൻസി, മിനി, പ്രിൻസി. മരുമക്കൾ: ലില്ലി, ഡീന, പരേതനായ ജോണി, വർഗീസ്, ജോൺസൺ, ജോസ്, വിൽസൻ.
ഒല്ലൂര്‍: റെയില്‍വേ ഗൈറ്റിന് സമീപം അരിമ്പൂര്‍ മുത്തിപ്പീടിക ഫ്രാന്‍സിസ് (75) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: റിജോ, ജോഷി. മരുമക്കൾ: ജെയിംസ്. സംസ്കാരം വ്യാഴാഴ്ച 10.30ന് മേരിമാത പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫൊറോനപള്ളി സെമിത്തേരിയില്‍.
മരോട്ടിച്ചാൽ: പറൂർ പൗലോസിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: സെനീഷ്, ബിനീഷ്, റെനീഷ്. മരുമക്കൾ: ജിൻസി, ഷീന, രശ്മി. സംസ്കാരം വ്യാഴാഴ്ച 11ന് മാന്ദാമംഗലം മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.
കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് പടിഞ്ഞാറ്റയിൽ ജ്ഞാനസുന്ദരൻ (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുജിത, മുകേഷ്, അഖിലേഷ്. മരുമക്കൾ: ഷാജി, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വാടാനപ്പള്ളി പൊതുശ്മശാനത്തിൽ.
കയ്പമംഗലം: ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് ക്ഷേത്രത്തിനു തെക്കുവശം പരേതനായ കൊട്ടുക്കൽ സഹദേവന്റെ ഭാര്യ ബീന (50) നിര്യാതയായി. മകൻ: ബിബിൻ കൃഷ്ണ.
കണ്ണമ്പ്ര: ചൂർകുന്ന് കുന്നംപുള്ളിയിൽ കേശവൻ (70) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമoത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സുനിത, സുജിത. മരുമക്കൾ: എം. രാജേഷ് (സി.പി.എം വണ്ടാഴി ലോക്കൽ കമ്മിറ്റി അംഗം), ബിജു. സഹോദരങ്ങൾ: വെള്ളച്ചി, പരേതനായ കുഞ്ചു.
അഞ്ചുമൂർത്തി മംഗലം: ചെന്നയ്ക്കപ്പാടം കളത്തിൽ വീട്ടിൽ പരേതനായ ഖനി റാവുത്തറുടെ ഭാര്യ ഹാജിറ (76) നിര്യാതയായി. മക്കൾ: ബഷീർ, റസാക്ക്, റഹ്മത്തുല്ല, പരേതയായ നിലാ ഫർണിസ. മരുമക്കൾ: ഫാത്തിമ, സഹിദ, ഭാനു.
വടക്കഞ്ചേരി: കാളാംകുളം കൊല്ലിയേലിൽ വീട്ടിൽ മത്തായി മാസ്റ്റർ (95) നിര്യാതനായി. ഭാര്യ: ആലക്കൽ കുടുംബാംഗം അമ്മിണി. മക്കൾ: അനീസ്, ഷീല, റെജി കെ. മാത്യു (പ്രസിഡന്റ്, വടക്കഞ്ചേരി കോഓപറേറ്റിവ് ബാങ്ക്), അജി മാത്യു. മരുമക്കൾ: അനിൽ വർഗീസ് (ഡൽഹി പൊലീസ്), പോൾ കുറ്റിച്ചിറ, നിഷ, സുസ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വടക്കഞ്ചേരി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിൽ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മുന്നാഴിപറമ്പ് വീട്ടിൽ പാർവതി (61) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: പ്രജിത, പ്രസീത, പ്രമോദ് (ദുബൈ). മരുമക്കൾ: രമേഷ്, ഹരി, നിഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.
അലനല്ലൂർ: എടത്തനാട്ടുകര ചളവയിലെ പനച്ചിക്കുത്ത് ശങ്കരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കല്ലാണി. മക്കൾ: സുകുമാരൻ (ജീവ സ്റ്റോർ, വട്ടമണ്ണപ്പുറം), ശ്രീനിവാസൻ (സെക്രട്ടറി, അലനല്ലൂർ സർവിസ് സഹകരണ ബാങ്ക്), സരോജിനി, ചിന്താമണി (സ്റ്റാറ്റിക്സ് മണ്ണാർക്കാട്). മരുമക്കൾ: വിജയൻ, പുഷ്പ രാജൻ (കോട്ടക്കൽ ആര്യവൈദ്യശാല), ഉഷാകുമാരി, സരിത (അധ്യാപിക, മജ്ലിസ് എൽ.പി സ്കൂൾ വളാഞ്ചേരി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.