Obituary
ബാലുശേരി: പനങ്ങാട് എടക്കണ്ടി മുക്ക് ഓവൻകണ്ടിയിൽ ദാമോദരൻ (74) നിര്യാതനായി. ഭാര്യ: രുഗ്മിണി. മകൾ: ദീപ. മരുമകൻ: പ്രദീപൻ. സഹോദരങ്ങൾ: ബാലൻ നായർ, നാരായണൻ, മീനാക്ഷി, ശ്രീധരൻ, ഹരിദാസൻ, ശശി.
മേപ്പയൂർ: അരിക്കുളം കോവമ്പത്ത്മീത്തൽ അമ്മദ് (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഫി (അധ്യാപകൻ ജി.എച്ച്.എസ് തൃക്കുളം), സറീന, ആരിഫ. മരുമക്കൾ: റസാഖ് (കാവുന്തറ), റാഫി (കാവുന്തറ), ഹസനത്ത് (മേപ്പയൂർ). സഹോദരങ്ങൾ: ഇരുളാട്ട്മീത്തൽ മൊയ്തി, പരേതയായ ഫാത്തിമ.
വടകര: പുതുപ്പണം പണിക്കോട്ടി യോഗി മഠത്തിൽ സഫിയ (58) നിര്യാതയായി. ഭർത്താവ്: മുസ്തഫ. മക്കൾ: സുമയ്യ, ഫഹദ്, ഷംസീർ, ഷർമിള, ഷംസിന. മരുമക്കൾ: ലത്തീഫ് (മൂരാട്), ഇല്യാസ് (പുതുപ്പണം), റിയാസ് (തോലേരി), മുബീന (പതിയാരക്കര), സുബീന (പയ്യോളി).
പറമ്പിൽക്കടവ്: പരേതനായ മേവിലാടത്ത് വേലായുധന്റെ ഭാര്യ കൗസു (96) നിര്യാതയായി. മക്കൾ: ബാബു (ഡ്രൈവർ), പ്രകാശൻ (കാലിക്കറ്റ് പാരഗൺ), ഉദയകുമാർ, പുഷ്പ, തങ്കമണി. മരുമക്കൾ: പരേതനായ പുതിയോട്ടിൽ കുമാരൻ, വാളിയിൽ അശോകൻ, പുഷ്പലത, പ്രേമ, ശ്രീജ.
സുൽത്താൻ ബത്തേരി: പാട്ടവയൽ പാലകുന്നേൽ തോമസ് (77) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജോയി, ജെയ്ൻ, ബിജു, ഷൈജു, റെജിമോൾ, ലിജി. മരുമക്കൾ: ലിസി, ബിൻസി ,ഷൈനി, ദിവ്യ, ഷാജു, ജോൺസൺ.
കോളേരി: വളാഞ്ചേരിയിൽ പരേതനായ പാലിയത്ത് കുമാരന്റെ ഭാര്യ പങ്കജാക്ഷി (93) നിര്യാതയായി. മക്കൾ: പി.കെ. സുധീന്ദ്രൻ (പാമ്പ്ര ക്ഷീരസംഘം മുൻ പ്രസിഡൻറ്), സുഗതമ്മ, പരേതയായ സുമ കുമാരി. മരുമക്കൾ: ശോഭനകുമാരി, പി.ബി. ശിവൻ (പൂതാടി പഞ്ചായത്ത് മുൻ പ്രസിഡൻറ്), നാരായണൻ (റിട്ട. പ്രിൻസിപ്പാൾ ജി.എച്ച്.എസ്.എസ് കോളേരി). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.
മാനന്തവാടി: എടവക പാലമുക്ക് മഹല്ല് കമ്മിറ്റി പ്രസിഡന്റും സമസ്ത മാനന്തവാടി മദ്റസ മാനേജ്മെന്റ് കമ്മിറ്റി മുന്‍ പ്രസിഡന്റുമായിരുന്ന പാലമൊക്ക് കുറ്റിത്തൊടിയില്‍ കെ.ടി. ഉസ്മാന് ഹാജി (66) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: റജീന, നഷീദ, റിയാസ്. മരുമക്കള്‍: അബ്ദുല്‍ സലാം (പ്രിന്‍സിപ്പല്‍, ഗവ. കോളജ് മാനന്തവാടി), റയീസ്, ഫര്‍സാന.
മക്കരപ്പറമ്പ്: പരേതനായ റിട്ട. പൊലീസ് കോൺസ്റ്റബിൾ കോലോത്തൊടി രാമന്റെ മരുമകൻ തമിഴ്നാട് സ്വദേശി രാജൻ (63) നിര്യാതനായി. ഭാര്യ: ഗൗരി (മണി). മകൻ: അമൽരാജ് (ബംഗളൂരു).
കാളികാവ്: കല്ലൻകുന്നിലെ ആനപ്പട്ടത്ത് ഹംസയുടെ ഭാര്യ സൈനബ (കുഞ്ഞിമ്മു -58) നിര്യാതയായി. മക്കൾ: ആദിൽ, ആരിഫ, ആബിദ. മരുമക്കൾ: അബ്ദുൽ അസീസ്, ജമാലുദ്ദീൻ, ആരിഫ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, പരേതനായ അബ്ദുസ്സമദ്.
പട്ടിക്കാട്: ഒറവംപുറം കാരക്കുഴിയിലെ കിഴക്കുംപറമ്പൻ തൊട്ടുപാടത്ത് ഹംസ (63) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ആയിശ. മക്കൾ: ഷബ്ന, സുലൈഖ.
വെട്ടത്തൂർ: തേലക്കാട് കാപ്പ് കുമാരൻ വളവിലെ പരേതനായ അമ്പലൻ മുഹമ്മദിന്റെ മകൻ സൈനുൽ ആബിദ് (45) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: സക്കീന (പടപ്പറമ്പ്, ആക്കപ്പറമ്പ്). മക്കൾ: ദാനിഷ്, ദാരി. സഹോദരങ്ങൾ: മൻസൂർ, സാഹിറ, അബ്ദുൽ നാസർ, അലി. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കാപ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
നീറാട്: നടുതൊടിക മാപ്പിള വീട്ടിൽ മുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: അയക്കോടൻ അലീമ. മക്കൾ: ഹബീബുറഹ്മാൻ (ജിദ്ദ), അൻവർ സാദത്ത്, അബ്ദുൽറഹീം, ഹസീന. മരുമകൾ: ജസീല.