Obituary
മംഗലംഡാം: ചിറ്റടി കുന്നംകോട്ടുകുളം നടുക്കെ പുരയിൽ വിജയ് എബ്രഹാം (51) നിര്യാതനായി. പിതാവ്: പരേതനായ എബ്രഹാം. മാതാവ്: റോസമ്മ. ഭാര്യ: സിബി വിജയ്. മക്കൾ: മെലഡി റോസ്, മെൽവിൻ, മെർലിൻ. മരുമകൻ: സിബി. സഹോദരി: വിൻസി എബ്രഹാം.
ആലത്തൂർ: മഞ്ഞപ്ര വളയിൽ വീട്ടിൽ വി.വി. കൃഷ്ണൻ (ഗുരുസ്വാമി -77) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ബിന്ദു, സന്തോഷ്, ബീന, ബിജു. മരുമക്കൾ: സുബ്രഹ്മണ്യൻ, രവി.
ആനക്കര: കൊക്കാട് മാവിന്‍ച്ചുവട് മാതംകുഴിയില്‍ സൈനുദ്ദീന്റെയും ഷമീനയുടെയും മകന് മുഹമ്മദ് ഹാദി (ഒമ്പത്) നിര്യാതനായി. പറക്കുളം എസ്.എ വേള്‍ഡ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങള്‍: ഉവൈസ്, സിയാദ്, ഫൈസന്‍, ഖദീജ.
കിഴക്കഞ്ചേരി: പുന്നപ്പാടം ചാട്ടുകോട് വി. രാജൻ (79) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: സത്യ, സുമതി, പുഷ്പ, ബിന്ദു, പരേതനായ ശശി. മരുമക്കൾ: കൃഷ്ണൻകുട്ടി, നാരായണൻ, മണികണ്ഠൻ, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.
ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം വളയംമൂച്ചിയിൽ കൊലവർക്കുന്നത്ത് കോടിയിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ഫമീർ (35) നിര്യാതനായി. വളയംമൂച്ചി ശാഖ മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ: ഷജീറ. മാതാവ്: ഖദീജ. മക്കൾ: ഷിഫാന, ഷിഫ്ന. സഹോദരങ്ങൾ: ജഫീർ, ഗഫാർ, സഫറത്ത്.
പടിയൂര്‍: ചേലക്കാട്ട് ഷണ്മുഖന്റെ മകന് അനൂപ് (37) നിര്യാതനായി. ഭാര്യ: അബിത. മക്കള്‍: ദേവാംഗന, ദിവേഗ.
മണ്ണുത്തി: മുക്കാട്ടുകര നെട്ടിശ്ശേരി കണ്ണംമ്പുഴ വീട്ടിൽ കൊച്ചു പോളിന്റെ ഭാര്യ ഷാലി (മറിയാമ്മ - 54) നിര്യാതയായി. മക്കൾ: നെവിൻ പോൾ (പേപ്പൻ നഴ്സറി), നെസ് വിൻ പോൾ (ദുബൈ). മരുമക്കൾ: സിജി, സോന (അധ്യാപിക, ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മുക്കാട്ടുകര സെന്റ് ജോർജ്സ് പള്ളി സെമിത്തേരിയിൽ.
മാള: മേലഡൂർ മാണിക്കത്തുപറമ്പിൽ പൗലോസിന്റെ (പാപ്പുട്ടി) ഭാര്യ മേരി (73) നിര്യാതയായി. മക്കൾ: ലിജി, ലിഷ, ആന്റോ. മരുമക്കൾ: ആന്റണി, പോളി, ടീന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മേലഡൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
ചെന്ത്രാപ്പിന്നി: എസ്.ആർ.വി സ്കൂളിന് സമീപം പരേതനായ ചന്ദ്രപുരക്കൽ കുമാരന്റെ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: ശുഭ, സുധി, സുരേഷ്, സുരജ, സുനിൽ. മരുമക്കൾ: ഹരിദാസൻ, ബിന്ദു, ചിത്രലേഖ, ദിനേശ്, സീമ.
ചാലക്കുടി: നഗരസഭ ഇറിഗേഷൻ ക്വാർട്ടേഴ്സിനടുത്ത് എസ്.എൽ.ആർ.എ അസോസിയേഷനിൽ താമസിക്കുന്ന പച്ചാക്കൽ ബാലകൃഷ്ണന്റെ മകൻ നിതീഷ് (32) നിര്യാതനായി. മാതാവ്: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.
ചാലക്കുടി: പോട്ട ധന്യാനഗർ ചിരിയങ്കണ്ടത്ത് തുലാപറമ്പൻ ചെറിയക്കുട്ടിയുടെ മകൻ ദേവസ്സിക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഡെയ്സി, ഷാജു, ബൈജു, പരേതയായ വിജി. മരുമക്കൾ: വർഗീസ്, ജോളി, ഡേവിസ്, സൗമ്യ.
അഴീക്കോട്: കൊട്ടിക്കൽ റബീഉൽ ഹുദാ മസ്ജിദിന് തെക്ക് വൈപ്പിപാടത്ത് സെയ്തു (68) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: സൽമത്ത്, സീനത്ത്, സറീന. മരുമക്കൾ: മുഹമ്മദ് ഷാഫി, അഷറഫ്, ശിഹാബ്.