Obituary
ചങ്ങനാശ്ശേരി: തൃക്കൊടിത്താനം അമരപുരം പരേതനായ ഭക്തന് മാവുങ്കലിെൻറ ഭാര്യ പെണ്ണമ്മ (മേരി -62) നിര്യാതയായി. മക്കള്‍: സുരേഷ് ബാബു (സി.പി.ഐ തൃക്കൊടിത്താനം ലോക്കല്‍ കമ്മിറ്റി അംഗം), സുഭാഷ്കുമാര്‍ (എ.ഐ.വൈ.എഫ് ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡൻറ്), ഓമനക്കുട്ടന്. മരുമക്കള്‍: രാജിമോള്‍, ലിബി സുഭാഷ്, രമ്യ ഓമനക്കുട്ടന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പി.ആര്.ഡി.എസ് അമരപുരം ശാഖ ശ്മശാനത്തില്‍.
കാരപ്പറമ്പ്: പരേതനായ പടിഞ്ഞാറെയിൽ ഉമ്മർ കോയയുടെ ഭാര്യ ഇ.കെ. ഇമ്പിച്ചി ആയിശബി (82) നിര്യാതയായി. മക്കൾ: അനീസ്, സുബൈദ, റസിയ, ഖൈറുന്നിസ, ഷമീമ. മരുമക്കൾ: പരേതനായ മൂസക്കോയ, കോയട്ടി, സൈനുദ്ദീൻ, കോയദ്ദീൻ കോയ, എം.എം. സിൽഫ.
പെരിങ്ങോട്ടുകര: കിഴക്കേനട പൈനൂരിൽ കുരുതുകുളങ്ങര പരേതനായ ദേവസി ഭാര്യ മേരി (77) നിര്യാതയായി. മക്കൾ: ലില്ലി, ഇനാശു, ജയൻ. മരുമക്കൾ: ഡേവീസ്, സ്മിന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് താന്ന്യം സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.
ഈരാറ്റുപേട്ട: മേലുകാവ് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും സി.പി.എം മേലുകാവ് ലോക്കൽ കമ്മിറ്റി അംഗവുമായ പരേതനായ നാരായണെൻറ മകൻ ആറുകണ്ടത്തിൽ എ.എൻ. ബാലകൃഷ്ണൻ (57) നിര്യാതനായി. മാതാവ്: ലക്ഷ്മി. ഭാര്യ: മേരിലാൻഡ് കുന്നുംപുറത്ത് കുടുംബാംഗം അജിത. മക്കൾ: സിദ്ധാർഥ്, ആരോമൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കിടങ്ങൂര്‍: പാദുവ പണ്ടാരത്ര പി.കെ. രവീന്ദ്രെൻറ (റിട്ട. ഗ്രാമസേവകന്) ഭാര്യ എ.എല്‍. സുഭാഷിണി (72) നിര്യാതയായി. ചെമ്പിളാവ് ആലക്കമുറിയില് കുടുംബാംഗമാണ്. മക്കള്‍: സനിൽ (ഹെഡ്മാസ്റ്റര്, എസ്.എന്‍.വി എല്‍.പി.എസ്, മാന്നാനം), സജി (അധ്യാപകന്, ഗവ. എല്‍.പി.ജി.എസ്, മറ്റക്കര). മരുമക്കള്‍: മിനികുമാരി (ഹെഡ്മിസ്ട്രസ്, ഗവ. ആര്.വി എല്‍.പി.എസ്, ഈര), കൂറ്റത്തുങ്കല് തലപ്പലം, ഇ.എസ്. ശ്രീജ (വില്ലേജ് ഓഫിസര്‍, വള്ളിച്ചിറ) ഈറ്റോലില്‍ കപ്പാട്.
കൊടുങ്ങല്ലൂർ: എറിയാട് പടിയത്ത് പുത്തൻകാട്ടിൽ (കുറിഞ്ഞിപ്പുറം) അഡ്വ. പി.എ. കുഞ്ഞിമൊയ്തീെൻറ ഭാര്യ ഐഷ കുഞ്ഞി (76) നിര്യാതയായി. വളാഞ്ചേരി പാണ്ടികശാല കളത്തിൽ ബാപ്പുഹാജിയുടെയും കല്ലടി ഖദീജയുടെയും മകളാണ്. മക്കൾ: പി.കെ. മുഹമ്മദ് ഷാഹിർ (ബിസിനസ്) പി.കെ. മുഹമ്മദ് ഷമീർ (എം.ഇ.എസ് തൃശൂർ ജില്ല സെക്രട്ടറി), ഷാനി. മരുമക്കൾ: ഇസ്മായിൽ, നിമിത, വാഹിദ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാടവന പുത്തൻകാട്ടിൽ മസ്ജിദ് ഖബർസ്ഥാനിൽ.
ആമ്പല്ലൂർ: നന്തിക്കര തണ്ടാശ്ശരി ബാലെൻറ ഭാര്യ തങ്ക(73) നിര്യാതയായി. മക്കൾ: വിജയ,വിനയ, ബിന്ദു,വിദ്യ. മരുമക്കൾ: കുട്ടൻ, ശിവദാസൻ, അജി, ഷിബു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
മുണ്ടക്കയം: മുണ്ടക്കയത്തെ ആദ്യകാല വസ്ത്ര വ്യാപാരിയും യു.പി ടെക്സ്റ്റൈൽസ് ഉടമയുമായ യൂസഫ് ഹൗസിൽ കെ.പി. യൂസഫ് (72) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അഷ്കർ (യു.പി ടെക്സ്), തസ്നി, റിയാസ് (സിറ്റി ഗാർമെൻറ്സ്). മരുമക്കൾ: റഹീന, നജീബ്. മഷൂദ. ഖബറടക്കം തിങ്കളാഴ്ച തലശ്ശേരിയിൽ.
കോടാലി: മാങ്കുറ്റിപ്പാടം കിഴക്കൂടന്‍ വീട്ടില്‍ അന്തോണി (70) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: ഷൈബി, ജോസ്, ജോബി, ഷിബി, ഷിനി. മരുമക്കള്‍: നൈജു, ജിനി, ഷിനി, ഷോബി, ജെയ്സന്.
കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം ലെയ്നിൽ ബംഗ്ലാവ് പറമ്പിൽ റഷീദ് ഇബ്രാഹിമിെൻറ(പുത്തൻവീട്ടിൽ കുഞ്ഞുമോൻ) ഭാര്യ റഷീദ (60) നിര്യാതയായി. മക്കൾ: ഷിനാജ്, ഷിജു, ഷൈജു, പരേതയായ ഷൈനി. മരുമക്കൾ: അൻസി, സിയാന, ബീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.
ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ഇ.എം.എസ് നഗറിന് പടിഞ്ഞാറ് പുതുവീട്ടിൽ ബീരാവുവിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, അക്ബർ, ഹംസ, അഗോമ. മരുമകൾ: നഫീസു, മൈമൂന, മുബീന, അഷറഫ്.
കൂരാലി: മാടത്താഴെ അലിയാർ (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയം ബീവി. മക്കൾ: ശാഹുൽ ഹമീദ്, നെബീസ, നാസർ അലിയാർ. മരുമക്കൾ: ലൈലബീവി, ഷെരീഫ്, സീനത്ത്.