Obituary
വെങ്കിടങ്ങ്: കരുവന്തല പതിയംകടവ് നടുവത്ത് അടിമയുടെ മകൻ പ്രമോദ് (മണികണ്ഠൻ -38) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: പ്രജീഷ. സഹോദരങ്ങൾ: പ്രസന്ന രാധാകൃഷ്ണൻ, പ്രീത വിജയൻ, പ്രമീള സുധൻ, പ്രിയ വത്സൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വെങ്കിടങ്ങ് പഞ്ചായത്ത് ശ്മശാനത്തിൽ.
നാദാപുരം: പുളിയാവ് കല്ലിൽ ഇബ്രാഹിം ഹാജി (82) നിര്യാതനായി. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: ഇസ്മായിൽ ഹാജി, മൈമൂനത്ത്, റംല ഹഫ്സ, ആയിഷ, നസീമ, ഇസ്ഹാഖ്, ഫസീല. മരുമക്കൾ: ഇബ്രാഹിം ഹാജി, യൂസഫ്, ഫൈസൽ, മുനീർ, ഹാരിസ്, ശരീഫ, തസ്നീ
ഒളവണ്ണ: എം.ജി. നഗർ നാരാട്ട് മേത്തൽ പരേതനായ ആനന്ദെൻറ മകൻ ശശികുമാർ (53) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: ഷീബ. മക്കൾ: അരുൺ കുമാർ, അഞ്ജന. സഹോദരങ്ങൾ: ബാബു, അനിൽ.
കൊണ്ടോട്ടി: മുണ്ടക്കുളം വാളശ്ശേരി പാറക്കടവത്ത് അബ്ദുല്ല ( 71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാരിസ്, അബ്ദുറഹീം, അബ്ദുൽ ഹക്കീം. മരുമക്കൾ: റഹ്മത്ത്, ഷെഹ്ന, നസ്മത്ത്.
എരുമപ്പെട്ടി: മങ്ങാട് പുത്തൂർ വീട്ടിൽ പരേതനായ വറുതുണ്ണിയുടെ ഭാര്യ മർത്ത (മറിയം -77) നിര്യാതയായി. മക്കൾ: കൊച്ചുമേരി, ആനി, റോസി, ക്ലാര. മരുമക്കൾ: സൈമൺ, പോൾസൺ, ആൻറണി, ബിനോയ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മങ്ങാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
ഒളവണ്ണ: നെച്ചിനാംപറമ്പത്ത് പരേതനായ തെയ്യെൻറ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, കൃഷ്ണൻ, രമ. മരുമക്കൾ: രത്നവല്ലി, ഷീജ, ജയരാജൻ.
ആയഞ്ചേരി: പരേതനായ വാരർകണ്ടി കുഞ്ഞബ്ദുല്ലയുടെ ഭാര്യ ചെറുവറ്റ കുന്നുമ്മൽ ആയിഷ (68) നിര്യാതയായി. മക്കൾ: സഫീറ, അഷ്റഫ്, ഹസീന. മരുമക്കൾ: നവാസ്, ജസീർ. സഹോദരങ്ങൾ: അന്ത്രു, പാത്തു.
കുന്നംകുളം: പടിഞ്ഞാറെ അങ്ങാടി മണകുളം റോഡിൽ ചെമ്മണ്ണൂർ വീട്ടിൽ ഐപ്പിെൻറ ഭാര്യ കുഞ്ഞാമ്മ (97) നിര്യാതയായി. കക്കാട് മേഞ്ചേരി സെൻറ് മേരീസ് എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ജോളി, ജൽസൺ. മരുമക്കൾ: രാജു പീറ്റർ, ജിൻസി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ
മുക്കം: കോഴിക്കോട് അഴകൊടി ദേവീക്ഷേത്രം മേൽശാന്തി പന്നിക്കോട് ചെറുവക്കാട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരി (56) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സിദ്ധാർഥ്, സത്യാർഥ്. സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, വാസുദേവനുണ്ണി നമ്പൂതിരി, രമ അന്തർജനം, പരേതയായ രാധ അന്തർജനം
തേഞ്ഞിപ്പലം: മാതാപുഴയിലെ പരുത്തിയിൽ ചന്ദ്രൻ (63) നിര്യാതനായി. റിട്ട. അഗ്രികൾച്ചർ ഓഫിസറാണ്. ചെനക്കലങ്ങാടി വിദ്യാ പ്രകാശിനി വായനശാല കമ്മിറ്റി ജോയൻറ് സെക്രട്ടറി, ലൈബ്രറി കൗൺസിൽ തേഞ്ഞിപ്പലം പഞ്ചായത്ത് നേതൃസമിതി അംഗം, തേഞ്ഞിപ്പലം കയർ വ്യവസായ സഹകരണ സമിതി അംഗം എന്നീ നിലകളിൽ പ്രവത്തിച്ചു വരുകയായിരുന്നു. ഭാര്യ: ശോഭന. മക്കൾ: സിധിൻ ചന്ദ്ര, സിബി ചന്ദ്ര. സഹോദരങ്ങൾ: കൃഷ്ണൻ, വാസു, ദേവു, കാർത്ത്യായനി, സൗമിനി, പരേതനായ വേലായുധൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
താമരശ്ശേരി: പരപ്പൻപൊയിൽ പരേതനായ പാറോയിൽ ഇമ്പിച്ചിമോയിയുടെ ഭാര്യ റുഖിയ (68) നിര്യാതയായി. മക്കൾ: റഷീദ്, അഷ്റഫ് (റിയാദ്), സലീന. മരുമക്കൾ: അഷ്റഫ്, സലീന, ഷബ്ന. സഹോദരൻ: എം.പി സെയ്ത് (താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടനാകാര്യ സമിതി അംഗം) സഹോദരിയാണ്.
തിരൂർ: മൂന്നന്നൂർ പരേതനായ ശങ്കരൻ കുട്ടി നായരുെട ഭാര്യ ചങ്ങരത്ത് പത്മാവതി അമ്മ (78) നിര്യാതയായി. മക്കൾ: നാരായണൻ (എൽ.ഐ.സി എജൻറ്), ഹരിദാസൻ, ഗീത. മരുമക്കൾ: ശ്രീവിദ്യ (ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് -തൃശൂർ), സുമ, അശോകൻ.