Obituary
മാനന്തവാടി: എടവക അമ്പലവയൽ പുളിങ്കുന്ന് കുഞ്ഞിരാമൻ (71) നിര്യാതനായി. ഭാര്യ: സരോജ. മക്കൾ: വാസന്തി, സുമതി, സരിത, രമ്യ. മരുമക്കൾ: വിനോദ്, രാജു, സുധി, ജിജി.
മാനന്തവാടി: ഒഴക്കോടി മിറ്റം മറാടി ചന്തുവിെൻറ ഭാര്യ ചെറിയ (മാഞ്ഞ -75) നിര്യാതയായി. മക്കൾ: പത്മാവതി, പരേതനായ രാമചന്ദ്രൻ, സത്യഭാമ, ബീന. മരുമക്കൾ: വെള്ളൻ, ലീല കുഞ്ഞിരാമൻ, സുകുമാരൻ.
മാനന്തവാടി: എടവക അമ്പലവയൽ വാഴയിൽ പരേതനായ സൂപ്പിയുടെ ഭാര്യ ആയിഷ (65) നിര്യാതയായി. മകൾ: റംല. മരുമകൻ: അഷ്റഫ്.
മുട്ടിൽ: പരിയാരം കൊടക്കാട്ട് അസീസ് (88) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജമീല, പരേതനായ നാസർ. മരുമകൾ: റംല. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30നു താഴെ പരിയാരം മൈതാനിപ്പള്ളിൽ.
അമ്പലവയൽ: മാളിക പരേതനായ ഇന്തുങ്ങൽ നാരായണെൻറ മകൻ ശേഖരൻ (59) നിര്യാതനായി. സഹോദരങ്ങൾ: സരള, ശാരദ.
തൃത്താല: പരുതൂര് പള്ളിപ്പുറം പടിഞ്ഞാറെ മഠം (ഐശ്വര്യ) ടി.പി. ദിവാകരൻ നമ്പിയാർ (72) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: രശ്മി, രഞ്ജിത്ത്. മരുമക്കൾ: പ്രദീപ്, ശിഖ.
പത്തിരിപ്പാല: മണ്ണൂർ ഒന്നാം മൈൽ പുത്തൻപുരയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ രുഗ്മണി (81) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുന്ദരി, സാവിത്രി. മരുമകൾ: ധനലക്ഷ്മി.
പത്തിരിപ്പാല: പഴയ ലക്കിടി പുത്തൂർ പുതിരി വീട്ടിൽ ശങ്കരൻ (70) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ദിവ്യ, വിനീത്. മരുമക്കൾ: സജീവ്, സരിക.
മുണ്ടൂർ: മുൻ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകൻ കെ.വി. ശ്രീനിവാസൻ (80) നിര്യാതനായി. ഭാര്യ: കെ. വത്സല. മക്കൾ: പ്രദീപ്, സുനിൽ. മരുമക്കൾ: ഷൈമ, പ്രമീള, സഹോദരങ്ങൾ: ചെന്താമരാക്ഷൻ, വത്സല, പ്രേമലത, ഓമന,
കോട്ടായി: തെക്കേക്കാട് നാരായണൻ (51) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: വിനായക്, വൈശ. സഹോദരങ്ങൾ: വി. മോഹനൻ (സി.പി.എം കോട്ടായി എൽ.സി. സെക്രട്ടറി), രാമചന്ദ്രൻ, കുഞ്ഞുലക്ഷ്മി, ചെന്താമരാക്ഷൻ.
പാണ്ടിക്കാട്: പെരിന്തൽമണ്ണ റോഡിൽ അനു ഓട്ടോ ഗാരേജ് വർക്ഷോപ്പ് നടത്തിയിരുന്ന തമ്പാനങ്ങാടി കരിമ്പനക്കുന്നിലെ നടുത്തൊടി കറുപ്പൻ (മണി-60) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദിവ്യ, ദിലീപ്, ദീപിക. സഹോദരങ്ങൾ: തലശിരിയൻ, ഗംഗാധരൻ, ഹരിദാസൻ, ശ്രീനി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
കരിമ്പ: പാലളം പീടിയച്ചിറയിൽ വീട്ടിൽ വർഗീസിെൻറ ഭാര്യ തങ്കമ്മ (68) നിര്യാതയായി. മക്കൾ: നോബി, സോബി, നോബിൾ. മരുമക്കൾ: ബിജു, സറിൻ (ആര്യമ്പാവ്), സിമി.