Obituary
കൊട്ടിയം: സി.പി.എം നേതാവ് പുല്ലിച്ചിറ തെക്കുംകര ലിസ് ഡെയ്ലിൽ ലെസ്ലി ജോർജ് (56) നിര്യാതനായി. 15 വർഷം മയ്യനാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. സി.പി.എം മയ്യനാട് ലോക്കൽ കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ്, കൊല്ലം എസ്.എൻ കോളജ് യൂനിയൻ ജനറൽ സെക്രട്ടറി, മയ്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കൂട്ടിക്കട സർവിസ് കോഓപറേറ്റിവ് ബാങ്ക് ഭരണസമതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലുംമൂട് ഓവൻസ് ക്ലബ് പ്രസിഡൻറാണ്. ഭാര്യ: മറീന എലിസബത്ത്. മക്കൾ: ആഷ്ലി, അശ്വിൻ.
ഓയൂർ: കരിങ്ങന്നൂർ ആലുംമൂട് സൂര്യാ ഭവനിൽ ഗോപിനാഥെൻറയും പരേതയായ പ്രസന്നകുമാരിയുടെയും മകൻ സൂരജ് ലാൽ (40) ദുബൈയിൽ നിര്യാതനായി. മൃതദേഹം ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിക്കുമെന്ന് ലാംപ്രൽ കമ്പനി അധികൃതർ അറിയിച്ചു. ഭാര്യ: ജയിൻ. മക്കൾ: ആദിത്യൻ, അഭിനവ്, സൂര്യ. സംസ്കാരം ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
പാലാ: ഇടുക്കി ചെറുതോണിയിൽ കാർ അപകടത്തിൽപെട്ട് പൂവരണി സ്വദേശി മരിച്ചു. പാലാ പൂവരണി ജീരകത്തിനാൽ (ഇലഞ്ഞിക്കൽ) ജിക്കു കൃഷ്ണനാണ് (32) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജിക്കുവിെൻറ സഹോദരി രമ്യ (32), ഭർത്താവ് സന്ദീപ് (38) എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കിയിൽ പി.എസ്.സി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു രമ്യ. കൂടെ വന്നതാണ് ഭർത്താവ് സന്ദീപും ജിക്കുവും. തിരിച്ചുപോകും വഴിയാണ് അപകടം. പരേതനായ രാധാകൃഷ്ണെൻറയും വത്സമ്മയുടെയും മകനാണ്. മാതാവ് പൂവരണി ജീരകത്തിനാൽ കുടുംബാംഗമാണ്. ജിക്കു വെൽഡിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. സംസ്കാരം പിന്നീട്.
ഉമയനല്ലൂർ: മൈലാപ്പൂര് ചെക്കാലയിൽ വീട്ടിൽ ഷിഹാബുദീെൻറ ഭാര്യ നൂർജഹാൻ (54) നിര്യാതയായി. മക്കൾ: സൗമ്യ, സൗഫിയ, മാഹീൻ. മരുമക്കൾ: സഫർ, ഷംനാദ്, ആമിന.
മാടപ്പള്ളി: തെങ്ങണ പുന്നകുന്നിൽ വീട്ടിൽ മാധവൻ (കുഞ്ഞൂഞ്ഞ് -80) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ. മക്കൾ: വത്സ, വാസ, വിജയമ്മ. മരുമക്കൾ: കുഞ്ഞൂഞ്ഞുകുട്ടി, രഘു, പരേതനായ തങ്കപ്പൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പുന്നക്കുന്ന് വീട്ടുവളപ്പിൽ.
അഞ്ചാലുംമൂട്: ബന്ധുവായ യുവാക്കളുടെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തൃക്കടവൂർ സരിതാ ഭവനിൽ ശശിധരൻപിള്ളയാണ് (69) മരിച്ചത്.ജനുവരി 31ന് വൈകീട്ടാണ് ശശിധരൻപിള്ളയെ സഹോദരപുത്രനായ അപ്പു എന്ന വിഷ്ണു (25), ചെറുമകൻ ടിങ്കൂസ് (20) എന്നിവർ ചേർന്ന് മർദിച്ചു. വിഷ്ണു പിതാവിനെ മർദിക്കുന്നതുകണ്ട് തടസ്സം പിടിക്കാൻ ചെല്ലുന്നതിനിടെയാണ് ശശിധരൻപിള്ളക്ക് മർദനമേറ്റത്. വിഷ്ണു വടി കൊണ്ട് തലക്കടിക്കുകയും ടിങ്കൂസ് നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മതിലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്, നില വഷളായതോടെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വെൻറിലേറ്ററിൽ ചികിത്സയിലിരുന്ന ശശിധരൻപിള്ള വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: ശ്രീദേവി. മക്കൾ: സുനിത, പരേതയായ സരിത. മരുമകൻ: സോനു.കേസിലെ പ്രതിയായ വിഷ്ണു കുരീപ്പുഴയിൽ വീടുകയറി അമ്മയെയും മകനെയും ആക്രമിച്ച കേസിലും പ്രതിയാണ്.അസ്വാഭാവിക മരണത്തിന് കേസെടുത്തതായി അഞ്ചാലുംമൂട് പൊലീസ് പറഞ്ഞു. അതേസമയം മരണം കൊലപാതകമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ചങ്ങനാശ്ശേരി: പുഴവാത് വലിയപറമ്പില്‍ (അശ്വതിയില്‍) പരേതനായ ജനാർദനെൻറയും (കവി) ഭവാനിയുടെയും മകന് വി.ജി. രഘു (58) നിര്യാതനായി. ഭാര്യ: മഞ്ചു രഘു (ബീന). മക്കള്‍: ദേവു, ദേവിക. സഹോദരങ്ങള്‍: രവി, രമ, രതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
പത്തനാപുരം: പുനലൂര്‍-അടൂര്‍ പാതയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. പിറവന്തൂര്‍ പുന്നല വഴങ്ങോട് അശ്വതി ഭവനിൽ എസ്.കെ. ശിവാനന്ദൻ (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ വെട്ടിത്തിട്ടയിലാണ് സംഭവം. പെട്രോൾ അടിച്ചശേഷം മടങ്ങവെ പത്തനാപുരം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിന് പിറകിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ശിവാനന്ദനെ നാട്ടുകാർ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗീത. മക്കൾ: ഗീതു, ഗീതി. മരുമക്കൾ: അനീഷ് രാജ്, ബൽരാജ്.
കോട്ടയം: അലഹബാദ് അഗ്രികൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രഫസറും ഡയറക്ടറുമായിരുന്ന പ്രഫ. ഫിലിപ് ജേക്കബ് (തമ്പി -70) അമേരിക്കയിൽ നിര്യാതനായി. കുമ്പനാട് നെല്ലിമല കിഴക്കേതിൽ കുടുംബാംഗമാണ്. കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ കുടുംബാംഗവും സ്വർഗീയവിരുന്ന് സ്ഥാപക പ്രസിഡൻറ് തങ്കു ബ്രദറിെൻറ സഹോദരിയുമായ ബിനു ഫിലിപ്പാണ് ഭാര്യ. മക്കൾ: സൂസൻ, ഗ്രേസ്, ബിന്നി. മരുമക്കൾ: പ്രതീഷ്, ശീതൾ, ഡാൻസി. സംസ്കാരം പിന്നീട് അമേരിക്കയിൽ.
വാകത്താനം: ഈഴകുന്നേൽ പി.കെ. ഗോപാലെൻറ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കള്‍: രാജു, സുശീല. മരുമക്കള്‍: ഗീതമ്മ, പരേതനായ മോഹന്‍ദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
മുണ്ടത്താനം: ആനക്കുഴിയിൽ പരേതനായ തോമസിെൻറ ഭാര്യ മേരി തോമസ് (75) നിര്യാതയായി. മക്കൾ: ബാബു, കുഞ്ഞുമോൻ, രാജൻ, ഉഷ, ഷാജി, രാജു, അനീഷ്. മരുമക്കൾ: ആലീസ്, പൊന്നമ്മ, മിനി, സന്തോഷ്, ഷീന, ദീപ്തി, രജനി.
ചങ്ങനാശ്ശേരി: വടക്കേക്കര കരിമറ്റം ജോസഫ് ആൻറണി (ജോയിച്ചന്‍ -70) നിര്യാതനായി. ഭാര്യ: ആലപ്പുഴ പുന്നമട പാക്കള്ളിയില് കുടുംബാംഗം ഫിലോമിന (പെണ്ണമ്മ). മക്കള്‍: ജിജോ, ജോജി, ജ്യോതി. മരുമക്കള്‍: സൈനോ, ആന്‍സി, റെജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വടക്കേക്കര സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.