Obituary
പെരിങ്ങോട്ടുകുറുശ്ശി: കല്ലിങ്കൽ വീട്ടിൽ അബ്ദുറഹ്മാൻ (57) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അൻഷാദ്, നസീമ.
മുണ്ടൂർ: പൊരിയാനി വീട്ടിൽ മോഹൻദാസ് (62) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: മിഥുൻ, ജിതിൻ. സഹോദരങ്ങൾ: വേലായുധൻ കുട്ടി, ലക്ഷ്മിക്കുട്ടി, വിവേകാനന്ദൻ, പരേതയായ സുഭദ്ര.
പത്തിരിപ്പാല: മങ്കര സെറാട്ടയിൽ അബ്ദുൽ ഖാദർ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് സലീം, അബ്ദുൽ മജീദ്, ഫൗസിയ, ശിഹാബുദ്ദീൻ, ഫൈസൽ. മരുമക്കൾ: ഫസീല, നസീറ, ഖാലിദ്, ഷിഫ ബിനു, ബൽക്കീസ്.
വടക്കഞ്ചേരി: കിഴക്കഞ്ചേരി കാരപ്പാടം കൂട്ടിൽ മൊക്ക് നാരായണൻ (78) നിര്യാതനായി. മൂലങ്കോട് നാഷനൽ പ്രസ് ഉടമയാണ്. ഭാര്യ: പരേതയായ ലീല. മക്കൾ: എൻ. ശിവദാസൻ (കിഴക്കഞ്ചേരി പഞ്ചായത്ത് അംഗം), ഹേമലത. മരുമക്കൾ: ശിവരാമൻ, രമ്യ. സഹോദരങ്ങൾ: അപ്പു, ദേവകി, പാർവതി, രത്നം, കൃഷ്ണൻ, പരേതനായ കണ്ടാലൻ.
ആലത്തൂർ: തരൂർ വാളക്കര വീട്ടിൽ പരേതനായ വേലപ്പന്റെ മകൻ വി. മണിയൻ (81) നിര്യാതനായി. ഭാര്യ: ദേവകി. സഹോദരങ്ങൾ: ജാനകി, മീനാക്ഷി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.
കൊല്ലങ്കോട്: ഊട്ടറ വാട്ടയർ മുരുകന്റെ മകൻ അശ്വിൻ കൃഷ്ണ (14) നിര്യാതനായി. കൊല്ലങ്കോട് ബി.എസ്.എസ്.എച്ച്.എസ് സ്കൂളിൽ ഒമ്പതാം തരം വിദ്യാർഥിയാണ്. മാതാവ്: സാവിത്രി. സഹോദരി: ഐശ്വര്യ.
കൊല്ലങ്കോട്: ആനമാറി രാജന്റെ മകൻ എ.ആർ. സുധാകരൻ (48) നിര്യാതനായി. മുതലമട മാഞ്ചിറ കള്ളുഷാപ്പിലെ മദ്യ വ്യവസായ തൊഴിലാളിയാണ്. മാതാവ്: വിശാലു. ഭാര്യ: സരിത. മകൾ: അശ്വതി. സഹോദരൻ: രമേശ്, സുനിൽ, മഞ്ജു.
ഷൊർണൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഷൊർണൂർ എസ്.എം.പി ജങ്ഷന് സമീപം പാറൻസ് ലൈനിൽ പ്ലാശേരിത്തൊടി ബാലരാജിന്റെ ഭാര്യ ശാന്തകുമാരി (71) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.15ന് ബൈപാസ് റോഡിലെ ചുടുവാലത്തൂർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. നടന്നുപോവുകയായിരുന്ന ഇവരെ കുളപ്പുള്ളി ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരിച്ചത്. ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസെടുത്തു. മക്കൾ: ജയപ്രകാശ്, മഹേഷ്, രഘു, ബൈജു, ദീപ. മരുമക്കൾ: അനിത, രജനി, സജിത.
ആലത്തൂർ: തൃപ്പാളൂർ ബീവറേജ് ഷോപ്പിന് സമീപം ഒഴിഞ്ഞ കെട്ടിടത്തിൽ അജ്ഞാത വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 70 വയസ് തോന്നിക്കും. ഇരുനിറം, മെലിഞ്ഞ ശരീരം, നരച്ച മുടി, താടി, മീശ എന്നിവയാണ് അടയാളം. ചാരനിറത്തിലുള്ള വരകളോടുകൂടി ടീഷർട്ടാണ് ധരിച്ചിട്ടുള്ളത്. എന്തെങ്കിലും വിവരം അറിയുന്നവർ ആലത്തൂർ പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 9747955935.
ഉള്ളൂർ: കൊച്ചുള്ളൂർ ആർ.ജി 209 നന്ദാവനത്തിൽ ജെ. ചിത്രാംഗദൻ(82- റിട്ട. ഇംഗ്ലീഷ് പ്രഫസർ, കൊല്ലം എസ്.എൻ. കോളജ്) നിര്യാതനായി. ഭാര്യ: ജി. സുശീല (റിട്ട. പ്രഫസർ, ചെമ്പഴന്തി എസ്.എൻ കോളജ്). മക്കൾ: ഡോ. സ്മിത മനോജ്. അഡ്വ. സീമാ ചിത്രാംഗദൻ. മരുമകൻ: മനോജ് വിശ്വംഭരൻ. സംസ്കാരം ഞായറാഴ്ച പകൽ 11.30ന് ശാന്തികവാടത്തിൽ.
ബാലരാമപുരം: നേമം പ്രാവച്ചമ്പലം മരുതറത്തല വീട്ടിൽ ഷാഹുൽ ഹമീദ് (63) നിര്യാതനായി. ഭാര്യ: സൽമ ബീവി. മക്കൾ: സനുഫർ ഖാൻ, ഷെമീമ, അൽസാദ്. മരുമക്കൾ: സിയാദ്, സുനി, സുറുമി.
കല്ലമ്പലം: ചെമ്മരുതി കുന്നത്തുമല ചരുവിള വീട്ടിൽ പുഷ്പാർജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: പരേതയായ സുലേഖ, മണിലാൽ, മോഹൻലാൽ, സിസിലി. മരുമക്കൾ: പരേതനായ ചന്ദ്രൻ, ഷീല, സുധർമിണി, വിജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.