Obituary
തിരുവള്ളൂർ: കുനിവയൽ കുന്നുമ്മക്കണ്ടി എം.കെ. നാണു (69) നിര്യാതനായി. സി.പി.ഐ മുൻ കാഞ്ഞിരാട്ട് തറ ബ്രാഞ്ച് സെക്രട്ടറി, തിരുവള്ളൂർ ബ്രാഞ്ച് സെക്രട്ടറി, എ.ഐ.ടി.യു.സി തിരുവള്ളൂർ യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വത്സല. മക്കൾ: രേഖ, രജീഷ്, മരുമകൻ: പവിത്രൻ (ചല്ലിവയൽ).സഹോദരങ്ങൾ: പരേതരായ കണ്ണൻ, എം.കെ. ബാലൻ.
മുക്കം: കാരശ്ശേരി പെരിലക്കാട് കോളനിയിൽ താമസിക്കുന്ന കൊളോറമ്മൽ കോരൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനീഷ്, ബിനീഷ് (സോനു), മനീഷ. മരുമകൻ: വിനു പുവ്വത്തിങ്കൽ.
എകരൂൽ: വെസ്റ്റ് ഇയ്യാട് വടക്കെ അകത്തൂട്ട് ആയിഷ (66) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് കോയ. മക്കൾ: നൗഷാദ്, നവാസ്, നസീദ. മരുമക്കൾ: താഹിറ, ഷസ്ന, സാദിഖ് (ചീക്കിലോട്).
തെക്കൻ കുറ്റൂർ: ആദായ നികുതി വകുപ്പിൽനിന്ന് വിരമിച്ച കോടിയേരി കളത്തിങ്ങൽ നാരായണൻ കുട്ടി (കെ.കെ.എൻ. കുട്ടി -75) നിര്യാതനായി. ഒഴൂർ സ്വദേശിയാണ്. ഇൻക൦ ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറിയും കോൺഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് നേതാവുമായിരുന്നു. ഭാര്യ: ശ്രീദേവി. മക്കൾ: ദീപ, വിപിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തെക്കൻ കുറ്റൂരിലെ വീട്ടുവളപ്പിൽ.
ചേമഞ്ചേരി: വെറ്റിലപ്പാറ ഓച്ചോളിയിൽ താമസിക്കുന്ന പുളിഞ്ഞോളി രാധാകൃഷ്ണൻ നായർ (71) നിര്യാതനായി. ഭാര്യ: ഉമാദേവി. മകൾ: ജൂലിയറ്റ്റോസ. മരുമകൻ : ജ്യോതിചന്ദ്രൻ, സഹോദരങ്ങൾ: നിർമല, രാജേന്ദ്രൻ, പരേതനായ രാമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടിയിൽ കാൽനടക്കാരൻ ബൈക്കിടിച്ച് മരിച്ചു. പള്ളിക്കുന്നുമ്മൽ ബൈജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഈങ്ങാപ്പുഴ ഭാഗത്തുനിന്നു വന്ന ബൈക്കിടിച്ച് ഗുരുതരമായ പരിക്കേറ്റ ബൈജുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പുലർച്ച രണ്ടു മണിയോടു കൂടി മരിക്കുകയായിരുന്നു. തെങ്ങുകയറ്റ െ താ ഴി ലാ ളി യാ ണ്. പിതാവ്: പരേതനായ രാരപ്പൻ. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മക്കൾ: ഐശ്വര്യ, അഭിഷേക്. സഹോദരങ്ങൾ: റീന, ബിജു.
മലപ്പുറം: വലിയങ്ങാടി കിഴക്കേതല ഒളകര ചേക്കുഹാജിയുടെ മകൻ മുഹമ്മദ് ഫാരിസ് (21) നിര്യാതനായി. മാതാവ് : ജമീല. സഹോദരങ്ങൾ: റിയാസ്, അനീസ് ബാപ്പു, ഫവാസ്, അനിയ, ഷഹാന ഷെറാൻ, നിഹാല ജെബിൻ.
കൊയിലാണ്ടി: ചേലിയ വി.കെ. ഹൗസ് അബൂബക്കർ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (71) നിര്യാതയായി. മക്കൾ: ആലിക്കോയ, നാസർ, സമീർ (മൂവരും ഷാർജ). മരുമക്കൾ: മുബീന, റസ്മിയ, നദീറ.
പുൽപറ്റ: ഷാപ്പിൻകുന്ന് കിഴക്കേപ്പുറത്ത് വേലായുധൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, മണികണ്ഠൻ, അജിത, അഷിത. മരുമക്കൾ: സുനിത, സിനി, സുനിത, പ്രഭാകരൻ, റെനീഷ്.
കിഴുപറമ്പ്: ചോയക്കാട്ട് മച്ചിങ്ങൽ വലിയ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശിഹാബ്, ഷബീർ, സുഹറാബി, സമീറ. മരുമക്കൾ: സലാം (പൂങ്കുടി), ഖൈറുന്നിസ (ഐ.ടി.ഐ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ആമിന (മലപ്പുറം) ഫാത്തിമ (ഈങ്ങാപുഴ).
കൂടത്തായ്: കാക്കാട്ടുകുന്നുമ്മൽ ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ സ്വാമി. മകൻ: പത്മനാഭൻ (പപ്പൻ). മരുമകൾ: പ്രമീള.
കൊടുവള്ളി: സൗത്ത് കൊടുവള്ളി കളത്തിങ്ങൽ ഉണ്ണൂലി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മകൻ: വിജയൻ (റിട്ട. എസ്.ഐ, കേരള പൊലീസ്). മരുമകൾ: സജിത.