Obituary
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പൊസിറ്റീവായതോടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
കുന്ദമംഗലം: കാരന്തൂർ വടക്കേ ചാലിൽ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഫീഖ്, ഫർസാന, ഫസ്ന. മരുമക്കൾ: സക്കീർ, മുനീർ, റുബീന.
കുറ്റ്യാടി: കായക്കൊടി കോവുക്കുന്ന് ഭജനമഠത്തിനു സമീപം വെള്ളാട്ട് പൊയിൽ ബാബു (68) നിര്യാതനായി. തിരുപൂരിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിലെത്തി 14 ദിവസം ക്വാറൻറീനിലായിരുന്നു. തുടർന്ന് ഹോം ക്വാറൻറീനിൽ കഴിയവെ കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. ഭാര്യ: ഗൗരി. മക്കൾ: ഷീന, ഷിജി. മരുമക്കൾ: പ്രഭാകരൻ, മനോജൻ. കല്യാണിയമ്മ ഉള്ള്യേരി: ഒള്ളൂർ പുത്തൂർവട്ടം പരേതനായ ആലങ്കോട്ട് അപ്പുണ്ണി നായരുടെ ഭാര്യ പെരവത്ത്കണ്ടി മീത്തൽ കല്യാണിയമ്മ (97) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: രാജൻ നമ്പ്യാർ (റിട്ട. ഡിഫൻസ് സർവിസ്), ലീല, ശ്രീധരൻ നമ്പ്യാർ (ഫോട്ടോഗ്രാഫർ), ഗംഗാധരൻ നമ്പ്യാർ (റിട്ട.ഡിഫൻസ് സർവിസ്), ശോഭന, വേണു (കെ.ഡി.സി ബാങ്ക്, ഉള്ള്യേരി). മരുമക്കൾ: രാധ, ശ്രീധരൻമേനോക്കി (റിട്ട. എം.ഐ.സി.ഒ ബംഗളൂരു), ശാന്ത, ലക്ഷ്മിക്കുട്ടി, ഉണ്ണികൃഷ്ണൻ (റിട്ട.ഐ.ഐ.എസ്.സി), ശൈലജ (ടീച്ചർ, ഹയർ സെക്കൻഡറി, കോക്കല്ലൂർ).
പോരാമ്പ്ര: കല്ലോട് വയങ്ങോട്ടുമ്മല്‍ (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണവാര്യര്‍. മക്കള്‍: ഗിരിജ, വനജ, ഗീത, ഹരിദാസന് (എന്‍.എച്ച്.എം പാലിയേറ്റിവ് ജില്ല കോഒാഡിനേറ്റര്‍, കോഴിക്കോട്). മരുമക്കള്‍: ഗോവിന്ദന്, എ.സി. ബാലഗോപന്, കെ.വി. അച്യുതന് (എക്സ് സര്‍വിസ് ആര്‍മി തൃശിലേരി, വയനാട്), ഇ. ബീന (പേരാമ്പ്ര റീജനല്‍ കോഓപറേറ്റിവ് ബാങ്ക്). സഹോദരങ്ങള്‍: നാരായണി വാരസ്യാര്, പരേതരായ പാര്‍വതി വാരസ്യാര്, കെ.വി. കൃഷ്ണവാര്യര്‍, സി.പി. കുഞ്ഞിരാമ വാര്യര്‍, സി.പി. നാരായണ വാര്യര്‍. സഞ്ചയനം ബുധനാഴ്ച.
വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം അമ്പലപറമ്പത്ത് കേളപ്പൻെറ ഭാര്യ (82) നിര്യാതനായി. മക്കൾ: ബാലൻ, അനന്തൻ, ദേവി, ബാബു, റീത്ത. മരുമക്കൾ: കമല, സുശീല, ശങ്കരൻ, സ്മിത, വാസു. സഹോദരങ്ങൾ: കല്ലിൽ ബാലൻ, ജാനു, പരേതരായ മാതു, പാറു, കുമാരൻ. മൊയ്തു ഹാജി ആയഞ്ചേരി: തിരുവള്ളൂരിലെ മല്ലച്ചേരി മൊയ്തു ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: കുഞ്ഞബ്ദുല്ല (ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്രട്ടറി), റഷീദ് (ഷാർജ), സുലൈഖ, ജമീല, സഫിയ. മരുമക്കൾ: സൈനബ, റഹീന, കുഞ്ഞബ്ദുല്ല, യൂസഫ്, നൊച്ചോടി കുഞ്ഞബ്ദുല്ല. കരുണാകരൻ പയ്യോളി: മുചുകുന്ന് നെരവത്ത് ലക്ഷംവീട്ടിൽ കെ. കരുണാകരൻ (67) നിര്യാതനായി. ഭാര്യമാർ: പരേതയായ ചന്ദ്രിക, ലക്ഷ്മി. മക്കൾ: സുരേഷ് (കെ.എസ്.ഇ.ബി), സുധീഷ്. മരുമക്കൾ: രസ്ന, അതുല്യ. സഹോദരങ്ങൾ: കുട്ടപ്പൻ, ഗംഗാധരൻ, രാജമ്മ, രമണി, പരേതരായ അമ്മക്കുഞ്ഞ്, വിശ്വംബരൻ, സുന്ദരേശൻ.
പെരുവയൽ: ചെറുകുളത്തൂർ താഴത്തടത്തിൽ ശശിധരൻെറ (ബസ് പാസഞ്ചേഴ്സ് ഗൈഡ്, സി.ഐ.ടി.യു) മകൾ ആദിത്യ (23) പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവം മൂലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഭർത്താവ്: പറമ്പത്ത് കോമരപ്പടി സനൽ. മാതാവ്: ഭവാനി. സഹോദരി: അനുഗ്രഹ. സംസ്കാരം ചൊവ്വാഴ്ച പകൽ ഭർതൃഗൃഹത്തിൽ.
പയ്യോളി: മുചുകുന്ന് ചെറുവാനത്ത് മീത്തൽ താമസിക്കുന്ന കേളോത്ത് മീത്തൽ ബാലൻെറ ഭാര്യ (65) നിര്യാതയായി. സഹോദരി: നാരായണി. ആയിശ ഹജ്ജുമ്മ എളേറ്റിൽ: ചളിക്കോട് പുളിയുള്ളതിൽ താമസിക്കുന്ന എകരൂൽ കുന്നുമ്മൽ പരേതനായ വി.സി. ഹുസൈൻെറ ഭാര്യ ആയിശ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: നസീർ (സൗദി), ജമീല. മരുമക്കൾ: മജീദ് (ഡ്രൈവർ), സജ്ന.
അഞ്ചുകുന്ന്: കമ്മന പുതിയവീട്ടിൽ സി. (90) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ലളിത, സുരേഷ്, സുനിൽ. മരുമക്കൾ: സേവ്യർ, ബിന്ദു, പ്രസീത. WDD4 kanaakurup
തൃശൂർ/ചാലക്കുടി: തൃശൂർ കോർപറേഷൻെറ അറവുശാലയിലെ കിണറ്റിൽ വീണ് കരാർ തൊഴിലാളി മരിച്ചു. ചാലക്കുടി സ്വദേശി പുത്തൻവീട്ടിൽ മജീദ് (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തൃശൂർ കോർപറേഷനിലെ ഡി.എൽ.ആർ ജീവനക്കാരനാണ് മജീദ്. കിണറിന് മുകളിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചിരുന്നെങ്കിലും ഒരു മൂടി തുറന്നു കിടന്നിരുന്നത് മജീദിൻെറ ശ്രദ്ധയിൽപ്പെട്ടില്ല. കിണറിനു മുകളിലേക്ക് വളർന്ന ചെടികളും മറ്റും വെട്ടി കൊണ്ടിരിക്കെ അബദ്ധത്തിൽ വീഴുകയായിരുന്നു. പതിനഞ്ചടിയോളം താഴ്ചയിലേക്കാണ് വീണത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ നിസാർ അപകടം കണ്ട് ഉടനെ കിണറ്റിലേക്ക് എടുത്തു ചാടി മോട്ടോർ കെട്ടിയ കയർ എടുത്ത് മജീദിന് എറിഞ്ഞ് കൊടുത്തെങ്കിലും വെള്ളത്തിൽ ആണ്ടു പോയ മജീദിനെ രക്ഷിക്കാനായില്ല. കിണറ്റിൽ കുടുങ്ങിയ നിസാറിനെ അറവുശാലയിലെ മറ്റു തൊഴിലാളികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. അഗ്നി രക്ഷാ സേനയെത്തിയാണ് മജീദിൻെറ മൃതദേഹം പുറത്തെടുത്തത്. പുത്തൻ വീട്ടിൽ അബ്ദുറഹ്മാൻെറയും നബീസയുടെയും മകനാണ്. ഭാര്യ: നെസ്സി (ചാലക്കുടി ഐ.ടി.ഐ അസി. സ്റ്റോർ കീപ്പർ). മകൻ: മനാഫ്.
കൊടുവള്ളി: ആരാമ്പ്രം ചോലക്കരത്താഴം ഉളിയേപ്പൻ ചാലിൽ (52) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: പാർവതി. ഭാര്യ: പരേതയായ ഷൈജ. മക്കൾ: അർജുൻ, കീർത്തന. സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, സുരേന്ദ്രൻ, ശിവദാസൻ, അജിത, മിനി പരേതനായ കൃഷ്ണൻകുട്ടി. ഭാമിനി ബാലുശ്ശേരി: വാകയാട് കുനിക്കാട്ട് പരേതനായ രാമചന്ദ്രൻെറ ഭാര്യ ഭാമിനി (70) നിര്യാതയായി. മക്കൾ: രജീഷ്, ഷീബ, ഷൈന, റീജ. മരുമക്കൾ: പ്രഭാകരൻ (റിട്ട. എസ്.ബി.ഐ), അനിൽ കുമാർ (ബിസിനസ്), സുനിൽ കുമാർ (ഇൻഡസ് മോട്ടോർസ്), ജീനറ്റ്. സഹോദരങ്ങൾ: ദിവാകരൻ, ശ്രീലത, ലളിത, പരേതരായ പ്രഭാകരൻ, സുലോചന, പ്രസന്ന. സഞ്ചയനം ബുധനാഴ്ച.
പാറക്കടവ്: വി.സി (വെളുത്ത പറമ്പത്ത്) ഉമ്മത്തൂർ നിര്യാതനായി (70). ഖത്തറിലെ ടാക്സി ഹോട്ടൽ പാർട്ണർ ആണ്. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: ജലീൽ, ജസീന, ഹാരിസ്, സുമയ്യ. മരുമക്കൾ: നൗഷാദ്, റാഷിദ്, ഹസീന, ഷഫീന. സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മദ്, വി.സി ഖാദര്‍ ഹാജി, പാത്തു, ആമിന, നഫീസ.
ഇരിങ്ങൽ: നാറാണത്ത് ഇബ്രാഹിമിൻെറ ഭാര്യ (69) നിര്യാതയായി. മക്കൾ: ഷംഷാദ്, റഹന സുൽത്താന, നൗഷാദ് (യു.എസ്.എ).