Obituary
പേരാമ്പ്ര: ചെമ്പ്ര റോഡില്‍ വീട്ടീസില് അബ്ദുല്‍ ഖയ്യൂമിൻെറ ഭാര്യ (38) നിര്യാതയായി. മേപ്പയൂര്‍ ചാവട്ട് പരേതനായ അരയന്മാക്കൂല് കുഞ്ഞബ്ദുല്ല മാസ്റ്ററുടെയും ചെറുവണ്ണൂര്‍ ഒതയോത്ത് കുഞ്ഞയിശയുടെയും മകളാണ്. മക്കള്‍: ലാമിഹ്, ഹിജാം (ഇരുവരും നൊച്ചാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍), ഫാത്തിമ ഖയ്യൂം (ഒലിവ് പബ്ലിക് സ്കൂള്‍ പേരാമ്പ്ര). സഹോദങ്ങള്‍: പി.എം. സുലൈഖ (ചാവട്ട്), പി.എം. സക്കീന (എ.ആര് നഗര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, മലപ്പുറം), ഡോ. പി.എം. ബുഷ്റ (വേങ്ങര -മലപ്പുറം).
ഭാർഗവി അമ്മ കോഴിക്കോട്: കനകാലയ ബാങ്കിന് സമീപം ജയശ്രീയിൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സി. നാണു നായർ (കോഴിക്കോട് മുൻ ആർ.ഡി.ഒ). മക്കൾ: എൻ. നരേന്ദ്രനാഥ്( ഏഷ്യാനെറ്റ് ന്യൂസ് മുൻ പ്രിൻസിപ്പൽ കറസ്പോണ്ടൻറ്), ജയശ്രീ. മരുമക്കൾ: അഡ്വ. വി.സി. ഷീന (കോട്ടൂളി), അഡ്വ. പ്രദീപ് നാഥ് (തലശ്ശേരി). ദാമോദരൻ നമ്പീശൻ പേരാമ്പ്ര: കാരയാട് പുതിയെടത്ത് ദാമോദരൻ നമ്പീശൻ (റിട്ട. സ്റ്റാഫ്, മേപ്പയ്യൂർ ഹൈസ്കൂൾ - 83) നിര്യാതനായി. ഭാര്യ: ഭാനുമതി ബ്രാഹ്മണി അമ്മ. മക്കൾ: ഗിരീഷ് കുമാർ, മനോജ് കുമാർ, സുധീർ ബാബു (തിരുവങ്ങായൂർ ദേവസ്വം), സുഷമ കുമാരി. മരുമക്കൾ: വിനീത, രജനി, മഞ്ജുള, രജീഷ്. സഹോദരങ്ങൾ: ദേവകി ബ്രാഹ്മണി അമ്മ (റിട്ട. പഞ്ചായത്ത്), പരേതനായ കേശവൻ നമ്പീശൻ മാസ്റ്റർ. സുജാത കോഴിക്കോട്: വെസ്റ്റ് ഹിൽ ശ്രീ പാർവതി അപ്പാർട്മൻെറിൽ പരേതനായ പി.വി. ചന്ദ്രൻെറ ഭാര്യ പി.എ. സുജാത (73) നിര്യാതയായി. മകൾ: സുചിത്ര. മരുമകൻ: കെ.വി. സാജുരാജ് (കെ.വി ജ്വല്ലേഴ്സ്, മാനാഞ്ചിറ). സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണപിള്ള, പരേതനായ ലോകനാഥ്, പരേതനായ വേണുഗോപാൽ, ജയരാജ്, ഗംഗാധരൻ, ഗോകുലൻ.
കുഞ്ഞഹമ്മദ് കോയ കോഴിക്കോട്: പൗരപ്രമുഖനും വലിയങ്ങാടിയിലെ അരി വ്യാപാരിയുമായ (82) അരവിന്ദ്ഘോഷ് റോഡിലുള്ള വസതിയിൽ നിര്യാതനായി. പരേതനായ പി.ഐ. ആലിക്കോയ ഹാജിയുടെ മകനാണ്. ഭാര്യ: കുമ്മട്ടി വീട്ടിൽ കുഞ്ഞിബി. മക്കൾ: കെ.വി. ഇഫ്ത്തിക്കർ, സജിത, ഹിറ. മരുമക്കൾ: ഒ. ഉമ്മർ കോയ (ദമ്മാം), സക്കീർ (മലബാർ ഗോൾഡ്), സി.ഇ.വി ബീവി. സഹോദരങ്ങൾ: പി.പി. ഹസൻ കോയ, പി.പി. അബൂബക്കർ കോയ, ഉമ്മയബി, ബിച്ചാത്തു, ആയിഷബി, പരേതരായ പി.പി. ഇമ്പിച്ചികോയ, അഹമ്മദ് കോയ, മറിയംബി. കുഞ്ഞിക്കേളപ്പൻ ഉള്ള്യേരി: കന്നൂർ റിട്ട. എസ്.ഐ കമ്മങ്ങാട്ട് കുഞ്ഞിക്കേളപ്പൻ (73) നിര്യാതനായി. ഭാര്യ: പരക്കണ്ടി ബേബി. മക്കൾ: ബബിത, ബബീഷ് കുമാർ (ഖത്തർ). സഹോദരങ്ങൾ: പരേതനായ ശങ്കരൻ (റിട്ട. എസ്.ഐ), ബാലൻ (റിട്ട. എ.എസ്.ഐ), ജാനകി. മരുമക്കൾ: വിനോദ് സായ്, ദിവ്യ. സഞ്ചയനം തിങ്കളാഴ്ച.
ഫറോക്ക്: പുറ്റെക്കാട് അരുപുറത്ത് പരേതനായ ശങ്കരൻെറ മകൻ കെ.ടി. (39) നിര്യാതനായി. മാതാവ്: ഇന്ദിര. ഭാര്യ: സീന. മകൾ: പാർവതി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ബിന്ദു, ഷീബ.
നാദാപുരം: കുമ്മങ്കോട് പുലയനാണ്ടി (70) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: മൊയ്തു, സിദ്ദീഖ്, മുനീർ, ആഷിഖ് (ഫുജൈറ), റാബിയ, സുബൈദ, ഹാജറ. മരുമക്കൾ: അസീസ്, അഷ്റഫ് (ആശ്വാസി), പരേതനായ യൂസഫ്. സഹോദരങ്ങൾ: പോക്കർ, അയിശു, പാത്തു.
കുഴഞ്ഞുവീണ് മരിച്ചു അഴിയൂര്‍: പാട്യത്ത് അബ്ദുസ്സലാം (52) കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മാഹി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. അഴിയൂരിലെ പി.കെ ട്രേഡേഴ്സിലെ ജീവനക്കാരനായിരുന്നു. ഭാര്യ: പന്തക്കലിലെ മണിക്കോത്ത് ഷംല. മക്കള്‍: അബ്ദുൽ സിനാര്‍, ഫാത്തിമ സന. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്ല, ഹഫ്സത്ത്. വെള്ളത്തിൽ വീണ് മരിച്ചു മാനന്തവാടി: വരയാൽ കുന്നുംപുറത്ത് ഗീവർഗീസിൻെറ മകൻ നിഖിൽ (19) വെള്ളത്തിൽ വീണു മരിച്ചു. കാൽ കഴുകാനായി വീടിനു സമീപത്തെ തോട്ടിൽ ഇറങ്ങിയപ്പോഴാണ് അപകടം. ന്യൂമാൻസ് കോളജ് ഡിഗ്രി വിദ്യാർഥിയാണ്. അല്ല വർഗീസിൻെറയും ഗിരിയുടെയും മകനാണ്. സഹോദരങ്ങൾ: ധന്യ, നവ്യ.
പട്ടർപാലം: കണ്ണങ്കര പിലാതോട്ടത്തിൽ (82) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മുരളി, വിനോദ്, പ്രസന്ന. മരുമക്കൾ: പരേതനായ പ്രേമൻ, ബീന, രജനി. സഞ്ചയനം ശനിയാഴ്ച. ജബ്ബാർ പയ്യാനക്കൽ: പട്ടർതൊടി ചീരംകുളങ്ങര ഹൗസിൽ പരേതനായ മുഹമ്മദ് ജവാൻെറ മകൻ ജബ്ബാർ (61-സാക്സ് ഓർകസ്ട്ര ചക്കുംകടവ്) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: ഹുെബെബ്, ഇബ്രാഹിം ബാദുഷ, ഷാഹുൽ ഹമീദ്. മരുമക്കൾ: തെജീറ ജുബെരിയ, നജുവ.
പയ്യോളി: മൂരാട്,മുനമ്പത്ത് താഴ (90) നിര്യാതനായി. ഭാര്യമാർ: പരേതരായ മാണിക്കം, കല്യാണി. മക്കൾ: നളിനി, രാധ, പവിത്രൻ, ലളിത, ബാബു, ഗണേശൻ (കെ.എസ്.ഇ.ബി), മോളി, രഞ്ജിത്ത്, നിർമല, രാഗിണി, മോളി, രാഗേഷ്, സുമതി. മരുമക്കൾ: പത്മിനി, രജനി, ജിഷാര, രജില, രവീന്ദ്രൻ, ചന്ദ്രൻ ,ലോറൻസ്, പ്രകാശൻ, റോയ്, പരേതരായ കുഞ്ഞിരാമൻ, അശോകൻ. സഹോദരി : ജാനു.
കൂത്താളി: കരിമ്പിച്ചാലിൽ (75) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ, ബാലൻ, ലീല, പരേതരായ ചീരുക്കുട്ടി, കണാരൻ. സഞ്ചയനം ഞായറാഴ്ച.
പെരവക്കുട്ടി മക്കട: പാർഥസാരഥി മനന്തല പെരവക്കുട്ടി (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുധീഷ്കുമാർ. മരുമക്കൾ: സീന, ഷീബ, മഹിഷ.
തിരുത്തിയാട്: കടവന്താഴത്ത് പരേതനായ എടപ്പനത്തൊടി എടശ്ശേരി കോളില്‍ ഇബ്രാഹിമിൻെറ ഭാര്യ കടവൻ താഴത്ത് (72) നിര്യാതയായി. മക്കള്‍: ഫിര്‍ദൗസ്, നസീമ. മരുമക്കള്‍: ഹസ്സന് ആലുവ (റിട്ട. പി.ഡബ്ല്യു.ഡി), നൂര്ജഹാന് കാരാട്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഏഴിന് തിരുത്തിയാട് മണക്കൂത്ത് ജുമാ മസ്ജിദിൽ.
താമരശ്ശേരി: പള്ളിപ്പുറം പരേതനായ കുന്നുമ്മല്‍ ഓണിപ്പൊയില്‍ അമ്മത് കോയയുടെ ഭാര്യ (68) നിര്യാതയായി. മക്കള്‍: അബ്ദുല്‍ മജീദ്്, ഷംസുദ്ധീന് (കെ.എസ്.ആര്.ടി.സി, താമരശ്ശേരി), ലൈല, ഹസീന. മരുമക്കള്‍: അബ്ദുറഹിമാന്, സുലൈഖ, ഫസീല. മുഹമ്മദ് താമരശ്ശേരി: ചുങ്കം ഇരുമ്പിന് ചീടന്‍കുന്ന് റോസ് വില്ലയില്‍ ഇ.കെ. മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: ഷിബിന, പരേതനായ അല്‍മാസ്. സഹോദരങ്ങള്‍: കദീശേയി, സുലൈഖ, ജമീല, ബഷീര്‍, സഫിയ, അബ്ബാസ്, സുഹറാബി, റസാഖ്, സക്കീര്‍.