Obituary
അഞ്ചൽ: കുരുവിക്കോണം ഉദയം വീട്ടിൽ ഉദയസിങ് (64) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: കാർത്തു. മരുമകൻ: അഖിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പാറ: എലപ്പുള്ളി എലിയപാടം വീട്ടിൽ പരേതനായ വാസുവിന്റെ മകൻ പുഷ്പരാജൻ (65) നിര്യാതനായി. ഭാര്യ: കുമാരി. മകൾ: രേഷ്മ. മരുമകൻ: നിതിൻ. സഹോദരങ്ങൾ: വസന്ത, വത്സല, വനജ, കണ്ണദാസ്, ഹരിദാസ്.
നടുവിലക്കര: കൈലാസം വീട്ടിൽ സുപ്രഭ (64) നിര്യാതയായി. ഭർത്താവ്: സദാനന്ദൻ. മക്കൾ: സജികുമാർ, ബിജി. മരുമക്കൾ: മാതു, ബിജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
മയ്യനാട്: ആലുംമൂട് റാണാനിവാസില് റിട്ട. എഫ്.സി.ഐ മാനേജര്‍ ജോസഫ് ലൂക്കോസ് (70) നിര്യാതനായി. ഭാര്യ: ജോസഫൈന് ജോസഫ്. മക്കള്‍: റാണാ, വിനീത്. മരുമകന്: മാത്യു റോയ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മയ്യനാട് സെന്റ് ജേക്കബ് ദേവാലയത്തില്‍.
പത്തിരിപ്പാല: മങ്കര കോട്ടയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (70) നിര്യാതനായി. മക്കൾ: റസാഖ്, സദീറ, ആസ്യ, മറിയ, നസീമ, ഹസീന, ഹസീബ. മരുമകൾ: റഹ്മത്ത്, ഷംസുദ്ദീൻ, ബിലാൽ, ഖലീൽ, യാറഫ്.
പാലക്കാട്: കൊപ്പം നാദബ്രഹ്മത്തിൽ പരേതനായ സുബ്രഹ്മണ്യൻ അയ്യരുടെ ഭാര്യ വൈക്കം സരോജ (87) നിര്യാതയായി. പാലക്കാട് ഗവ. മോയൻ ഗേൾസ് സ്കൂളിലെ റിട്ട. സംഗീത അധ്യാപിക ആയിരുന്നു. മകൻ: കല്യാണരാമൻ (കല്യാൺജി). മരുമകൾ: ബീന കല്യാൺ.
പട്ടാമ്പി: മുതുതല ശ്രീവത്സത്തിൽ (ഇട്ടിലാട്ടിൽ) ഗോപാലകൃഷ്ണൻ (കുട്ടൻ-78) നിര്യാതനായി. ഭാര്യ: വത്സല. മകൻ: ഡോ. സുനിൽ (യു.കെ). മരുമകൾ: സുനിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ചാവക്കാട്: ബ്രഹ്മകുളം ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കുന്നത്ത് വീട്ടിൽ ഹനീഫ (65) നിര്യാതനായി. ഭാര്യ: തൃശൂർ കൊക്കാലെ പാലിയ താഴത്ത് മുഹമ്മദ് കുട്ടിയുടെ മകൾ ജുമൈല. മക്കൾ: ഷബീർ (ദുബൈ), സൈറ. മരുമകൻ: റാഫി (മാനേജർ, ലുലു അബൂദബി). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ബ്രഹ്മകുളം പള്ളി ഖബർസ്ഥാനിൽ.
മണ്ണുത്തി: മുല്ലക്കര ശ്രീ മാരിയമ്മന്‍കോവില്‍ മേല്‍ശാന്തി കണ്ടത്തില്‍ വീട്ടില്‍ പരേതനായ മുകുന്ദന്റെ മകന് ശിവപ്രസാദ് (50) നിര്യാതനായി. മാതാവ്: കമലം. ഭാര്യ: ശ്രീപ്രിയ. മക്കള്‍: ശ്രേയ, ശ്രീരുദ്രന്.
മണ്ണുത്തി: ചെമ്പൂത്രയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഡി.സി.സി അംഗവുമായിരുന്ന കോതോട്ടില്‍ മാധവന് നായര്‍ (അനിയന് നായര്‍-97) നിര്യാതനായി. ഭാര്യ: കുറുവത്ത് പരേതയായ ലീലാവതിയമ്മ. മക്കള്‍: ഇന്ദിരാദേവി, പരേതനായ ബാലകൃഷ്ണന്. മരുമക്കള്‍: പുല്ലാട്ട് ബാലകൃഷ്ണന്, ആര്. ഓമന (പ്രധാനാധ്യപിക, വാണിയംപാറ ഇ.കെ.എം.യു.പി സ്കൂള്‍). സംസ്കാരം ശനിയാഴ്ച 11.30ന് വീട്ടുവളപ്പില്‍.
കരൂപ്പടന്ന: പള്ളിനട പരേതനായ കായംകുളം കുഞ്ഞിക്കിടാത്തന്റെ മകൻ കുഞ്ഞിമരക്കാർ (72) നിര്യാതനായി. ഭാര്യ: ബീപാത്തുമ്മ. മക്കൾ: സീനത്ത്, സൈനാബി. മരുമക്കൾ: ജാഫർ, മനാഫ്.
പുന്ന യൂർക്കുളം: പെരുമ്പടപ്പ് നൂണക്കടവ് പരേതനായ ഹസൈനാരുടെ ഭാര്യ കാര കൂട്ടത്തിൽ പാടിയോടത്ത് പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഷൈഖ് മജീദ് (കവി), സൈനബ. മരുമക്കൾ: സൈനബ, പരേതനായ ബഷീർ.