Obituary
അത്തോളി: കോതങ്കൽ കണ്ടോത്ത് മീത്തൽ പരേതനായ കരിയാത്തന്റെ ഭാര്യ അരിയായി (87) നിര്യാതയായി. മക്കൾ: ഗോപാലൻ (റിട്ട. പോസ്റ്റോഫിസ് ), ബാബു (അത്തോളി പ്രവാസി സൊസൈറ്റി മുൻ ഡയറക്ടർ ). മരുമക്കൾ: രാധ, വനജ.
ചെങ്ങന്നൂർ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഓഫിസറും നഗരസഭ മുൻ കൗൺസിലറും ചെയർമാൻ ഇൻ-ചാർജുമായിരുന്ന ചെങ്ങന്നൂർ ഇടനാട് പുന്നോൺ വീട്ടിൽ ജോൺ ഡാനിയേലിന്റെ ഭാര്യ അന്ന ജോൺ (75) നിര്യാതയായി. മക്കൾ: അജിത്, സുജിത്, ആഷ, നിഷ. മരുമക്കൾ: ലെജ, ലീന, മാത്യു ജേക്കബ്, ഗ്ലീ എബ്രഹാം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇടനാട് ശാലേം മാർത്തോമാപ്പള്ളി സെമിത്തേരിയിൽ.
വടുതല: അരൂക്കുറ്റി പഞ്ചായത്ത് 11ാം വാർഡ് പെരുമനപ്പള്ളിൽ അശോകന്റെ മകൻ അനീഷ് (35) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: സുകന്യ. മകൻ: അരുൺജിത്.
കരിക്കാംകുളം: കാട്ടുകണ്ടി ഇടത്തിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: ശ്രീകാന്ത്, സുഭാഷ്, സുജാത. മരുമക്കൾ: നിഷിത, ഷിജിത, രവീന്ദ്രൻ. സഹോദരങ്ങൾ: സുരേഷ്, വസന്ത, പരേതനായ ശ്രീധരൻ. സഞ്ചയനം ഞായറാഴ്ച.
ചേർത്തല: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13ാം വാർഡിൽ കണ്ടത്തിപറമ്പിൽ പരേതനായ അന്തോണിയുടെ ഭാര്യ സാറാമ്മ (100) നിര്യാതയായി. മക്കൾ: മേരി, ആനമ്മ, ത്രേസ്യാമ്മ, തോമസ്, ആന്റപ്പൻ. മരുമക്കൾ: പാപ്പച്ചൻ, ഈശപ്പൻ, ത്രേസ്യാമ്മ, കുഞ്ഞമ്മ, പരേതനായ തോമച്ചൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തൈക്കാട്ടുശ്ശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡ് തയ്യിൽ വീട്ടിൽ അബൂബക്കർ (71) നിര്യാതനായി. ഭാര്യ: പരേതയായ ഹംസത്ത്. മക്കൾ: നിസ, അൻസിൽ. മരുമകൾ: ഷംല.
തൃക്കുന്നപ്പുഴ: പാനൂർ കാട്ടാശ്ശേരിൽ ഉമ്മർ കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാജി, സാബു, ഷാനി (സൗദി), ഷംന, ഷമീർ, ഷഹീർ. മരുമക്കൾ: സീനത്ത്, നിസ, സജി, മുജീബ്, സബി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പാനൂർ വരവുകാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആലപ്പുഴ: പവർ ഹൗസ് വാർഡ് പുരുഷോത്തമ ബിൽഡിങ്ങിൽ വിജയൻ.പി.പി (വിമുക്തഭടൻ -88) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ജീത്ത് വിജയൻ (അബൂദബി), ശ്യാം.വി (അധ്യാപകൻ, വി.എച്ച്.എസ്.എസ്, കണിച്ചുകുളങ്ങര). മരുമക്കൾ: നിഷ, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചാത്തനാട് ശ്മശാനത്തിൽ.
വള്ളികുന്നം: കലതിയിൽ പരേതനായ ഉത്തമന്റെ ഭാര്യ ലീലാമണി (70) നിര്യാതയായി. മഠത്തിൽ ബി.ജെ.എസ്.എം സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സിന്ധു, ബിന്ദു, നീലിമ. മരുമക്കൾ: ശിവരാജൻ, ബിജുമോൻ, സജയ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം നവംബർ രണ്ടിന് രാവിലെ എട്ടിന്.
കൃഷ്ണപുരം: കാപ്പിൽ മേക്ക് തോട്ടത്തിൽ വീട്ടിൽ അനിൽ (53) നിര്യാതനായി. ഭാര്യ: ലീന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മാന്നാർ: ചെന്നിത്തല കണ്ണന്നൂർ കോയിക്കൽ വീട്ടിൽ വിമുക്തഭടൻ, കെ.പി. നാരായണ പിള്ളയുടെ ഭാര്യ പി.കെ. രാജമ്മ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ -86) നിര്യാതയായി. മക്കൾ: കെ.ആർ. സുജാത (മുൻ ജില്ല വനിതാക്ഷേമ ഓഫിസർ), പരേതനായ കെ.എൻ. സതീഷ്. മരുമക്കൾ: രാജശേഖരൻ നായർ, ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
അമ്പലപ്പുഴ: കരുമാടി കോലപ്പള്ളിചിറയിൽ പരേതനായ തോമസിന്റെ (ജോർജ്) ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കൾ: മോളി, സണ്ണിച്ചൻ, പരേതയായ അലോഷ്യ. മരുമക്കൾ: കുട്ടപ്പൻ, ബെന്നി, ഷീലമ്മ സണ്ണിച്ചൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കരുമാടി സെന്റ് നിക്കൊളാസ് ദേവാലയ സെമിത്തേരിയിൽ.