Obituary
മേക്കോൺ: കളീലിൽ പുത്തൻവീട്ടിൽ അരവിന്ദാക്ഷൻ (84) നിര്യാതനായി. ഭാര്യ: സുമാംഗി. മക്കൾ: അനീസ്യ, അജയകുമാർ, ജയരാജൻ, സന്തോഷ്കുമാർ. മരുമക്കൾ: ഷാൽബി, ബിന്ദു, ബിന്ദു, സജിത.
പരവൂർ: കുറുമണ്ടൽ- ബി കുന്നുവിളവീട്ടിൽ സുകുമാരൻ (85) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ്, ബാബു, സോമൻ, മണി, അനി. മരുമക്കൾ: സന്ധ്യ, മോനിഷ, അർച്ചന.
ആലത്തൂർ: ഹംപ് ചാടുന്നതിടെ സ്വകാര്യ ബസിന്റെ വാതിലിലൂടെ വീണ യാത്രക്കാരൻ മരിച്ചു. എരിമയൂർ ചുള്ളിമട തേക്കാനത്ത് വീട്ടിൽ ടി.പി. ജോൺസനാണ് (54) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ന് ദേശീയപാത സർവിസ് റോഡിൽ എരിമയൂർ ഗവ. എച്ച്.എസ്.എസിന് സമീപത്തായിരുന്നു അപകടം. കണ്ണനൂരിൽ സ്വകാര്യ സ്റ്റീൽ ഫർണിച്ചർ സ്ഥാപനത്തിലെ ജോലിക്ക് പോകുകയായിരുന്നു. എരിമയൂർ ബസ് സ്റ്റോപ്പിൽനിന്ന് 200 മീറ്റർ അകലെയുള്ള ഹംപ് ചാടുന്നതിനിടെ പിന്നിലെ ചവിട്ടുപടിക്ക് സമീപം നിന്നിരുന്ന ജോൺസൺ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. പിതാവ് പരേതനായ പൗലോസ്. മാതാവ്: മേരി. ഭാര്യ: മിനി. മക്കൾ: ജോസ്മി, ജോമോൾ, ജോസ്ന. മരുമകൻ: വിപിൻ ഇരുമ്പകച്ചോല (ഗൾഫ്).സഹോദരങ്ങൾ: മേരി, ഷൈജ, പരേതനായ വർഗീസ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ആലത്തൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാവശ്ശേരി ചുണ്ടക്കാട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ (55) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുടപ്പല്ലൂർ പുന്നപ്പാടത്താണ് അപകടമുണ്ടായത്. മക്കൾ: സതീഷ്, രതീഷ്, സന്തോഷ്. മരുമകൾ: ഷീബ
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം തോട്ടര കരിങ്കറയിൽ അയ്യപ്പൻ (70) നിര്യാതനായി. ഭാര്യ: അക്കി. മക്കൾ: ചന്ദ്രൻ, ശിവൻ, രാജു. മരുമക്കൾ: സുമിത, സുമിത്ര, രാഗി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്ല്വാമല ഐവർമoത്തിൽ.
കോട്ടായി: ചമ്പ്രക്കുളം കോളനി വീട്ടിൽ വേലായുധൻ (62) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശിവൻ, ദേവദാസ്, ശ്രീദേവി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സാമ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.
വടക്കഞ്ചേരി: കണക്കൻതുരുത്തി റോഡിൽ വയറംകോട് ദേവൻകാട്ട് സേവ്യർ (സണ്ണി -80) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: നിഷ (യു.എസ്.എ), വെയ്ൽസ് (ആസ്ട്രേലിയ), നീനു (യു.കെ). മരുമക്കൾ: ഫിലിപ്പ് (യു.എസ്.എ), മെറിറ്റ (ആസ്ട്രേലിയ), ജിനോ (യു.കെ). സംസ്കാരം ഞായറാഴ്ച 2.30ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.
പാലക്കാട്: കല്‍പ്പാത്തി കുന്നുപുറം രാമനിവാസില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥൻ വി. രാമകൃഷ്ണന് (80) നിര്യാതനായി. ഭാര്യ: പി.വി. കുഞ്ഞിലക്ഷ്മി (റിട്ട. മില്‍മ കാറ്റില്‍ ഫീഡ്). മക്കള്‍: രമാദേവി, ജയകുമാര്‍ (വെസ്റ്റ് ഹില്‍ എന്‍ജിനീയറിങ് കോളജ്). മരുമക്കള്‍: സന്തോഷ് കുമാര്‍ (കൊട്ടാക് ബാങ്ക്), പ്രജി കൃഷ്ണന് (കാത്തലിക് സിറിയന്‍ ബാങ്ക്).
മുതലമട: വലിയചള്ള, കരിപ്പാലിചള്ള പരേതനായ കാശുവിന്റെ മകൻ കൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഷിജു, ഷീജ, ഷാജു. മരുമക്കൾ: വിജയൻ, ചന്ദ്രിക. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് അടമ്പമരം പൊതുശ്മശാനത്തിൽ.
ശ്രീകൃഷ്ണപുരം: കിഴക്കേപുളിക്കൽ പരേതനായ കൃഷ്ണൻകുട്ടിഗുപ്തന്റേയും ലക്ഷ്മി അമ്മാളുടേയും മകൻ ബാലസുബ്രഹ്മണ്യൻ (സുബു - 56) നിര്യാതനായി. ശരവണഭവ മഠത്തിലെ മുരളി കൃഷ്ണ സ്വാമിയുടെ സഹോദരനാണ്. ഭാര്യ: സുനിത. മക്കൾ: വിഷ്ണു, മുരളീകൃഷ്ണൻ, ശ്രീലക്ഷ്മി.
വടക്കഞ്ചേരി: മഞ്ഞപ്ര പുളിങ്കൂട്ടം ആറാംതൊടി വീട്ടിൽ കെ.കെ. പാർവതി (77) നിര്യാതയായി. ഭർത്താവ്: എ.കെ. നാരായണൻ. മക്കൾ: ബാബു, രാജു, രാജീവ്. മരുമക്കൾ: ജ്യോതി, ഷീന, മിഥു.
കോങ്ങാട്: പാറശ്ശേരി അയ്യപ്പൻ കാവ് അംഗൻവാടിയിലെ മുൻ അധ്യാപിക മറിയ ഭവനിൽ ലളിത (63) നിര്യാതയായി. 2013ലെ മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിരുന്നു. ഭർത്താവ്: പീറ്റർ എന്ന കണ്ണൻ. സഹോദരിമാർ: വത്സല, മേരി, അമ്മിണി, ലീല, സിന്ധു, നിർമല.