Obituary
വേലൂർ: മണിമലർക്കാവ് റോഡിന് സമീപം കൂത്തൂർ വീട്ടിൽ പൗലോസിന്റെ ഭാര്യ മറിയം (79) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, ജോൺസൺ, സണ്ണി, സേവി, ജാൻസി. മരുമക്കൾ: ബീന, ബേബി, റോസിലി, ജിനി, വിൻസൻ.
ആമ്പല്ലൂർ: പനി ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു. വെണ്ടോര്‍ മുതുപറമ്പില്‍ അശോകന്റെ മകള്‍ മിന്‍സയാണ് (22) മരിച്ചത്. അഞ്ചു ദിവസമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ജീന. സഹോദരി: അഞ്ജന. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മുറ്റിച്ചൂർ: കോക്കാമുക്ക് അടക്കാപറമ്പിൽ മുഹമ്മദലി (64) നിര്യാതനായി. ഭാര്യ: റസിയ.
വേലൂർ: വെള്ളാറ്റഞ്ഞൂർ വാത്തിപ്പറമ്പിൽ വിപിനചന്ദ്രന്റെ ഭാര്യ ലീല (57) നിര്യാതയായി. മക്കൾ: ലിജി, നീതു. മരുമക്കൾ: പ്രവീൺ, അനൂപ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
തിരുവനന്തപുരം: നഗരസഭ മെഡിക്കൽ കോളജ് ഈസ്റ്റ് മുൻ കൗൺസിലർ പുതുപ്പള്ളി ലെയ്നിൽ കൃഷ്ണഭവനിൽ പി.ആർ.എ 147 ബേബി സരോജം (77) നിര്യാതയായി. സാമൂഹികക്ഷേമ വകുപ്പ് റിട്ട. അഡീഷനൽ ഡയറക്ടറാണ്. ഭർത്താവ്: വി. വിജയരാഘവൻ. മകൻ: ഡോ. ബോബി വാലിയത്ത്. മരുമകൾ: ഡോ. ധന്യ ശശിധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കണിയാപുരം: കരിഞ്ഞവയൽ ജന്നത്ത് വില്ലയിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും ലത്തീഫബീവിയുടെയും മകൻ എസ്. നൗഷാദ് (45) നിര്യാതനായി. മുസ്ലിംലീഗ് കഠിനംകുളം പഞ്ചായത്ത് ജനറൽ സെക്രട്ടറിയും തുമ്പ വി.എസ്.എസ്.സി കോൺട്രാക്ടറുമായിരുന്നു. ഭാര്യ: ഷീന നൗഷാദ് (ഹാന്റെക്സ്). മക്കൾ: അസ്മി ജന്നത്ത്, ഖാദിസിയ ജന്നത്ത്. സഹോദരങ്ങൾ: സനോഫർ, ഷാജു.
തിരുവനന്തപുരം: പാറെപുരക്കൽ സ്റ്റീഫൻ സാമുവൽ (59 -ഹിന്ദുസ്ഥാൻ ലാറ്റെക്സ് പേരൂർക്കട) നിര്യാതനായി. ഭാര്യ: പനച്ചിക്കൽ ലിസിയാമ്മ സ്റ്റീഫൻ. മക്കൾ: പ്രിൻസിമോൾ സ്റ്റീഫൻ (ഗവ. മെഡിക്കൽ കോളജ് തിരുവനന്തപുരം), ഷിൻസി മോൾ സ്റ്റീഫൻ. സംസ്കാരം ഞായറാഴ്ച രണ്ടിന് കോട്ടയം മൂന്നിലവ് മങ്കൊമ്പ് സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
തിരുവനന്തപുരം: ആനയറ ആറ്റുവരമ്പ് റോഡ് ശ്രീശൈലം എം.ജി.ആർ.എ - 58 എ യിൽ പരേതനായ ചാക്കയിൽ ജി. രമേശന്റെ ഭാര്യ ബി. വിജയമ്മ (ബേബി -80) നിര്യാതയായി. മക്കൾ: രമേഷ്ബിജു ചാക്ക (മാധ്യമ പ്രവർത്തകൻ), വി. ബിജി. മരുമക്കൾ: അർച്ചന, ജി.എൽ. അനിൽ നാഥ് (കലാകൗമുദി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുട്ടത്തറ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
വടശ്ശേരിക്കോണം: മൂങ്ങോട് മിറാൻഡാസിൽ റോസ് മേരി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോശി. മക്കൾ: ചാക്കോ, ജോസഫ്. മരുമക്കൾ: ഹിമ, സ്മിത. സംസ്കാരം ഞായറാഴ്ച 11.30ന് മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട: പടിയൂർ സ്വദേശിനിയായ മാധ്യമപ്രവർത്തക ഹൈദരാബാദിൽ വാഹനാപകടത്തിൽ മരിച്ചു. വിരുത്തിപ്പറമ്പില്‍ സൂരജിന്റെ മകൾ നിവേദിതയാണ് (26) മരിച്ചത്. ഹൈദരാബാദിൽ ഇ.ടി.വി ഭാരത് ചാനലിനു വേണ്ടി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു. നേരത്തേ റിപ്പോർട്ടർ ടി.വി തൃശൂർ റിപ്പോർട്ടറായിരുന്നു. മാതാവ്: ബിന്ദു. സഹോദരന്: ശിവപ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വർക്കല: കോവൂർ സി.എസ് ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കെ. സ്നേഹലത (78) നിര്യാതയായി. മക്കൾ: സനൽ, സന്തോഷ് (നേതാജി ഡ്രൈവിങ് സ്കൂൾ, വർക്കല), സജിബാബു, സന്ധ്യാ സജി (വി.ഇ.ഒ). മരുമക്കൾ: ആർ. സത്യബാബു (റിട്ട. എയർഫോഴ്സ്), പി.ആർ. സജി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കുടപ്പനക്കുന്ന്: വഴയില കൈരളി നഗര്‍ (വീട്ട് നമ്പര്‍ 01) പ്രശാന്തിയില്‍ ബി. സുധാകരന് നായര്‍ (റിട്ട.എച്ച്എല്‍എല്‍-73) നിര്യാതനായി. ഭാര്യ: പി. സരസ്വതി (റിട്ട.എച്ച്എല്‍എല്‍). മകന്: പ്രശാന്ത് (ഫ്ലവേഴ്സ് ടി.വി). മരുമകള്‍: കവിത. സഞ്ചയനം വ്യാഴാഴ്ച 8.30ന്.