പൊറ്റശ്ശേരി (കോഴിക്കോട്): എം.എ.എം.ഒ കോളജ് ലൈബ്രേറിയനും ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷൻ ജീവനക്കാരനുമായിരുന്ന എൻ. അബ്ദുറഹിമാൻ (77) നിര്യാതനായി. അൻസാർ മസ്ജിദ് സെക്രട്ടറി, ‘മാധ്യമം’ ഏരിയാ കോഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇ.കെ. ഇയ്യാത്തുമ്മയാണ് ഭാര്യ. മക്കൾ: തസ്നീം ബാനു, അൻവർ സാദത്ത് (ചേന്ദമംഗല്ലൂർ എച്ച്.എസ് എസ്), വസിം അഹമ്മദ് (സിവിൽ എഞ്ചിനിയർ, കോഴിക്കോട്), സറീന, റഹ്മത്തുന്നിസ, ഫസ്ലുറഹ്മാൻ (എൻജിനിയർ, ദുബൈ), റാഷിദ.
മരുമക്കൾ: അബ്ദുൽ ഗഫൂർ കരുവൻപൊയിൽ, മുഹമ്മദ് സലിം കരുവൻപൊയിൽ, അഫ്സൽ മുണ്ടുമുഴി, അഫ്സൽ ഹുസൈൻ (സൗദി), സമീറ ചേന്ദമംഗല്ലൂർ, ഷാന സമദ് കിണാശ്ശേരി, ഷഹന കൊടിയത്തൂർ. സഹോദരങ്ങൾ: പരേതനായ അബ്ദുല്ല പുത്തൂർ, മൊയ്തീൻ (പഴയങ്ങാടി, കണ്ണൂർ). മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.