Obituary
മൂവാറ്റുപുഴ: പ്രമുഖ വ്യാപാരി പേഴക്കാപ്പിള്ളി ആച്ചേരി വയലിൽ ബാവു (ബാവു മല്പാൻസ് -54 ) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയും പേഴക്കാപ്പിള്ളി യൂനിറ്റ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ബുഷറ. മക്കൾ: റോഷൻ, റിയാൻ, റെസിൻ.
പിറവം: പിറവം കാളിയാംപുറത്ത് കെ.പി. പൗലോസ് (79) നിര്യാതനായി. കെ.എസ്.ആര്.ടി.സി മുൻ ഡ്രൈവറാണ്. ഭാര്യ: പെരുമ്പടവം ആലയ്ക്കപ്പറമ്പില്‍ കുടുംബാംഗം മറിയക്കുട്ടി. മക്കള്‍: സാബു കെ. പോള്‍ (ജെ.ടി.ഒ, ബി.എസ്.എന്‍.എല്‍ പിറവം), ബിജു കെ. പോള്‍ (വില്ലേജ് ഓഫിസ്, പിറവം), സൈജു കെ. പോള്‍ (സ്റ്റേഷന് ഓഫിസര്‍, രാമമംഗലം പൊലീസ് സ്റ്റേഷന്). മരുമക്കള്‍: ജോബി, ജോബി, മിനികുമാരി (അസോസിയറ്റ് പ്രഫസര്‍, എം.ഇ.എസ് കോളജ്, മാറമ്പിള്ളി).
കോതമംഗലം: പല്ലാരിമംഗലം പെരുമ്പിൻചാലിൽ അബ്ദുൽകരീം-ആമിന ദമ്പതികളുടെ മകൻ ഷെഫീഖ് (34) സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ഭാര്യ: കാലാമ്പൂർ പാറപ്പുറത്ത് കുടുംബാംഗം ഷെഫീന. മക്കൾ: മുഹമ്മദ് നിഹാൽ (അഞ്ച്), മുഹമ്മദ് നഹാൽ (ഒന്നര). സഹോദരങ്ങൾ: ശരീഫ്, ഷെറീന.
കോതമംഗലം: ജീസസ് മേരി ജോസഫ് സഭ ബംഗളൂരു സെൻറ് ഫിലോമിനാസ് കോണ്‍വെൻറ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സി പുളിയ്ക്കല്‍ (70) നിര്യാതയായി. കോതമംഗലം പുളിയ്ക്കല്‍ പരേതരായ ദേവസിക്കുട്ടി-തങ്കമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: റോസിലി, പോള്‍, ജോര്‍ജ്, അല്‍ഫോന്‍സ, പരേതരായ ആൻറണി, ഔസേപ്പച്ചന്, മേരി.
ചെങ്ങമനാട്: പറമ്പയം ഊലിക്കര വീട്ടില്‍ പരേതനായ ഖാദര്‍കുട്ടിയുടെ മകന് യൂസുഫ് (83) നിര്യാതനായി. ഭാര്യ: ഏലൂര്‍ കരിമ്പിന്‍കാട് കുടുംബാംഗം ജമീല. മക്കള്‍: ജാസ്മിന്, ഷെമീന, ഷെജീന, ഷീബ. മരുമക്കള്‍: ബദര്‍, അഷറഫ്, അബ്ദുല്‍റഷീദ്, നൗഷാദ്.
കോതമംഗലം: ഇലവുംകുടിയില്‍ പരേതനായ ഇ.കെ. വര്‍ഗീസിെൻറ ഭാര്യ ഏലിയാമ്മ (82) നിര്യാതയായി. കവളങ്ങാട് മാങ്കൂട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആനീസ്, മോളി, ലിസി, ഷീല, ബിന്ദു. മരുമക്കള്‍: ഫാ. കെ.ഐ. ജേക്കബ് കുടിയിരിക്കല്‍, എം.വി. പൗലോസ്, പരേതനായ മത്തായിക്കുഞ്ഞ്, ജോബി, ഏല്‍ദോസ്.
മൂവാറ്റുപുഴ: സൗത്ത് മാറാടി വിരുപ്പില്‍ പരേതനായ കുഞ്ഞുമോെൻറ ഭാര്യ കാർത്യായനി (87) നിര്യാതയായി. മക്കള്‍: സുമതി, കുമാരി, ഷീല, അജിത, രാജേഷ് (സി.പി.എം മണ്ണത്തൂര്‍ കവല ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: അയ്യപ്പന്‍കുട്ടി, ഗോപി, രാജന്, ഉല്ലാസ്, സിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍.
മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് പല്ലിവീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രമോഹനൻ (റിട്ട: എസ്.ഐ), ജയലക്ഷ്മി (മുൻ പഞ്ചായത്ത് അംഗം), മധുകുമാരി. മരുമക്കൾ: ഉഷാകുമാരി, ശശീന്ദ്രൻ (റിട്ട. എസ്.ഐ).
അമ്പലപ്പുഴ: വണ്ടാനം തയ്യിൽ വീട്ടിൽ കുഞ്ഞിക്കോയ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കബീർ, രാജ, ഷാജി, ഉസ്മാൻകുഞ്ഞ്, നസീർ, ആബിദ, ഷെജീറ, പരേതനായ നവാസ്. മരുമക്കൾ: സൗജ, സജി, റംല, നിസ, ഹക്കീം, നാസർ.
ആറാട്ടുപുഴ: കണ്ടല്ലൂർ പുതിയവിള വരേണിയിൽ ഭാസ്കരൻ (79) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബൈജു, ബീവ. മരുമക്കൾ: ദീപ, മനോജ്.
ചാരുംമൂട്: പടനിലം കിടങ്ങയം പുലിത്തിട്ടയില്‍ രാജേന്ദ്രന് ഉണ്ണിത്താന്(75) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കള്‍: സജികുമാര്‍, സനല്‍കുമാര്‍, ഗിരീഷ്കുമാര്‍. മരുമക്കള്‍: സിന്ധുജ, സുനിതാകുമാരി, ശാന്തി.