Obituary
ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറ് പരേതനായ രേയി സോമെൻറ മകൻ പ്രദീപ് (44) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: ആദിധേയ, ആദിദേവ്. മാതാവ്: ജാനകി. സഹോദരങ്ങൾ: ഷർളി ശിവദാസ്, പ്രസാദ്, പ്രവീൺ, പ്രശാന്ത്, പ്രിയ രാജേഷ്.
തൃപ്രയാർ: വലപ്പാട് താഴെ പീടികയിൽ മൻസൂർഅലി (85) നിര്യാതനായി. വാച്ച് െമക്കാനിക്ക് ആയിരുന്നു. ഭാര്യ: ലൈല. മകൻ: അക്ബറലി (ഗൾഫ്). മരുമകൾ: റഫിയത്ത്.
മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം അച്ചുപറമ്പിൽ ഗോവിന്ദെൻറ മകൻ ദിനേശൻ (57) നിര്യാതനായി. പുത്തൻപീടിക സെൻററിലെ ഓട്ടോതൊഴിലാളി ആണ്. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: അക്ഷയ്, അഭിരാം. മരുമകൾ: കൃഷ്ണപ്രിയ.
മാള: പൂപ്പത്തി ഏരിമ്മൽ ധർമരാജെൻറ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ഷാജി, രാജീവ്, ജോഷി. മരുമക്കൾ: ഷീജ, സന്ധ്യ, ലിപി.
ചാവക്കാട്: പുന്ന പരേതനായ മുണ്ടോക്കിൽ കുഞ്ഞിമോെൻറ ഭാര്യ ഹവ്വ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, സുലു, അസീസ്, റസിയ, റംലത്ത്, കബീർ പുന്ന, സഹിയ, സാഹിറ. മരുമക്കൾ: ആരിഫ, ശറഫു, ഹനീഫ, ഉമൈറ, ഫിറോസ്, സുധീർ.
ആലപ്പാട്: പുള്ള് തെക്കേപ്പടി രാമെൻറ മകൻ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ (മുൻ പഞ്ചായത്തംഗം). മക്കൾ: നിഷ, നിഷിൽ, നിഷിത. മരുമക്കൾ: മനു, വീണ, ഷിബു.
പുന്നയൂർ: കുഴിങ്ങര പള്ളിക്ക് തെക്ക് പരേതനായ ഊക്കയിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ നൊണ്ണംപുള്ളി അലി മുഹമ്മദ് (ആല്യാമുണ്ണി ഹാജി- 80) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: അഷറഫ്, ഹനീഫ, ആമിന, സുബൈദ, റഹീം, സുബൈർ. മരുമക്കൾ: റംല, ഫൗസിയ, അബ്ദുൽഖാദർ, ബാബു, റസിയ, മാഹിറ.
കരാഞ്ചിറ: മുനയം പുന്നപ്പുള്ളി അയ്യപ്പെൻറ ഭാര്യ വള്ളിയമ്മ (73) നിര്യാതയായി. മക്കൾ: സത്യൻ, ലളിത, മധു. മരുമക്കൾ: ജെയ്നി, മോഹനൻ, രാജി.
ഗുരുവായൂർ: ഇരിങ്ങപ്പുറം നടുമുറി സെൻററിനടുത്ത് തറയിൽ ബാലൻ (78) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലിജി, ബിജീഷ്. മരുമകൻ: പരേതനായ സുരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ചാവക്കാട്: വെൽഫെയർ പാർട്ടി കടപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഖാലിദ് കടവിൽ (68) നിര്യാതനായി. വെൽഫെയർ പാർട്ടി രൂപവത്കരണ കാലം മുതൽ സജീവ പ്രവർത്തകനും മൂന്നുവർഷമായി പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡൻറുമാണ്. കടപ്പുറം ഫിഷറീസ് യു.പി സ്കൂൾ, ഗവ. സ്കൂൾ എക്സിക്യൂട്ടിവ്, അൻസാർ മസ്ജിദ് കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഖബറടക്കം നടത്തി. ഭാര്യമാർ: റുഖിയ്യ, പരേതയായ കുഞ്ഞു ബീപാത്തു. മക്കൾ: ഖൈസ്, താരിഖ്, സഫ. മരുമക്കൾ: അഫീഫ, അമീന.
പുന്നയൂർക്കുളം: വന്നേരി നടുവിലെ വളപ്പിൽ വാസു (72) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: പ്രദോഷ്, സന്ധ്യ, രാഗേഷ്, രാഖി. മരുമക്കൾ: ഉദയൻ, പ്രദീഷ്, വിജിനി, അഞ്ജലി.
ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി പനഞ്ചിക്കൽ പരേതനായ വേലപ്പൻ ചെട്ടിയാരുടെ ഭാര്യ പേച്ചി (77) നിര്യാതയായി. മക്കൾ: സത്യഭാമ, ബാലസുബ്രഹ്മണ്യൻ, അയ്യപ്പൻ, രാമകൃഷ്ണൻ, സുമതി, ശ്രീനിവാസൻ. മരുമക്കൾ: രാഘവൻ, ബാലസുബ്രഹ്മണ്യൻ, ഷീജ, സീത, സ്മിത, ഷീന.