Obituary
ചേര്‍ത്തല: തിരുനല്ലൂര്‍ ചാലിത്തറയില്‍ കേശവന് (95) നിര്യാതനായി. മക്കള്‍: സലി, വൈദേഹി, പ്രഭന്, ചന്ദ്രബോസ്, ജയന്, വിനു. മരുമക്കള്‍: ശുഭ, രാജപ്പന്, മിനി, ഗീത, ഷൈനമ്മ, ജയ. സഞ്ചയനം 10ന് രാവിലെ 11.45ന്.
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പ്രദീപ് ഭവനിൽ ഭാർഗവൻ (70) നിര്യാതനായി. ഭാര്യ: ആലുംകടവ് മുരിങ്ങത്തറ കുടുംബാംഗം തങ്കമണി. മക്കൾ: പ്രദീപ് (സംസ്ഥാന ഓഡിറ്റ് വകുപ്പ്, കൊല്ലം), ദീപ. മരുമക്കൾ: രാജേഷ്, നിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: പ്രയാർ വടക്ക് ആമ്പാടിയിൽ (മങ്കടശ്ശേരിൽ) ആനന്ദെൻറ ഭാര്യ രാധാമണി (59) നിര്യാതയായി. മക്കൾ: വിഷ്ണു ആനന്ദ്, കൃഷ്ണ ആനന്ദ്. മരുമക്കൾ: വിൻറു, വിജയകുമാർ. സഞ്ചയനം ഒമ്പതിന് രാവിലെ എട്ടിന്.
ചേര്‍ത്തല: പട്ടണക്കാട് പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് ചങ്കരങ്ങാട്ട് സി.എസ്. രാധാകൃഷ്ണന് (79) നിര്യാതനായി. മക്കള്‍: ഹരികൃഷ്ണന് (കുര്യന്‍സ് ഒപ്ടിക്കൽസ്), ഗിരീഷ് കൃഷ്ണന്, ബിന്ദു (എസ്.എന്‍.ജി.എം, വളമംഗലം). മരുമക്കള്‍: ബെസി, ജിഷ, സി.ബി. സുമേഷ് (സെക്രട്ടറി, പുതിയകാവ് ക്ഷീരസംഘം).
ചെങ്ങന്നൂർ: തിരുവല്ല ചാഞ്ചോടി തോട്ടുങ്കൽ വീട്ടിൽ പരേതനായ ടി.ജെ. ജോണിെൻറ (സി.എം.സി ലുധിയാന ജീവനക്കാരൻ) ഭാര്യ ലീലാമ്മ (73) നിര്യാതയായി. സി.എം.സി ലുധിയാന അക്കൗണ്ടൻറായിരുന്നു. ചെങ്ങന്നൂർ കോടുകുളഞ്ഞി തുതിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡോ. വിനോദ് ജോൺ (ടി.എം.എം ആശുപത്രി, തിരുവല്ല), ഡോ. വീണ ജോൺ (യു.എസ്.എ). മരുമക്കൾ: ഡോ. ജെസി (പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി, തിരുവല്ല), സുശീൽ ജോൺ (എൻജിനീയർ, യു.എസ്.എ). സംസ്കാരം ശനിയാഴ്ച ഒന്നിന് തിരുവല്ല വാരിക്കാട് സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.
നിലമേൽ: ബംഗ്ലാംകുന്നിൽ കൊല്ലോണത്ത് ഉസ്മാൻ (87) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: റസിയ ബീവി, സിജ, സീനത്ത്, നാസിം. മരുമക്കൾ: അബുതാലിബ്, ഹനീഫ്, ജലാലുദ്ദീൻ, ഷൈലബീവി.
നെടുമ്പന: നെടുമ്പന മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറായിരുന്ന കുളപ്പാടം ആലുവിള പുത്തൻവീട്ടിൽ ബഷീർകുട്ടി (67-റിട്ട. ഫയർകോപ്പി സൂപ്രണ്ട് ഇ.എസ്.ഐ ഡിപ്പാർട്മെൻറ്) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: നൗഷാദ്, നിയാസ്, നിജാസ് (കേരള പൊലീസ്). മരുമക്കൾ: ജുബൈരിയ, സബീന.
മുടപുരം: മുട്ടപ്പലം അമ്മു നിവാസിൽ എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ശാഖ സെക്രട്ടറി സി. രാമചന്ദ്രെൻറ ഭാര്യ രമണി (58) നിര്യാതനായി. മക്കൾ: രജിൻ ആർ. ചന്ദ്രൻ, രജിത്ത് ആർ. ചന്ദ്രൻ. മരുമകൾ: ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
വെഞ്ഞാറമൂട്: പിരപ്പന്‍കോട് മഞ്ചാടിമൂട് കാവിയാട്ട് ബംഗ്ലാവില്‍ കാവ്യാട് മാധവന്കുട്ടിപ്പണിക്കര് (86) നിര്യാതനായി. എസ്.എന്‍.ഡി.പി ദേവസ്വം സെക്രട്ടറി, എസ്.എന്‍.ഡി.പി നെടുമങ്ങാട് താലൂക്ക് യൂനിയന്‍ പ്രസിഡൻറ്, ചെമ്പഴന്തി എസ്.എന്‍ കോളജ് ആര്.ഡി.സി ചെയര്മാന്, എസ്.എന്‍ ട്രസ്റ്റ് സ്ഥിരാംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പി.ജി. തങ്കമ്മ. മകള്‍: സൂര്യാ ഗുരുദേവ്, മരുമകന്: രാഹുല്‍ പ്രകാശം. തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായിരുന്ന പരേതനായ കാവിയാട് ദിവാകരപ്പണിക്കര്‍ സഹോദരനാണ്.
വഞ്ചിയൂർ: ഇരമം കൊച്ചുവീട് ഭാരതിയമ്മ (84) നിര്യാതയായി. മക്കൾ: രമാവതി, സുശീല കുറുപ്പ്, പരേതരായ സുധാകരക്കുറുപ്പ്, സുദർശനകുറുപ്പ്. മരുമക്കൾ: മാധവൻപിള്ള, സരളാദേവി, ബേബിലത, സുനിത.
മേനംകുളം: ചാന്നാങ്കര ഗോപിക ഹൗസിൽ ശാന്ത (60) നിര്യാതയായി. മകൾ: ശാന്തി. മരുമകൻ: മാരിയപ്പൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
തിരുവനന്തപുരം: കൈതമുക്ക് കുഞ്ചുവീട് ലൈനിൽ ടി.സി 28/855 സുബഹിൽ പരതേരായ ഒ.എ. ഷമീറിെൻറയും സുബൈദയുടെയും മകൻ ഷംനാദ് (56) നിര്യാതനായി. ഭാര്യ: ഷീജ ബീഗം (ഹയർ സെക്കൻഡറി അധ്യാപിക, ജി.എച്ച്.എസ്.എസ് വിതുര). മക്കൾ: അഫ്സൽ മുഹമ്മദ്, അഫ്ന.