Obituary
കാഞ്ഞിരപ്പള്ളി: തോട്ടുമുഖം മസ്ജിദിന് സമീപം പാറയ്ക്കൽ പരേതനായ ഹാജി ഇബ്രാഹീമിെൻറ മകൻ പി.ഐ. അൻസാരി (62) നിര്യാതനായി. ഭാര്യ: സിയ ഈരാറ്റുപേട്ട. മക്കൾ: സാരിസ് (ദുബൈ), ഫാത്തിമ, ഫസ്ന. മരുമക്കൾ: ഷിയാസ് കൊല്ലം, നിയാസ് പെരുവന്താനം, അൻജു അടൂർ.
വൈക്കം: മറവൻതുരുത്ത് ശ്രീനാരായണ മന്ദിരത്തിൽ എൻ. പുരുഷോത്തമൻ (89) നിര്യാതനായി. ഭാര്യ: ആപ്പാഞ്ചിറ വേലംപറമ്പിൽ ശാന്തമ്മ. മക്കൾ: വി.പി. ജയകുമാർ, ജയന്തി മോൾ, ജസ്സിമോൾ. മരുമക്കൾ: എൻ. ഷൈനി (പി.എച്ച്.സി മരങ്ങാട്ടുപള്ളി), ജയകുമാർ തച്ചാട്ട്, കെ.എസ്. ബിജു.
കാഞ്ഞിരപ്പള്ളി: കഴിഞ്ഞദിവസം നിര്യാതയായ മേലാട്ടുതകിടി ലെയ്നിൽ പുതുപറമ്പിൽ (മച്ചൻപള്ളി) മോനിക്കുട്ടിയുടെ (83) സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.
തിരുവല്ല: മുത്തൂർ ഫാത്തിമ മൻസിൽ കണിയാംപറമ്പിൽ ഫാത്തിമ ബീവി (85) നിര്യാതയായി.
മല്ലപ്പള്ളി: നെല്ലിമൂട് പയ്യമ്പള്ളിൽ എൻ.ഐ. ഫിലിപ്പ് (വിമുക്തഭടൻ, ഫിലിപ്പോച്ചൻ -86) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 12ന് നെല്ലിമൂട് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
അത്തിക്കയം: മടന്തമൺ മമ്മരപ്പള്ളിൽ പരേതനായ ജോർജിെൻറയും മറിയാമ്മയുടെയും മകൻ ജേക്കബ് ജോർജ് (സജി -54) നിര്യാതനായി. ഭാര്യ: ഇടമുറി കല്ലിൽ സാലി. മക്കൾ: ഷിജി, പരേതനായ സിൻജോ. സംസ്കാരം വ്യാഴാഴ്ച 10ന് നിലയ്ക്കൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.
പന്തളം: മുളമ്പുഴ ഐശ്വര്യയിൽ കിഴക്കേ പെരുമ്പലത്ത് എം.ആർ. ബാലൻ നായർ (73) നിര്യാതനായി. ഭാര്യ: ഓതറ മാരൂത്ര പടിഞ്ഞാറ്റേതിൽ കുടുംബാംഗം ശാന്തകുമാരി. മക്കൾ: രമ്യ, ദിവ്യ. മരുമക്കൾ: ശ്രീജിത്ത്, ശ്രീരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കട്ടപ്പന: വള്ളക്കടവ് അറയ്ക്കൽ എ.എ. നാരായണൻ (78) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സാബു (ചിത്രശാല), മനോജ്, ബിനോ, പരേതരായ സന്തോഷ്, ബിജു. മരുമക്കൾ: മിനി, സിന്ധു, ബിജി, രജനി.
പാറപ്പുഴ: മേക്കുന്നേൽ ജോബിെൻറ ഭാര്യ പ്രീതി (36) നിര്യാതയായി. നെയ്യശ്ശേരി കോഴിക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ശ്രേയ, ഷെയിൻ, ഷെറിൽ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പാറപ്പുഴ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.
പന്തളം: കൃഷിവകുപ്പ് റിട്ട. ജോയൻറ് ഡയറക്ടർ തുമ്പമൺ മുട്ടം കുളത്തം കരോട് കെ.എം. തോമസ് ചാക്കോച്ചൻ (86) നിര്യാതനായി. ഭാര്യ: റാന്നി നാറാണംമൂഴി കുറ്റിയിൽ ചിന്നമ്മ തോമസ്. മക്കൾ: ഡോ. അനിൽ തോമസ് (എൻജിനീയർ, കുവൈത്ത്), സുനിൽ തോമസ് (എറണാകുളം). മരുമക്കൾ: ഡോ: ഷാനി അനിൽ, ബിന്ദു സുനിൽ. സംസ്കാരം പിന്നീട്.
ചേര്‍ത്തല: ചേര്‍ത്തല വര്‍ക്കീസ് കോളജ് പ്രിന്‍സിപ്പല്‍ നഗരസഭ 11ാം വാര്‍ഡ് മൂലയില്‍ വര്‍ക്കി മാത്യു (63) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ജീബിൻ വര്‍ക്കി (ക്രിയേറ്റിവ് ഹെഡ് ഹെറാള്‍ഡ് ഗ്രൂപ്, കോയമ്പത്തൂര്‍), ജിനോ വര്‍ക്കി (ആര്‍ക്കിടെക്ട് മൈന്‍ഡ് സ്പേസ്, പാലാ). മരുമകള്‍: രമ്യ ജിബിന്‍. സംസ്കാരം വ്യാഴാഴ്ച 10ന് മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡ് കടക്കരപ്പള്ളി വടക്ക് പുത്തൻപറമ്പിൽ (കൈതകുന്നേൽ) പി.എ. ലൂയീസ് (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജോബി (ഷാർജ), ബെന്നി മൂന്നാർ, ബിന്ദു. മരുമക്കൾ: ട്രീസ, ബിനു, തങ്കച്ചൻ. സംസ്കാരം വ്യാഴാഴ്ച 11ന് തങ്കി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.