Obituary
കോട്ടപ്പള്ളി: മലയിൽ മഠത്തിക്കണ്ടി അബ്ദുല്ല (92) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ്, കരീം പിലാക്കി (നാഷനൽ യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജോ.സെക്ര.), ആമിന, ആയിഷ. മരുമക്കൾ: മൊയ്തു കൂരാച്ചുണ്ട്, മൊയ്തു മംഗലാട്.
കുറിച്ചി: ചേക്കാത്തറ കെ.വി. ജോസഫ് (വാവച്ചന് -79) നിര്യാതനായി. ഭാര്യ: വെരൂര്‍ മറ്റത്തില്‍ കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: സുനിത ജേക്കബ്, സുനില്‍ ജോസഫ് (ഇരുവരും യു.കെ), സുഭാഷ് ജോസഫ് (യു.എസ്.എ). മരുമക്കള്‍: ജേക്കബ്, സ്മിത സുനില്‍ (ഇരുവരും യു.കെ), സ്മിത സുഭാഷ് (യു.എസ്.എ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുറിച്ചി സെൻറ് ജോസഫ്സ് ശാന്തിഗിരി പള്ളി സെമിത്തേരിയില്‍.
മൂടാടി: പാച്ചാക്കൽ പറമ്പത്ത് പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ (റിട്ട. വില്ലേജ് അസിസ്റ്റൻറ്) ഭാര്യ കിഴക്കെ മനയിൽ മീനാക്ഷി അമ്മ (72) നിര്യാതയായി. സഹോദരങ്ങൾ: ദാമോദരൻ നായർ, പത്മനാഭൻ നായർ, കുഞ്ഞിരാമൻ നായർ, സുമതി.
ഈരാറ്റുപേട്ട: നടയ്ക്കൽ കട്ടാമല പരേതനായ പരീത് ഹസെൻറ മകൻ മുഹമ്മദ് ഇബ്രാഹീം (56) നിര്യാതനായി. ഭാര്യ: മുണ്ടക്കയം കറുത്തോരു കുടുംബാംഗം നസീമബീവി.
ഇടനാട്: കരിന്തകരമ്യാലിൽ പരേതനായ ഗോപാലെൻറ ഭാര്യ ഭവാനി (85) നിര്യാതയായി. മക്കൾ: ലീല, ഗോപി, ശ്യാമള, ഉഷ, വിനോദ്, അംബിക, സുരേഷ്. മരുമക്കൾ: ഗോപി, മധു, ബിന്ദു, മണി, നിഷ.
അരിയല്ലൂർ: ചെട്ടിച്ചിൽ വീട്ടിൽ ബാലകൃഷ്ണെൻറ ഭാര്യ ഷൈന (47) നിര്യാതയായി. മക്കൾ: ദീപ്ഷ കൃഷ്ണ, അശ്വനി കൃഷ്ണ.
അതിരമ്പുഴ: മറ്റം കവല ബദരിയ മൻസിലിൽ പരേതനായ എച്ച്. ബദറുദ്ദീെൻറ ഭാര്യ സൈനബ ബീവി (73) നിര്യാതയായി. മക്കൾ: റഹീം (ട്രൻസ് കലക്ഷൻ, പാലാ), റഹ്മത്തുള്ള (ഡ്രസ് ലാൻഡ്, അതിരമ്പുഴ), റഹ്മാബീവി. മരുമകൻ: അബ്ദുൽ അസീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ഏറ്റുമാനൂർ കൈതമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൊപ്രക്കളം: ഇരുമ്പുകുത്തിയിൽ കുറ്റിവേലിൽ സിദ്ധാർഥെൻറ ഭാര്യ ശൈലജ (52) നിര്യാതയായി. മക്കൾ: സൂര്യ, ശരത്.
വേളം: ചോയിമഠത്തിൽ സദാനന്ദെൻറ ഭാര്യ ദേവി (62) നിര്യാതയായി. മക്കൾ: സബിന, സവിത. മരുമക്കൾ: ഷൈജു, ബിജു.
പെരുവന്താനം: പാറയ്ക്കല്‍ പരേതനായ ജോസഫ് ഡൊമിനിക്കിെൻറ ഭാര്യ അന്നമ്മ (81) നിര്യാതയായി. അഴങ്ങാട് കോയിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, മേഴ്സി, ടോമി, ഫാ. സണ്ണി (ഒ.എഫ്.എം ക്യാപ് കപ്പുച്ചിന്‍), പരേതരായ ഡൊമിനിക് (ബേബി), ബിന്‍സി. മരുമക്കള്‍: അന്നമ്മ, ജിജി, ജോര്‍ജ്, സീന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പെരുവന്താനം സെൻറ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ഫറോക്ക്: നല്ലൂർ അടുമാറിത്തറ വീട്ടിൽ മണ്ണാരി രാധാകൃഷ്ണൻ നായർ (റിട്ട. എ.ഇ.ഒ -83) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട. അധ്യാപിക, സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂൾ രാമനാട്ടുകര). സഹോദരങ്ങൾ: പരേതനായ സുകുമാരൻ നായർ (കോഴിക്കോട് കോർപറേഷൻ), ബാലകൃഷ്ണൻ നായർ (കോടതി), മീനാക്ഷി അമ്മ, മാധവി അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പാടിമൺ: പുല്ലാംപൊയ്കയിൽ വിമുക്തഭടൻ എച്ച്.എഫ്.ഒ രഘുനാഥൻ നായർ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സ്മിത സിങ്, സൗമ്യ നായർ. മരുമക്കൾ: രാകേഷ് സിങ്, രാജേഷ് ബാലകൃഷ്ണൻ.