Obituary
ചാലക്കുടി: മൂഞ്ഞേലി ചാലക്കുടി സെൻറ് പോൾസ് മിഷൻ ഹൗസിലെ സിസ്റ്റർ ജിൻസി (53) നിര്യാതയായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദിവാസികൾക്കിടയിൽ മിഷനറി പ്രവർത്തനം നടത്തിയിട്ടുണ്ട്. പിതാവ്: മുപ്ലിയം നാട്ടേക്കാടൻ ആൻറണി. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: വർഗീസ് ആൻറണി (കവി), ദേവസി, ഷൈനി, ഷൈജു.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട വെള്ളാശ്ശേരി ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: രശ്മി, രേഷ്മ, പ്രണവ്. മരുമക്കൾ: കിഷോർ ബാബു, പ്രവീൺ ഷൺമുഖൻ.
കൊടുങ്ങല്ലൂർ: പുത്തൻചിറ വെള്ളൂർ തൈനകത്ത് രാജൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സിമി, സിനി. മരുമക്കൾ: സന്തോഷ്, സുമിത്.
ഫോർട്ട്കൊച്ചി: കെ.ബി. ജേക്കബ് റോഡിൽ കൊച്ചിൻ പോർട്ട് ലേബർ യൂനിയൻ ജനറൽ സെക്രട്ടറി ബി. ഹംസയുടെ ഭാര്യ ഹവ്വാബി (74) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. നെഗറ്റിവ് ആയിരുന്നു. സി.പി.എം മഹിള ബ്രാഞ്ച് സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷൻ കൊച്ചി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഉമ്മർ, അനീഷ്, ഹസിദാ. മരുമകൻ: ഷമീർ.
കൂത്താട്ടുകുളം: പാലക്കുഴ കാവുംഭാഗം പനച്ചിയിൽ പി.എ. പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ജിനി, ജിജി, ജിജു. മരുമക്കൾ: ജിനോ, സന്തോഷ്, ദിവ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
കൂത്താട്ടുകുളം: പാലക്കുഴ ഗവ.മോഡൽ ഹൈസ്കൂൾ അധ്യാപകനായിരുന്ന രാമപുരം കൊണ്ടാട് ചെളിക്കണ്ടത്തിൽ സി.ആർ. ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: എസ്. ജാനകി (ഗവ. എൽ.പി.ജി സ്കൂൾ, മംഗലത്തുതാഴം). മക്കൾ: പ്രമോദ് (ഹെൽത്ത് ഇൻസ്പെക്ടർ, ചെമ്പ്), പ്രശാന്ത് (സോഫ്റ്റ് വെയർ എൻജിനീയർ, ആസ്ട്രേലിയ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
എടവനക്കാട്: എറിയാട് ചേരമാന്‍ കിഴക്ക് ഷൺമുഖാനന്ദ കോവിലിന് തെക്കുവശം വെലിപ്പറമ്പിൽ മുഹമ്മദിെൻറ ഭാര്യ ഖദീജ (61) നിര്യാതയായി. മക്കൾ: റിയാദ്, നിമിത, പരേതനായ നിസ്താർ. മരുമക്കൾ: അശ്റഫ് (സൗദി), ഷാഹിദ. ഖബറടക്കം വെള്ളിയാഴ്ച എറിയാട് കടപ്പൂര് പള്ളി ഖബർസ്ഥാനിൽ.
റാന്നി: അങ്ങാടി തൃക്കോമല ആശാരിപ്പറമ്പിൽ സുനിലിെൻറ മകനും പ്ലസ് ടു വിദ്യാർഥിയുമായ നിർമലിനെ (17) കുടുംബവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഴോലിയിലെ വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് തൃക്കോമലയിലെ കുടുംബവീട് ബുധനാഴ്ച വൃത്തിയാക്കിയിരുന്നു. പിന്നീട് എല്ലാവരും മടങ്ങി. ബുധനാഴ്ച വൈകുന്നേരം കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ നിർമൽ തൃക്കോമല വീട്ടിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് റാന്നി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് ടുവിന് ഈട്ടിച്ചുവട് എബനേസർ സ്കൂളിൽ പഠിക്കുകയായിരുന്നു. റാന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു.
ചമ്പക്കര: അംമ്പിയില്‍ വേലായുധന് നായര്‍ (82) നിര്യാതനായി. കുമാരനല്ലൂര്‍ നിലയ്ക്കല്‍ കുടുംബാംഗമാണ്. ഭാര്യ: പരേതയായ സരസമ്മ. മക്കള്‍: ബാലചന്ദ്രന് നായര്‍, മധുസൂദനന് നായര്‍. മരുമക്കള്‍: സുനിത, ഗീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
വാഴൂർ: കൊടുങ്ങൂർ പാറയിൽ വർഗീസ് വർഗീസ് (പാപ്പച്ചൻ- 74 ) നിര്യാതനായി. ഭാര്യ: ശോശാമ്മ വർഗീസ്. മക്കൾ: കൊച്ചുമോൾ, മോളി, ജോളി, ബിജു. മരുമക്കൾ: അനിയൻ കുഞ്ഞ്, സാം. എൻ.എസ്, റെജി, ഷീന വർഗീസ്.
പാമ്പാടി വെള്ളൂർ: മുണ്ടൻപറമ്പിൽ എം.എസ്. ഗോപാലൻ (മണി, -69) നിര്യാതനായി. മക്കൾ: മഞ്ജു, മഹേഷ്. മരുമക്കൾ: സന്തോഷ് അയർക്കുന്നം, സുമില ചപ്പാത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പങ്കിപ്പുറം: മാടപ്പള്ളി പങ്കിപ്പുറത്ത് ചന്ദ്രഭവനം വീട്ടില്‍ (പുല്ലാട്ട്) പി.എന്‍. ചന്ദ്രന് നായര്‍ (83) നിര്യാതനായി. ഭാര്യ: എല്‍. ശാന്തമ്മ. മക്കള്‍: ശശികല, ശ്രീകല, സുമംഗല. മരുമക്കള്‍: ശിവന്‍കുട്ടി നായര്‍, കെ. ശ്രീകുമാര്‍, പരേതനായ ദീപകുമാര്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.