Obituary
ഈങ്ങാപ്പുഴ: കോവിഡ് ബാധയെ തുടർന്ന് ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കട്ടിപ്പാറ പയോണ കാഞ്ഞാംവയൽ വാന്തിൽവീട്ടിൽ സജിയാണ് (49) മരിച്ചത്. ബഹ്റൈനിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം. പരേതരായ കെ.എസ്. കുട്ടി, മേരി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആൻ മരിയ, ആൽഫി. സഹോദരങ്ങൾ: സിസിലി, എൽസി.
എൻ.ടി.പി.സിയിലെ കരാർ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ചു ആറാട്ടുപുഴ: തമിഴ്നാട്ടിൽനിന്ന് എത്തിയ ഉദ്യോഗസ്ഥരെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജോലിയിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധം. കായംകുളം എൻ.ടി.പി.സിയുടെ പ്രധാന കവാടത്തിലാണ് ഇതര സംസ്ഥാനത്തുനിന്ന് എത്തുന്നവരെ ക്വാറൻറീൻ ചെയ്യാതെ പ്ലാൻറിൽ പ്രവേശിപ്പിക്കുന്നുവെന്നാരോപിച്ച് തൊഴിലാളി സംഘടനകളുെട നേതൃത്വത്തിൽ പ്രതിഷേധിച്ചത്. സോളാർ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നു ഉദ്യോഗസ്ഥരാണ് പ്ലാൻറിൽ എത്തിയത്. ഇവർ ഏതാനും ദിവസങ്ങളിലേക്ക് മാത്രമാണ് എത്തിയതെന്നും ഉടൻ തിരികെ പോകുമെന്നുമാണ് അധികൃതർ പറഞ്ഞത്. കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ ഉദ്യോഗസ്ഥർ വന്നുപോയിരുന്നു. അതിനിടെ, എൻ.ടി.പി.സിയിലെ പ്രദേശവാസികളായ കരാർ തൊഴിലാളികൾ ബുധനാഴ്ച ജോലി ബഹിഷ്ക്കരിച്ചു. അന്യ സംസ്ഥാനത്തുനിന്ന് വന്ന നാലു തൊഴിലാളികളെ ക്വാറൻറീൻ പാലിക്കാതെ കരാറുകാർ പ്ലാൻറിൽ കൊണ്ടുവന്ന് പണി ചെയ്യിപ്പിച്ചെന്നാരോപിച്ചായിരുന്നു ബഹിഷ്ക്കരണം. ഇതിനെ തുടർന്ന് അധികൃതരുടെയും തൊഴിലാളി സംഘടനകളുടെയും യോഗം നടന്നു. ഇത്തരം തൊഴിലാളികളെ ക്വാറൻറീൻ പാലിക്കാതെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് യോഗത്തിൽ ധാരണയായി.
തൊട്ടിൽപാലം: പൂതംപാറ നെടു കാലപറമ്പിൽ (55) നിര്യാതനായി. ഭാര്യ: ലിസ്യു. മക്കൾ: സ്വപ്ന, സോണിയ. മരുമക്കൾ: ഷിജു, ജെയ്സൺ (മനോരമ, കൽപറ്റ). WDD1THOMAS
പേരാമ്പ്ര: ചെറുവണ്ണൂരിലെ പരേതനായ കേളപ്പൻ നായരുടെ ഭാര്യ കുന്നുമ്മൽ (98) നിര്യാതയായി. മക്കൾ: ദാമോദരൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, വിളയാട്ടൂർ ജി.എൽ.പി സ്കൂൾ), നാരായണൻ നായർ (റിട്ട. പോസ്റ്റൽ ഡിപ്പാർട്മൻെറ്), ഗോപാലൻ നായർ, രാധാകൃഷ്ണൻ നായർ ( ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്), ഹരിദാസൻ (റിട്ട. പ്രിൻസിപ്പൽ, ആവള - കുട്ടോത്ത് ഹയർ സെക്കൻഡറി സ്കൂൾ), സരോജിനിയമ്മ, ഇന്ദിര, പരേതനായ ശ്രീധരൻ മാസ്റ്റർ (റിട്ട. അധ്യാപകൻ മേപ്പയൂർ-എളമ്പിലാട് എം.യു.പി.സ്കൂൾ). മരുമക്കൾ: എം.വി. രാഘവൻ നായർ (റിട്ട. പ്രിൻസിപ്പൽ, നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഒ. കുഞ്ഞിരാമൻ നായർ (റിട്ട. മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട്), ജാനകിയമ്മ , സരോജിനിയമ്മ, ഗീത (വടയം),ശാന്ത (അധ്യാപിക, വെള്ളിയൂർ എ.യു.പി സ്കൂൾ), ഗീത, ശ്രീലേഖ (അരിക്കുളം ഗ്രാമപഞ്ചായത്ത്). സഹോദരങ്ങൾ: ഗോപി നായർ, പരേതരായ നാരായണൻ നായർ, ബാലൻ നായർ (കൃഷ്ണൻ നായർ), ഗോപാലൻ നായർ, ജാനു അമ്മ. സഞ്ചയനം ഞായറാഴ്ച.
ചോറോട്: നെല്ല്യങ്കരയിലെ മീത്തലെ കോളോത്ത് (55) നിര്യാതയായി. ഭര്‍ത്താവ്: ശിവരാമന്. മക്കള്‍: ശ്രീജേഷ്, സന്ധ്യ. മരുമകന്: ബിജോസ് (പുറങ്കര). സഹോദരങ്ങള്‍: ജാനു, ശ്രീധരന്, രാജന്, പരേതനായ ബാലന്.
പൂനൂര്: തേക്കുംതോട്ടം പുളിച്ചിക്കുന്നുമ്മല് അഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മുനീര്‍, ഷംസീറ. മരുമക്കള്‍: മജീദ്, സഫ്ന. സഹോദരങ്ങള്‍: മൂസക്കോയ, മുഹമ്മദ്, ഫാത്തിമ, ഹമീദ്, ഉസയിന്, മറിയം, ഹാജറ, സൈനബ, ആമിന. സത്യന് ചോമ്പാല: തട്ടോളിക്കര തെക്കേ കേളോത്ത് സത്യന് (അമരാവതി ചിറ്റ്സ് - 56) നിര്യാതനായി. പരേതരായ ശേഖര കുറുപ്പിൻെറയും പത്മിനിയുടെയും മകനാണ്. ഭാര്യ: ശ്രീബ. മക്കള്‍: നന്ദന, നയന, സൂര്യദേവ്. സഹോദരങ്ങള്‍: സതി, സുനിത (വടകര പോസ്റ്റ് ഓഫിസ്). സഞ്ചയനം വെള്ളിയാഴ്ച.
ഇമ്പിച്ചി പാത്തുമ്മബി പള്ളിക്കണ്ടി: പരേതനായ പുതിയ മാളിയക്കൽ അബ്ദുറഹിമാൻ കോയയുടെ ഭാര്യ പള്ളിക്കണ്ടി ഇടിയാനംവീട്ടിൽ (82) നിര്യാതയായി. മക്കൾ: മുസ്തഫ, ഇസാഖ്, സുലൈഖ. മരുമക്കൾ: അബൂബക്കർ കോയ (അക്കു), ആമിനബി, ശരീഫ.
തലക്കുളത്തൂർ: പടന്നക്കളം കാട്ടിലപ്പീടികയിൽ (77) നിര്യാതയായി. മക്കൾ: ഷാജി, വിജില, കാഞ്ചന, ഷീജ. മരുമക്കൾ: സിന്ധു, കൃഷ്ണദാസ്, പരേതനായ വേലായുധൻ. സഞ്ചയനം വെള്ളിയാഴ്ച.
ബാലുശ്ശേരി: പനായി പുതുശ്ശേരി ഹൗസിൽ പി.വി. പൗലോസിൻെറ ഭാര്യ കെ.വി. (75 -റിട്ട. അധ്യാപിക, കോവിലകം താഴെ സ്കൂൾ) നിര്യാതയായി. മക്കൾ: ഏലിയാസ് (അധ്യാപകൻ, അരിയല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കുന്ന്), വർഗീസ് (സീനിയർ ക്ലർക്ക് ജില്ല കോടതി, കോഴിക്കോട്). മരുമക്കൾ: ജിഷ (ലാബ് ടെക്നീഷ്യൻ, കോഴിക്കോട് മെഡിക്കൽ കോളജ്), ശ്രുതി (അധ്യാപിക, ജി.എം.യു.പി സ്കൂൾ, വാഴക്കാട്). ഭരതൻ ബാലുശ്ശേരി: കിനാലൂർ പരേതനായ ഈന്തൻപൊയിൽ കണാരൻെറ മകൻ ഭരതൻ (63) നിര്യാതനായി. മാതാവ്: പരേതയായ പെണ്ണുക്കുട്ടി. ഭാര്യ: പുഷ്പ. മക്കൾ: ചിഞ്ചു, വിപിൻ. സഹോദരങ്ങൾ: അശോകൻ, ലക്ഷ്മി, രാധ, ശാരദ, സത്യ. സഞ്ചയനം വ്യാഴാഴ്ച. സുരേഷ് ബാബു കടലുണ്ടി: ആർട്ടിസ്റ്റ് സുരേഷ് ബാബു കാളാത്ത് (48) നിര്യാതനായി. ഭാര്യ: ദിവ്യ. സഹോദരങ്ങൾ: സത്യൻ, സജിത്, ശാന്ത, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.
ബേപ്പൂർ: കൈതവളപ്പ് സ്വദേശിനി പുത്തൻവീട്ടിൽ (55) നിര്യാതയായി. വൃക്കരോഗിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജായി വീട്ടിൽ കഴിയുകയായിരുന്നു. കോവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്. ഭർത്താവ്: ഗോപിനാഥൻ. മക്കൾ: ഗോകുലാൽ, വിപിൻ ലാൽ, ഗോപിക. മരുമക്കൾ: റെജുൽദാസ്, അമൃത.
മുക്കം: തോട്ടുമുക്കം പള്ളിത്താഴെ കിളിഞ്ഞിലിക്കാട്ട് പരേതരായ ഗോവിന്ദൻെറയും തങ്കമണിയുടെയും മകൻ (53) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: പ്രദീപ്, പ്രശാന്ത്, പ്രജുൽ. മേരി കൂടരഞ്ഞി: പനക്കച്ചാൽ കുന്നേൽ ടോമിയുടെ ഭാര്യ യു.ജെ. മേരി (കുട്ടിയമ്മ -58) നിര്യാതയായി. നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: അരുൺ, അനുപ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കൂടരഞ്ഞി സൻെറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. വർക്കി തിരുവമ്പാടി: ആനക്കാംപൊയിൽ മുതുപ്ലാക്കൽ വർക്കി (84) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: എൽസി, ജോണി, തോമസ്, ലീലാമ്മ. മരുമക്കൾ: മാമ്മച്ചൻ തൊട്ടിയിൽ (കരിമ്പ്), മോളി പുളിക്കാട്ട് (സി.ഡി.എസ് ചെയർപേഴ്സൻ, തിരുവമ്പാടി), ഡെയ്സി വെള്ളാറംകുന്നേൽ (ആനക്കാംപൊയിൽ), പ്രസാദ് (കാക്കവയൽ).
ചോറോട്: മുട്ടുങ്ങൽ പോതുകണ്ടി (61) നിര്യാതയായി. ഭാർത്താവ്: സി.കെ. മൊയ്തു ഹാജി. മക്കൾ: അയ്യൂബ്, ഷുഹൈബ്. മരുമക്കൾ: ഹസീബ, നെതാഷ. സഹോദരങ്ങൾ: പി.കെ. മൂസ, പരേതരായ കുഞ്ഞാമു, കുഞ്ഞലീമ. കുഞ്ഞാലിക്കുട്ടി കുന്ദമംഗലം: കളരിക്കണ്ടി മഹല്ല് മുൻ സെക്രട്ടറി കെ. കുഞ്ഞാലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, ആമിന, അബ്ദുല്ലത്തീഫ്, നസീമ, മൈമൂന. മരുമക്കൾ: നസീമ, ഇബ്രാഹീം, അബ്ദുറഹിമാൻ, അബ്ദുൽ റസാഖ്, പരേതനായ അബ്ദുൽ അസീസ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കളരിക്കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.