Obituary
പെരുമ്പാവൂർ: നെടുന്തോട് പരേതനായ മാലേത്താൻ ആലിപിള്ളയുടെ മകൻ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുബില, ഷബ്ന. മരുമക്കൾ: ജബ്ബാർ, നൗഷാദ്.
പൊന്നുരുന്നി: നഴ്സറി സ്കൂൾ റോഡ് പുതിയോടത്ത് പരമേശ്വരെൻറ ഭാര്യ കെ.ആർ. കാവു (കാവു ടീച്ചർ -93) നിര്യാതയായി. മകൻ: സുധീർ. മരുമകൾ: സ്നേഹലത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
കാക്കനാട്: തെങ്ങോട് പുള്ളിക്കകുടി (കളത്തിക്കുഴി) പരേതനായ വര്‍ഗീസിെൻറ ഭാര്യ അന്നമ്മ (94)നിര്യാതയായി. മക്കള്‍: പൗലോസ്, സൂസന്. മരുമക്കള്‍: അമ്മിണി പൗലോസ്, സൈമണ്‍ ജോസഫ്. സംസ്കാരം ഞായറാഴ്ച 10ന് തെങ്ങോട് സെൻറ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ പള്ളി സെമിത്തേരിയില്‍.
വൈറ്റില: നെച്ചൂർ വെട്ടിക്കുഴിയിൽ ജനത റോഡ് പുത്തൻപുരയിൽ പി.കെ. യോഹന്നാൻ (76) നിര്യാതനായി. ഭാര്യ: പിറവം വട്ടുതോട്ടത്തിൽ യു.പി. എലിസബത്ത്. മക്കൾ: നിഷ, സ്വപ്ന, ജീവൻ. മരുമക്കൾ: രാജു, അജിത്, ദീപ മേരി ബെഞ്ചമിൻ.
അങ്കമാലി: കരിയാട് അകപ്പറമ്പ് കീഴാഞ്ഞിലിൽ പരേതനായ വേലായുധെൻറ മകൻ ജയചന്ദ്രൻ (73) നിര്യാതനായി. റിട്ട. ടെൽക് ജീവനക്കാരനാണ്. ഭാര്യ: ഓച്ചുംതുരുത്ത് നടുവിലേഴത്ത് കുടുംബാംഗം ഷെൽഡ. മക്കൾ: ഷിജി (കടുങ്ങല്ലൂർ പഞ്ചായത്ത്), അമ്പിളി. മരുമക്കൾ: സജിത്ത് (എൻ.ജി.ഐ.എൽ കാക്കനാട്), തജീഷ് (െറയിൽവേ). ഞായറാഴ്ച രാവിലെ 11ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ കടമറ്റം പൂവത്തുംവീട്ടിൽ ഫാ. എബ്രഹാം (88) നിര്യാതനായി. ഭാര്യ: പിറമാടം ഇടപാലക്കാട്ട് കുടുംബാംഗം ഏലിയാമ്മ. മക്കൾ: സണ്ണി, അല്ലി, അനു. മരുമക്കൾ: ബീന, ഫാ. മത്തായിക്കുഞ്ഞ് കോട്ടപ്പടി, സജി മലക്കയിൽ.
മട്ടാഞ്ചേരി: എരിഞ്ഞിമുക്കിൽ 5/298ാം നമ്പറിൽ താമസിക്കുന്ന കെ.എം. കാസിമിെൻറ ഭാര്യ ബീവി (65)നിര്യാതയായി. മക്കൾ: കോയ, യൂനുസ്, നസീമ, റസിയ. മരുമക്കൾ: റാഫി കോയമ്പത്തൂർ, അജ്മൽ, വാഹിദ്, റംലത്ത്.
പൊൻകുന്നം: ബിസ്മി മൻസിലിൽ പി.എ. മുഹമ്മദ് ബഷീർ -69 (പൊൻകുന്നം മൻഹ സ്റ്റോഴ്സ് ഉടമ) നിര്യാതനായി. ഭാര്യ: ജമീല പി. ബഷീർ. മക്കൾ: അനിഷ്, ആഷിക്ക്, അനു. മരുമക്കൾ: ഫിറോസ്, ജസ്ന, ഷെൽന.
മുണ്ടക്കയം ഈസ്റ്റ്: നാടക നടൻ ബോയ്സ് എസ്റ്റേറ്റിൽ കിഴക്കേപറമ്പിൽ പ്രതീഷ് പ്രഭ (50) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രിൻസ് പ്രഭ, പ്രണവ് പ്രഭ.
തിരുവല്ല: തിരുവല്ലയിലെ ആദ്യകാല മാധ്യമപ്രവർത്തകനും റിട്ട. അധ്യാപകനുമായ എബ്രഹാം പാലത്തിങ്കൽ (തമ്പാൻ -86) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി പയ്യമ്പള്ളി കുടുംബാംഗം ശോശാമ്മ എബ്രഹാം. മക്കൾ: സോഫി എബ്രഹാം, ലൗലി സാറാ വർഗീസ്, സോണി എബ്രഹാം (പുഷ്പഗിരി മെഡിക്കൽ കോളജ്). മരുമക്കൾ: വർഗീസ് (ദുൈബ), സുക്സാ സോണി (പുഷ്പഗിരി മെഡിക്കൽ കോളജ്). സംസ്കാരം തിങ്കളാഴ്ച മൂന്നിന് തിരുവല്ല സെൻറ് ജോൺസ് മെട്രോപ്പോലീത്തൻ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
തിരുവല്ല: മതിൽഭാഗം െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡൻറ് കണ്ണങ്ങാട്ട് വീട്ടിൽ കെ.സി. വർഗീസ് (ബാബുച്ചായൻ -74) നിര്യാതനായി. ഭാര്യ: മാവേലിക്കര പുത്തൻപുരയ്ക്കൽ കുടുംബാംഗം ആനി വർഗീസ്. മക്കൾ: സുബ വർഗീസ്, സുബു വർഗീസ്. മരുമക്കൾ: ഡോ. അലക്സ് തോമസ് (അമ്പ്രയിൽ കളപ്പുരയ്ക്കൽ, തലവടി), റീനു സുബു (ഗ്രേസ് കോട്ടേജ്, ഹരിപ്പാട്). സംസ്കാരം തിങ്കളാഴ്ച 12ന് കാവുംഭാഗം സെൻറ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.
തിരുവല്ല: സൺ ഹോം അപ്ലയൻസസ് ഉടമയും ബീറ്റ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറും മീ ട്രെൻഡ്സ് ഉടമയുമായ സജി എബ്രഹാം വഞ്ചിപ്പാലം (53) നിര്യാതനായി. ഭാര്യ: ജെസു. മക്കൾ: കാരെൻ, ക്രിസ്, രാജീവ് എബ്രഹാം. സംസ്കാരം തിങ്കളാഴ്ച കാവുംഭാഗം കട്ടപ്പുറം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.