Obituary
കോവിഡ്: ഗൾഫിൽ രണ്ടു മലയാളികൾ മരിച്ചു പേരാമ്പ്ര: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചക്കിട്ടപാറ വാഴെ പറമ്പിൽ തങ്കൻെറ മകൻ സുനിൽ കുമാർ (കുട്ടൻ -37) യുവാവ് കുവൈത്തിൽ മരിച്ചു. ഗ്ലോബൽ ഇൻറർനാഷനൽ കമ്പനി ജീവനക്കാരനായ സുനിൽ ഭാര്യ ഗോപികക്കൊപ്പം കുവൈത്തിലായിരുന്നു. മാതാവ്: സുലോചന. മുയിപ്പോത്ത് മീത്തലെ തത്തയിൽ ഇബ്രാഹീമിൻെറ മകൻ മുഹമ്മദ് (40) സലാലയിലാണ് മരിച്ചത്. മാതാവ്: മറിയം. ഭാര്യ: നസീറ. മക്കൾ: സന ഫാത്തിമ, സന ഫർസാന, സാനു.
മാനന്തവാടി: കോവിഡ് ബാധിച്ച് ചികിത്സ തേടിയ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പേര്യ സ്വദേശി തുണ്ടത്തിൽ റെജിയാണ് (45) മരിച്ചത്. 17ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 25നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 30ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ചികിത്സയിൽ തുടരുകയായിരുന്നു. ഭാര്യ: ജിഷ. മക്കൾ: ബെൻസൻ, ബെനീറ്റ.
pranesh ഡോ. എം.ബി. പ്രണേഷ് കോവിഡ്: പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. എം.ബി. പ്രണേഷ് അന്തരിച്ചു കോയമ്പത്തൂർ: കോവിഡ് ബാധിച്ച് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. എം.ബി. പ്രണേഷ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോയമ്പത്തൂർ ടാറ്റാബാദിൽ താമസിച്ചിരുന്ന ഇദ്ദേഹം ആസ്ത്മ രോഗിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് രോഗം സ്ഥിരീകരിച്ച് പീളമേട് പി.എസ്.ജി ഹോസ്പിറ്റലിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. കോയമ്പത്തൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ജോലി ചെയ്യവെയാണ് വിരമിച്ചത്. പിന്നീട് നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ആനന്ദ്, ഭവാനി.
ponnani obit asker 41 നിയന്ത്രണംവിട്ട ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു പൊന്നാനി: പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ ബാർലിക്കുളത്തെ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുതുപൊന്നാനി പള്ളിപ്പടി സ്വദേശി വളപ്പിലകത്ത് ബാവയുടെ മകൻ അഷ്കറാണ് (41) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയെയും രണ്ട് മക്കളെയും പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എേട്ടാടെയാണ് അപകടം. എറണാംകുളത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ദേശീയപാതയിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ടത്. അഷ്കർ സഞ്ചരിച്ച ബൈക്ക് എതിർദിശയിൽനിന്ന് വരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. അപകടസ്ഥലത്ത് തന്നെ അഷ്കർ മരിച്ചു. ഭാര്യ: സഫ്റീന. മക്കൾ: ഹിബ, ആദിൽ.
രാമനാട്ടുകര: പേങ്ങാട് പരേതനായ വരപ്പുറത്ത് കരുണാകര മേനോൻെറ ഭാര്യ പതിയിൽ (86) നിര്യാതയായി. മക്കൾ: നാരായണൻ (റിട്ട. ജി.എം, ഇൻഡസ്ട്രീസ് ഡിപ്പാർട്മൻെറ്), നിർമല (റിട്ട. അധ്യാപിക, ശ്രീകൃഷ്ണപുരം), വിജയകുമാർ (റിട്ട. ഗവ. സർവൻറ്, ബി.എ.ആർ.സി, മൈസൂർ), വേണുഗോപാൽ (ബിസിനസ്), രാമകൃഷ്ണൻ (യോഗാചാര്യൻ, ശ്രീകൃഷ്ണപുരം), ജയശ്രീ (റിട്ട. ടീച്ചർ), മിനി, സുനിത. അബ്ദുൽ ലത്തീഫ് ഫറോക്ക്: അമ്പലപുറത്ത് രാമൻകുളങ്ങര ടി.കെ. അബ്ദുൽ ലത്തീഫ് (68) നിര്യാതനായി. ഭാര്യമാർ: ഫാത്തിമബി, ഫാത്തിമ. മകൻ: ശിഹാബുദ്ദീൻ (മീഞ്ചന്ത). സഹോദരങ്ങൾ: നബീസ, കോയമോൻ, സെക്കീന, സൈഫുദ്ദീൻ, അബ്ദുല്ലക്കോയ, പരേതനായ അബൂബക്കർ.
അമ്പലവയൽ: ആറാട്ടുപ്പാറ മപ്പാട്ടുകര ഹംസയുടെ മകൻ (31) നിര്യാതനായി. ഭാര്യ മുഫീന. മകൾ: സിനു WDD 5 shameer
wdr deth moideen വണ്ടൂർ: കൊടശ്ശേരി തോടലിങ്ങലിൽ പട്ടത്ത് മൊയ്തീൻ (നാണി -87) നിര്യാതനായി. ഭാര്യ: ആയമ്മ. മക്കൾ: അലവി ഫൈസി, അബൂബക്കർ, അബ്ദുൽ കരീം, അബ്ദുൽ അസീസ്, പാത്തുമ്മ, അബ്ദുറഹിമാൻ, റംലത്ത്, നബീസ, സുലൈഖ, ഷാഹിന, പരേതനായ അബ്ദുൽനാസർ. മരുമക്കൾ: കബീർ, അസ്കർ, അഫ്സൽ.
wdr deth Santhakumari വണ്ടൂർ: പോരൂർ കക്കുഴി പ്രേംകുമാറിൻെറ ഭാര്യ (48) നിര്യാതയായി. മക്കൾ: ശരണ്യ, മിഥുൻ. മരുമകൻ: അനീഷ്.
Keezhatoor annamma francis 92 കീഴാറ്റൂർ: തച്ചിങ്ങനാടം നല്ലൂർ വീണ പറമ്പിലെ പരേതനായ കുറ്റിവേലിൽ ഫ്രാൻസിൻെറ ഭാര്യ ഫ്രാൻസിസ് (92) നിര്യാതയായി. മക്കൾ: ഡൊമനിക്, വർഗീസ്, ജോസ് കുട്ടി, തങ്കമ്മ, സാലി, സെബാസ്റ്റ്യൻ, ലിസി, പരേതരായ ജെയിംസ്, മേരി. മരുമക്കൾ: മറിയക്കുട്ടി ഡോമിനിക്, ത്രേസ്യാമ്മ ജെംയിംസ്, സെലിൻ വർഗീസ്, പി.കെ. ജോയ്, വൽസല ജോസ്, ഡേവിസ്, ജോയ് ദേവസ്യ, ജോൺസൻ, സ്മിത സെബാസ്റ്റ്യൻ. സംസ്കാരം വെള്ളിയാഴ്ച പകൽ പത്തിന് നെന്മിനി സൻെറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.
perumpadap kunjamunni83 പെരുമ്പടപ്പ്: മാവിൻചുവട് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന ചന്ദനത്ത് (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സക്കീർ, ഷജീറ, നദീറ. മരുമക്കൾ: പൗഷാബി, മുഹമ്മദാലി, അബൂബക്കർ (ദുബൈ).
Karuvarakundu death Gopalan 86 കരുവാരകുണ്ട്: പയ്യാക്കോട്ടെ പടിയപ്പള്ളിൽ (തങ്കപ്പൻ ആശാരി -86) നിര്യാതനായി. മക്കൾ: സജിമോൻ, സുരേഷ്, സിന്ധു മോൾ, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശാന്തിഗിരി ഹൈന്ദവ ശ്മശാനത്തിൽ.
valanjeri Sainudheen45 അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു വളാഞ്ചേരി: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആതവനാട് മാട്ടുമ്മൽ പരേതനായ അത്തിക്കാട്ട് അലവിഹാജിയുടെ മകൻ സൈനുദ്ദീൻ (45) ആണ് മരിച്ചത്. സി.പി.എം മാട്ടുമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗം ആണ്. ജൂലൈ 22 ബുധനാഴ്ച ദേശീയപാതയിലെ പുത്തനത്താണി അതിരുമടയിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബൈക്കിടിച്ചാണ് അപകടം. മാതാവ്: തായുമ്മ. ഭാര്യ: ജുബൈരിയ. മക്കൾ: ബാസിത്, ഫാരിസ്, അഫ്നാൻ. സഹോദരങ്ങൾ: സെയ്തലവി, ഏന്തീൻ, അലി, മുഹമ്മദ്, അഷറഫ്, മൊയ്തീൻ കുട്ടി, ബഷീർ, ഷാജി, ഷിഹാബ്, ഫാത്തിമ, റംല, സുല്ലത്ത്, ബദരിയ. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടശ്ശേരിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.