Obituary
ചിറയിൻകീഴ്: തോട്ടവാരം വലിയേല മങ്ങാട്ട് വീട്ടിൽ തങ്കപ്പൻ നായർ (64) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: ജയശങ്കർ, ജയലക്ഷ്മി. മരുമക്കൾ: ആരതി കൃഷ്ണൻ, ശ്രീകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്
അബ്ദുല്ല ഹാജി കല്ലാച്ചി: ജാതിയേരി ഇർഷാദുൽ മുസ്ലിമീൻ സംഗം വൈസ് പ്രസിഡൻറ് കല്ലുമ്മൽ മണാട്ടു കുണ്ടയിൽ അബ്ദുല്ല ഹാജി (75) നിര്യാതനായി. ജാതിയേരി ശാഖ മുസ്ലിം ലീഗ് ട്രഷറർ, കല്ലുമ്മൽ ജുമാമസ്ജിദ് കമ്മിറ്റി ട്രഷറർ, ഇർഷാദുൽ മുസ്ലിമീൻ സംഗം ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അയിശു ഹജ്ജുമ്മ. മക്കൾ: ബിയ്യാത്തു ഹജ്ജുമ്മ, സുലൈഖ, ഉസ്മാൻ, ഇബ്രാഹിംകുട്ടി (കല്ലുമ്മൽ ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), സലിം (ദുബൈ), ശരീഫ. മരുമക്കൾ: സി.എച്ച്.സി മമ്മദ് ഹാജി, കുഞ്ഞബ്ദുല്ലകുട്ടി പറമ്പത്ത്, ജാഫർ ആലായി, ഷമീന ചെറ്റക്കണ്ടി, ജസീറ ടീച്ചർ (ജാതിയേരി എം.എൽ.പി), സുഹൈബ കരിയാട്. സഹോദരി:പരേതയായ ഖദീജ ഹജജുമ്മ. വേലായുധൻ കോട്ടൂളി: ചന്ദ്രികയിൽ ആലമ്പറ്റ വേലായുധൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ശ്രീപ്രകാശ് (ഒമേഗ എൻറർ പ്രൈസസ്), മഞ്ജുള പ്രദീപ് (ശാന്തിഗിരി വൈദ്യശാല, മാത്തറ), പ്രഫുല, മുരളി (ഒമേഗ സ്റ്റോർ, വലിയങ്ങാടി). മരുമക്കൾ: രവീന്ദ്രൻ എൻ.വി (റിട്ട. െറയിൽവേ), രത്നാകരൻ(ബിസിനസ്), സജിത, അനിത, റോബി. സഞ്ചയനം ബുധനാഴ്ച.
അബ്ദുൽ ലത്തീഫ് അരീക്കാട്: കൊലപ്പരുത്തിപാടം (ലക്ഷംവീട്) പരേതനായ സി.വി. ഹംസയുടെ മകൻ അബ്ദുൽ ലത്തീഫ് (52) റിയാദിൽ നിര്യാതനായി. മാതാവ്: ആയിഷബി. ഭാര്യ: എം. വാഹിദ. മക്കൾ: ആയിഷത്തുൽ ഫാരിസ, ഫാദിയ. മരുമകൻ: എം.വി. അഫ്സൽ (കുവൈത്ത്). സഹോദരങ്ങൾ: അഷ്റഫ്, യൂനുസ്, നവാസ്, ബുഷ്റ, നുസ്റത്ത്.
ഫറോക്ക്: കരുവൻതിരുത്തി മുണ്ടോളി കുണ്ടാട്ടിൽ പരേതനായ കാലാത്ത് ഉണ്ണി ഹസ്സൻെറ ഭാര്യ (67) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, അക്ബർ നിയാസ്, സീനത്ത്, നസീമ, നസീറ. മരുമക്കൾ: അബ്ദുസ്സലാം, അഷ്റഫ്, ലൈല, മുംതാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മഠത്തിൽപാടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
മേപ്പയ്യൂർ: ചെറുവണ്ണൂർ ആവള പാണ്ടി കാരയിൽ നടപ്പാലത്തിനു സമീപം ബസ് ജീവനക്കാരനായ ശ്രീകുമാർ (44) ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു. ഫൈബർ ചങ്ങാടം മറിഞ്ഞാണ് മരണം. പരേതനായ രയരോത്ത് ചെക്കോട്ടി മാസ്റ്ററുടെയും അമ്മാളുവിൻെറയും മകനാണ്. സഹോദരങ്ങൾ: വിശ്വനാഥൻ (ഹെൽത്ത് ഇൻസ്പെക്ടർ ), വിനോദ് മാസ്റ്റർ (മുയിപ്പോത്ത് യു.പി സ്കൂൾ), പ്രദീപൻ (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മൻെറ് കോഴിക്കോട്), ശ്രീനി (ബസ് ജീവനക്കാരൻ ), പ്രഭാവതി (കീഴൂർ).
ആയഞ്ചേരി: പൊൻമേരി പറമ്പിൽ പുത്തലത്ത് (76) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഇസ്മായിൽ, ജാഫർ (ഇരുവരും ഖത്തർ), അഷ്റഫ്. മരുമക്കൾ: സമീറ, അജിന, അർഷിദ. സഹോദരങ്ങൾ: ഉസ്മാൻ, അബ്ദുറസാഖ് (ഖത്തർ), പരേതരായ അബ്ദുറഹിമാൻ, കുഞ്ഞയിശ.
പള്ളിക്കൽ (മലപ്പുറം): പള്ളിക്കൽ കൂട്ടാലുങ്ങൽ നെല്ലേങ്ങര കുഞ്ഞാലൻകുട്ടിയുടെ ഭാര്യ പൊയ്ലി നഫീസ (52) കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. പ്രമേഹം, രക്ത സമ്മർദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പർക്കത്തിലൂടെയാണ് രോഗബാധിതയായത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ജൂലൈ 24നാണ് നഫീസയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ഐ.സി.യുവിലേക്ക് മാറ്റി. ആഗസ്റ്റ് എട്ടിന് രാവിലെയാണ് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളായ നാല് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മക്കൾ: റഫീഖ് (കുഞ്ഞാപ്പു) അനീസ്, ശൈജു ബാബു, നസീമ , നസീറ, സലീന. മരുമക്കൾ: അബ്ദുൽ ഹമീദ് അരീക്കോട്, സിദ്ധീഖ് കിഴിശ്ശേരി, ഷബീറലി കൊണ്ടോട്ടി, സജ്ന, ആയിശാബി, ഹസീന.
ഉളിയിൽ: പരേതനായ കെ. നൂറുദ്ദീൻ മൗലവിയുടെ ഭാര്യ എൻ.എൻ. (84) നിര്യാതയായി. മക്കൾ: സക്കീന (ബേപ്പൂർ), മുഹമ്മദ് ബഷീർ (എൻ.ഐ.ടി.സി കോഴിക്കോട്), ഹാഷിം (ഷാർജ), അഷ്റഫ് (ഐഡിയൽ കോളജ്, ഉളിയിൽ), ആമിന, റഷീദ്, മുഹമ്മദ് സാദിഖ് (കോർപറേറ്റ് ട്രെയിനർ), ജമീല (വാരം), ജാബിർ (ഷാർജ), സലീമ. മരുമക്കൾ: അബ്ദുൽ നാസർ (വാരം), പരേതനായ അബ്ദുല്ലക്കോയ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഉളിയിൽ പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. സുകുമാരൻ നായർ ബാലുശ്ശേരി: കുന്നക്കൊടിയിലെ കോറോത്ത് കൊയിലോത്ത് സുകുമാരൻ നായർ (62) നിര്യാതനായി. ഭാര്യ: എൻ.വി. സുമതി (അംഗൻവാടി വർക്കർ, മുൻ പഞ്ചായത്തംഗം). മക്കൾ: സ്മിജ (നഴ്സ്, ബാലുശ്ശേരി താലൂക്ക് ആശുപത്രി), അഖിലേഷ്. മരുമക്കൾ: ജിൻസി, സജീവൻ (എച്ച്.ഐ താമരശ്ശേരി). സഹോദരങ്ങൾ: പി. ജനാർദനൻ മാസ്റ്റർ, സുശീല അമ്മ, വിജയ, വേണുഗോപാലൻ, മൈഥിലി, പരേതനായ പ്രഭാകരൻ നായർ.
നാരായണൻകുട്ടി ചേളന്നൂർ: പള്ളിപ്പൊയിൽ തിരുത്തിപൊയിൽ നാരായണൻകുട്ടി (74-റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: സീമന്തിനി. മക്കൾ: അനീഷ്കുമാർ (ഗോൾഡ് പാലസ്, കക്കോടി), നിൻറു. മരുമക്കൾ: അനിത്ത്, അമൃത. സഹോദരങ്ങൾ: മാളു, പരേതനായ മീനാക്ഷി, ജാനകി. സഞ്ചയനം ബുധനാഴ്ച.
കൽപകഞ്ചേരി: രണ്ടര വയസ്സുകാരി വീടിന് മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചു. കല്പകഞ്ചേരി മണ്ടായപ്പുറം പൊട്ടേങ്ങൽപടി തൃത്താല ജാഫറിൻെറ മകൾ ആയിശയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീടിന് മുന്നിലെ തോട്ടിൽ വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ കാണാതായ കുട്ടിക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ 300 മീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. കാവപ്പുര പള്ളിക്ക് സമീപം പാലത്തിനടിയിൽ കുരുങ്ങികിടന്ന കുട്ടിയെ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: ജാസിം, ജാനിയ, ജന്ന. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കും.
ബേപ്പൂർ: ബി.സി റോഡിൽ പരേതനായ തറയിൽ കൃഷ്ണൻെറ ഭാര്യ (81) നിര്യാതയായി. മക്കൾ: സദാശിവൻ, മീന, പരേതനായ സജിത്ത്. മരുമക്കൾ: പ്രേമരാജൻ(തിരുവണ്ണൂർ), ഊർമിള ദേവി.സഞ്ചയനം തിങ്കളാഴ്ച.
നരിക്കുനി: നെടിയനാട് കൊത്തുക്കല്ലുള്ളതില് (85) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്: അബ്ദുറഹ്മാൻ (ഡ്രൈവര്), ഖദീജ, സൗദ, ഹഫ്സത്ത്, ഹാജറ. മരുമക്കള്: ഹുസൈൻ, അബ്ദുൽ അസീസ്, റസാഖ്, നാസർ, മുസ്തഫ, ഫാത്തിമത്ത് സുഹറ.