Obituary
ഉഷാകുമാരി മെഡിക്കൽ കോളജ്: കിണറുകണ്ടിയിൽ (സോപാനം) ശശിധരൻ നായരുടെ (റിട്ട. എസ്.ടി.ഒ കേരള ഫയർഫോഴ്സ്) ഭാര്യ ഉഷാകുമാരി (59) നിര്യാതയായി. ചെറുക്കൽ വീട്ടിൽ പരേതനായ ദാമോദരൻ നായരുടെയും കെ.സി. ചന്ദ്രമതിയുടെയും മകളാണ്. മക്കൾ: സുമേഷ് (മർച്ചൻറ് നേവി), സുധീഷ് (കൊച്ചിൻ എക്സ്പോർട്സ്), സൗമ്യ. മരുമക്കൾ: സബി (നന്മണ്ട എച്ച്.എസ്.എസ്), ശ്രീഷ്ണ, പ്രിയ. സഹോദരങ്ങൾ: കെ.സി. മനോജ്കുമാർ (െഎ.ഐ.എം കോഴിക്കോട്), സബീവ് കുമാർ (കുന്ദമംഗലം ഈസ്റ്റ് എ.യു.പി.എസ്), സുരേഷ്ബാബു (എൻ.ഐ.ടി ചാത്തമംഗലം). സഞ്ചയനം വെള്ളിയാഴ്ച. മീനാക്ഷി അമ്മ കക്കോടിമുക്ക്: കൊല്ലൻകണ്ടി മീനാക്ഷി അമ്മ (88) കരുമല നിര്യാതയായി. മക്കൾ: ചന്ദ്രമതി, സുരജ രാഗസുധ. മരുമക്കൾ: പരേതരായ ഗോവിന്ദൻകുട്ടി കിടാവ്, ജനാർദനൻ മാസ്റ്റർ രാഗസുധ. സഞ്ചയനം ബുധനാഴ്ച.
നടക്കാവ്: പുത്തന്‍വീട്ടില്‍ ആലിക്കോയയുടെ ഭാര്യ ചെറിയ തോപ്പിലകത്ത് (58) നടക്കാവ് പി.എം. കുട്ടി റോഡ് പുത്തന്‍വീട്ടില്‍ നിര്യാതയായി. പരേതരായ കുഞ്ഞിത്താന്‍ മാളിയക്കല്‍ മാമുക്കോയയുടെയും സി.ടി. കുഞ്ഞിബിയുടെയും മകളാണ്. മക്കള്‍: ജസീന, ജലീസ. മരുമക്കള്‍: കെ.എം. ഗദ്ദാഫി, പി.ടി. ആസിഫ് ഉസ്മാന് (ദുബൈ). സഹോദരങ്ങള്‍: സി.ടി. മുഹമ്മദലി (ദമ്മാം), സുബൈദ, സുഹറാബി, റസിയാബി, കദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.
പൊലീസിൻെറ അസഭ്യം പൊലീസിൻെറ അസഭ്യം: ആത്മഹത്യക്ക് ശ്രമിച്ച ഡ്രൈവർ മരിച്ചു ഗൂഡല്ലൂർ: ജനങ്ങൾ നോക്കിനിൽക്കെ എസ്.ഐ അസഭ്യം പറഞ്ഞ മനോവിഷമത്തിൽ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഡ്രൈവർ ചികിത്സ ഫലിക്കാതെ മരിച്ചു. ഗൂഡല്ലൂർ എം.ജി.ആർ നഗറിലെ ത്യാഗരാജൻ (47) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 30ന് വൈകീട്ട് 6.30നാണ് സംഭവം. നാടുകാണി ഭാഗത്തുനിന്ന് ഗൂഡല്ലൂരിലേക്ക് വരവെ ലോറി ചിലരെ ഇടിക്കാൻ പോയെന്ന് പറഞ്ഞ് പൊലീസിന് വിവരം നൽകി. എസ്.ഐമാർ എത്തി ത്യാഗരാജനോട് കാര്യം അേന്വഷിക്കവെ തെറിപറയുകയും രേഖ കാണിക്കാൻ ആവശ്യപെടുകയും ചെയ്തപ്പോൾ ലോറിയിൽ കയറിയ ത്യാഗരാജൻ മണ്ണണ്ണ എടുത്ത് ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര നിലയിലായ ഇയാളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരിച്ചു. ജീവനൊടുക്കാൻ കാരണം പൊലീസ് അസഭ്യം പറഞ്ഞതിലെ വിഷമം മൂലമാെണന്ന് ത്യാഗരാജൻ മരണമൊഴി നൽകിയിട്ടുണ്ട്. ഭാര്യ: നിർമല. മക്കൾ: കലൈരാജ്, കൗശല്യ. GDR DVR (47)
മുക്കം: തറോംകണ്ടിയിൽ (ദാസൻ-75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രേമരാജൻ, ഷാലു, സാൻസി. മരുമക്കൾ: സനുഷ, ഹരിഷ് (കൽപ്പൂര്). സഞ്ചയനം വെള്ളിയാഴ്ച.
പയ്യോളി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കർഷകനുമായ അയനിക്കാട് നാഗത്തൊടി (86) നിര്യാതനായി. ഭാര്യ: വനജ മക്കൾ: മനോജൻ (കണ്ടക്ടർ), വിനീത (നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫിസ്). മരുമക്കൾ: മധു (റെയിൽവേ, കണ്ണൂർ), സിന്ധു (അധ്യാപിക, നടക്കാവ് ഗേൾസ് ഹൈസ്കൂൾ). സഹോദരങ്ങൾ: ജാനു, ലക്ഷ്മി, സുശീല. സഞ്ചയനം ഞായറാഴ്ച.
ബാലുശ്ശേരി: കരയത്തൊടി പീടികക്കണ്ടി (69) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷറീന, ഷഫീന (സബ് ട്രഷറി , താമരശ്ശേരി). മരുമക്കൾ: ബഷീർ (പി.കെ. സ്റ്റോർ, കരയത്തൊടി), മുഹമ്മദലി (കെ.എസ്.എഫ്.ഇ. താമരശ്ശേരി). സഹോദരങ്ങൾ: മൂസ, ആമിന, മുഹമ്മദ്, മജീദ്, സുലേഖ.
പേരാമ്പ്ര: പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ കോളനിയിലെ കൂലിക്കല്ലുങ്കൽ (75) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൾ: അശ്വതി (റെനോ മാവൂർ റോഡ് കോഴിക്കോട്). സഹോദരങ്ങൾ: ശാന്തമ്മ (നെടുംകണ്ടം), പരേതരായ കുഞ്ഞച്ചൻ, ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച. കുട്ടികൃഷ്ണൻ നായർ പേരാമ്പ്ര: കാരയാട് അരീച്ചാലിൽ കുട്ടികൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിനോദൻ, ബിജു. മരുമക്കൾ: വിനീത (തിരുവങ്ങായൂർ), ഉഷ (കായണ്ണ). സഹോദരങ്ങൾ: ദേവി അമ്മ, നാരായണൻ നായർ, നാരായണി അമ്മ, കരുണാകരൻ, ചന്ദ്രഹാസൻ, ലീല, പത്മിനി, പരേതനായ ദാമോദരൻ നായർ.
പാലേരി: ചങ്ങരോത്ത് അരീക്കന്‍ചാലില്‍ പരേതനായ കൃഷ്ണന് നമ്പ്യാരുടെ ഭാര്യ (87) നിര്യാതയായി. മക്കള്‍: കുഞ്ഞിരാമന് നായര്‍ (റിട്ട. ക്ലര്‍ക്ക്, കൊയിലാണ്ടി താലൂക്ക് അഗ്രികൾചറല്‍ കോഓപറേറ്റിവ് മാര്‍ക്കറ്റിങ് സൊസൈറ്റി, പേരാമ്പ്ര), പാര്‍വതി അമ്മ, നാരായണന്, കമല, പത്മനാഭന്, രവീന്ദ്രന്. മരുമക്കള്‍: കമല, വി.വി. നാരായണക്കുറുപ്പ് (ചങ്ങരോത്ത്), ലീല, രമ (മേപ്പയൂര്‍), നിഷ (മരുതേരി), പരേതനായ ഇന്ദുചൂഡന് (മൊകേരി).
കടലുണ്ടി: ഇടച്ചിറ തോട്ടോളി പരേതനായ അപ്പുട്ടിയുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (റെയിൽവേ കോൺട്രാക്ടർ), മനോജ് (ശ്രീഭദ്ര തോട്ടോളി പ്രസ്, മണ്ണൂർ), ഷീജ, സുനിത. മരുമക്കൾ: ശ്രീനിവാസൻ (അത്താണിക്കൽ), സത്യജിത്ത് റോയ് (കൂട്ടുങ്ങൽ ആധാരമെഴുത്ത്, ഫറോക്ക്), സരിത, സംഗീത (അധ്യാപിക, സി.ബി.എച്ച്.എസ്, വള്ളിക്കുന്ന്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പയ്യോളി അങ്ങാടി: പാലച്ചുവട് ഓടക്കടവത്ത് താമസിക്കുന്ന കള്ളർ കോവുമ്മൽ (78) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ജമീല, റസിയ, നൗഷാദ്, സറീന, റിയാസ്, ഹാരിസ്. മരുമക്കൾ: അസീസ്, മൊയ്ദീൻകോയ, ഹസീന, ബഷീർ, ഹാജറ, റൈഹാനത്ത്. സഹോദരങ്ങൾ: ആമിന, അമ്മദ്, ഫാത്തിമ, കുഞ്ഞബ്ദുള്ള, മൂസ, നഫീസ, പരേതരായ ആയിഷ, സൂപ്പി. കേളപ്പൻ മേപ്പയൂർ: കുറ്റ്യായത്തിൽ കേളപ്പൻ (85) നിര്യാതനായി. ഭാര്യ: ശാന്ത ഓച്ചിലോട്ട്. മക്കൾ: അശോകൻ (ഫർണിച്ചർ വർക്ക്, മേപ്പയൂർ), ലത, റീത. മരുമക്കൾ: ലീന, ചന്ദ്രൻ, ഗണേശൻ. സഹോദരങ്ങൾ: ചോയി കൊല്ലിയിൽ, പരേതരായ ഗോപാലൻ, കല്യാണി. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.
കോടഞ്ചേരി: അറക്കൽ പരേതനായ കുഞ്ചിലോയുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: ജോയി, ലീലാമ്മ, ബാബു, മോളി, മേരി. മുഹമ്മദ് റമീസ് ഏറാമല: കോവുമ്മല്‍ അഷ്റഫിൻെറ മകന് മുഹമ്മദ് റമീസ് (24) നിര്യാതനായി. മാതാവ്: ഷംല. സഹോദരന്: മുഹമ്മദ് സഫിയല്, ദിന് പര്വിന്.
തിരുവമ്പാടി: തൊണ്ടിമ്മൽ സ്വദേശി കൊടിയങ്ങൽ ജയരാജനെ (58) കുവൈത്തിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആരിഫ് ജാൻ അമേരിക്കൻ മിലിട്ടറി ക്യാമ്പിലെ കെ.ആർ.എച്ച് കമ്പനിയുടെ കരാർ ജീവനക്കാരനായിരുന്നു. ഭാര്യ: സതീദേവി. മക്കൾ: അശ്വതി രാജ്, അശ്വിന് രാജ്. ഖദീജ പയ്യോളി: പയ്യോളി അങ്ങാടി ചിറക്കരയിലെ പരേതനായ പുളിയൂർവയലിൽ മൊയ്തീൻെറ ഭാര്യ വേലിവളപ്പിൽ ഖദീജ (73) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (കുവൈത്ത്), മുഹമ്മദ് അലി (അധ്യാപകൻ, പയ്യോളി ഐ.പി.സി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശരീഫ, സൗദ. സഹോദരങ്ങൾ: പരേതനായ കുഞ്ഞമ്മത് മാസ്റ്റർ, അസൈനാർ, ആയിഷ, കുഞ്ഞാമി, ഇബ്രാഹിംകുട്ടി, പരേതയായ ആസ്യ.