Obituary
കോഴിക്കോട്: മിനി ബൈപാസിൽ സരോവരം മദ്യഷാപ്പിന് പിന്നിലെ വെള്ളക്കെട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് നാലോടെ നാട്ടുകാരാണ് കണ്ടത്. മുഖം അഴുകിയ നിലയിലായിരുന്നു. നാല് ദിവസം മുമ്പ് മരിച്ചയാളാണെന്നാണ് നിഗമനം. തിരിച്ചറിഞ്ഞിട്ടില്ല. അമിതമായി മദ്യപിച്ച് വെള്ളക്കെട്ടിൽ വീണതാവുമെന്നാണ് പൊലീസ് നിഗമനം. സമീപത്തുനിന്ന് ചെരിപ്പുകൾ ലഭിച്ചു. കോവിഡ് പരിശോധനക്ക് ശേഷമേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കൂ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. എസ്.ഐ കൈലാസ്നാഥിൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
മക്കിയാട്: ഞാറലോട് കോളിക്കുഴിയിൽ ചാത്തനായിട്ട് പി.യു. (കുഞ്ഞ്-70) നിര്യാതനായി. ഭാര്യ: തടത്തിൽ കുടുംബാംഗം ജെസി. മക്കൾ: ഡയാന, ഷൈന, പരേതനായ ഷൈൻ. മരുമക്കൾ: സാബു (മീനങ്ങാടി), ജോണി (വ്യാപാരി കണിയാമ്പറ്റ). സഹോദരങ്ങൾ: മേരി, സാലി. WDD3 VARGHESE
ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു കോഴിക്കോട്: എരഞ്ഞിപ്പാലം ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ അസിസ്റ്റൻറായ പാലക്കാട് കോങ്ങാട് മാർഗശ്ശേരി മുരളീദാസാണ് (58) ലിങ്ക്റോഡിന് സമീപം കുഴഞ്ഞുവീണത്. ഉച്ചക്ക് 1.15നാണ് സംഭവം. ജോലി കഴിഞ്ഞ് നാട്ടിൽ പോകാൻ ബസിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചു. കോവിഡ് പരിശോധനക്കുശേഷം വിട്ടുകൊടുക്കും. ഷീനയാണ് ഭാര്യ. മക്കൾ: കാവ്യ, നിത്യ.
Kalladikkode Muraleedas 58 ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു കല്ലടിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഇ.പി.എഫ് ഓഫിസ് ജീവനക്കാരൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ അസിസ്റ്റൻറ് പാലക്കാട് കോങ്ങാട് മാർഗശ്ശേരി മുരളീദാസാണ് (58) കോഴിക്കോട് ലിങ്ക് റോഡിന് സമീപം കുഴഞ്ഞുവീണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.15നായിരുന്നു സംഭവം. ജോലികഴിഞ്ഞ് നാട്ടിൽ പോകാൻ ബസിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനക്കുശേഷം വിട്ടുകൊടുക്കും. ഷീനയാണ് മുരളീദാസിൻെറ ഭാര്യ. മക്കൾ: കാവ്യ, നിത്യ.
kottanad krishnan namboothiri 92 കൃഷ്ണൻ നമ്പൂതിരി കൂറ്റനാട്: നാഗലശ്ശേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും റിട്ട. പോസ്റ്റ് മാസ്റ്ററുമായ പിലാക്കാട്ടിരി മൂത്തേടത്ത് മന വി.എം. നിര്യാതനായി.
തൃശൂർ: നഗരത്തിൽ ഫ്ലക്സ് ബോർഡിൻെറ ഇരുമ്പുപാനൽ മാറ്റുന്നതിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. തൃശൂർ പോസ്റ്റ് ഓഫിസ് റോഡിൽ വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പശ്ചിമബംഗാൾ ഹൗറ ഭവാനിപൂർ ശശിഭൂഷൻ മൊണ്ടാലിൻെറ മകൻ ആഷസ് മൊണ്ടാലാണ് (52) മരിച്ചത്. രണ്ടാം നിലയിൽ നാശമായ ഫ്ലക്സിൻെറ ഇരുമ്പ്പാനൽ മാറ്റുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഷോക്കേറ്റ് ഉടൻ മരിച്ചു. അഗ്നിശമന സേനയെത്തി മൃതദേഹം നീക്കി. shock ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ച നിലയിൽ
മാനന്തവാടി: കൊയിലേരി കൊല്ലകുന്നേല് പരേതനായ ജോണിൻെറ ഭാര്യ (87) നിര്യാതയായി. മക്കള്: ബാബു, വത്സമ്മ, ആലീസ്, സുമ, മിനി. മരുമക്കള്: മേരി, പരേതനായ ജോസ്, റോയി, പരേതനായ സഞ്ജു, ജീമോന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയില്. WDD1 mariyama കല്യാണി കണിയാമ്പറ്റ: പരേതനായ കൊല്ലിവയൽ ചോയി മൂപ്പരുടെ ഭാര്യ കല്യാണി (101) നിര്യാതയായി. മക്കൾ: ജാനകി, സരോജിനി, ചിന്ന, രാജൻ (റിട്ട. പി ആൻഡ് ടി ഡിപ്പാർട്മൻെറ് ) കൃഷ്ണൻ, (റിട്ട. ഇൻകം ടാക്സ് ഡിപ്പാർട്മൻെറ് ) പരേതനായ ചന്ദ്രൻ, ലീല, തങ്ക. മരുമക്കൾ: ആണ്ടി, വാസു, രമണി, ശാന്ത, അംബുജം, കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ. പരേതനായ മാധവൻ. WDD2 KALLYANI
azhikode soniya 27 അഴീക്കോട്: യുവതിയെ ഭർതൃഗൃഹത്തിലെ വാട്ടർ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തി. അഴീക്കോട് കപ്പൽ ബസാറിന് തെക്കുവശം എടമുട്ടത്ത് പ്രജീഷിൻെറ ഭാര്യ സോണിയയാണ് (27) മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കുടിവെള്ളം ശേഖരിക്കുന്ന ടാങ്കിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് പ്രജീഷ് ദുബൈയിലാണ്. മൂന്നര വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടരവയസ്സുള്ള മകനുണ്ട്. യുവതിയുടെ പിതാവിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.
കണ്ണങ്കര: പുതിയടത്ത് താഴം പൈക്കാളിതാഴത്ത് (78) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സൈനബ, ജമീല, റംലത്ത്, ഷരീഫ് (സൗദി). മരുമക്കൾ: ജബ്ബാർ, ഹുസ്ന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ചെലപ്രം ജുമാമസ്ജിദിൽ.
karekad fathima 87 ഫാത്തിമ കരേക്കാട്: പാലത്തിങ്ങലിൽ പരേതനായ കുണ്ടുവായിൽ അലവിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: മമ്മദു (ദുബൈ), ഹംസ, ഖദീജ, ആയിശുമ്മു, പാത്തുമ്മു. മരുമക്കൾ: അയമു, സൈതാലി, മജീദ്, ഖദീജ വട്ടപറമ്പ്, ഖദീജ ചുള്ളിക്കാട്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കരേക്കാട് പാലത്തിങ്ങൽ മസ്ജിദുൽ ഫാറൂഖി ഖബർസ്ഥാനിൽ. ponnani sankaran 95 ശങ്കരൻ പൊന്നാനി: പള്ളപ്രം സ്വദേശി ആട്ടെ പറമ്പിൽ ശങ്കരന് (95) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്: ദേവ, വനജ, മധുമതി. മരുക്കള്: ബാബു, ശശി. TGI Obit Moosa 62 മൂസ തിരൂരങ്ങാടി: തെന്നല അറക്കൽ കുഴിയാംപറമ്പിൽ പരേതനായ ഹസ്സൻ ഹാജിയുടെ മകൻ മൂസ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുറഷീദ്, ആയിശ, സലീന. മരുമക്കൾ: അബ്ദുൽ ലത്തീഫ് (താനാളൂർ), സലീം, (കരിങ്കപ്പാറ) ഷാഹിന. സഹോദരങ്ങൾ: മൊയ്തീൻ (താമരശ്ശേരി), അലവി, നബീസു, ഇയ്യാത്തുമ്മു, പരേതനായ ബീരാൻ.
നല്ലളം: കൊലപ്പരുത്തി പാടം ബൈത്തുൽ ഷംലയിൽ പരേതനായ മൊയ്തീൻകോയയുടെ ഭാര്യ (55) നിര്യാതയായി. മക്കൾ: സൈമാബി, ഷംല, സലിത, മുഹമ്മദ് മുസ്തഫ. മരുമക്കൾ: റിയാസ്, മുജീബ്റഹ്മാൻ, ഇല്യാസ്. കമല കണ്ണങ്കര: പഴുക്കാളിതാഴത്ത് പരേതനായ കരുണാകരൻ വൈദ്യരുടെ ഭാര്യ കമല (82) നിര്യാതയായി. മക്കൾ: ജയപ്രകാശൻ, പ്രേംജിത്ത്, ജയന്തി, പരേതയായ രജനി. മരുമക്കൾ: യമുനറാണി, ഷീജ, പരേതരായ പ്രസന്നകുമാർ, ശിവരാമൻ. സഞ്ചയനം വെള്ളിയാഴ്ച.
ഗോപാലൻ വെള്ളിമാട്കുന്ന്: നങ്ങോലത്ത് മീത്തൽ ഗോപാലൻ (75-റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ലാലു, ലിജു, കുട്ടു. സഹോദരി: വിജയലക്ഷ്മി.