Obituary
Itoop 90 chalakkudy ചാലക്കുടി: കാതിക്കുടം മേലേടത്ത് (90) നിര്യാതനായി. ഭാര്യ: പരേതയായ അന്നകുട്ടി. മക്കള്‍: ത്രേസ്യാമ, റോസിലി, എം.ഐ. പൗലോസ് (കാടുകുറ്റി പഞ്ചായത്ത് വാർഡംഗം), ജോര്‍ജ്. മരുമക്കൾ: ജോസഫ്, പോള്‍.
ജയൻ പാലക്കാട്: കാവിൽപ്പാട് ഇരുപ്പശേരി കെ. ജയൻ നിര്യാതനായി. കാവിൽപ്പാട്ടെ ലോഡിങ് തൊഴിലാളിയായിരുന്നു. ഭാര്യ: ദേവകി. മക്കൾ: ജയേഷ്, ജിജേഷ്, ജിജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
ടെറസില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു വില്യാപ്പള്ളി: രണ്ടു മാസം മുമ്പ് വീടിൻെറ ടെറസില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന കണിയാങ്കണ്ടിപ്പാലം താഴെചാലില്‍ അനസ് (20)നിര്യാതനായി. മൈസൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ വിദ്യാര്‍ഥിയാണ്. വളര്‍ത്തുപ്രാവുകളെ പരിചരിക്കാന്‍ വീടിൻെറ ടെറസില്‍ കയറിയ അനസ് തെന്നിവീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ടി.സി. നാസര്‍. മാതാവ്: സീനത്ത്. സഹോദരങ്ങള്‍: സഹീര്‍, ആബിദ. മൊയ്തു ഹാജി വടകര: കുറിഞ്ഞാലിയോട് കോരട്ടോല് മൊയ്തു ഹാജി (98) നിര്യാതനായി. ദീര്‍ഘകാലം കുറിഞ്ഞാലിയോട് മുസ്ലിം ലീഗ് ട്രഷററായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കള്‍: ഹാഷിം (ഖത്തര്‍), നഫീസ, ഖദീജ, പാത്തു. മരുമക്കള്‍: കൊയപ്പാടി മൂസ (ചെമ്മരത്തൂര്‍), നസീമ, പരേതനായ കടാമ്പ്രത്ത് മൊയ്തു ഹാജി. സഹോദരങ്ങള്‍: കളരില്‍ പാത്തു ഹജ്ജുമ്മ, പരേതനായ കോറോത്ത് കുഞ്ഞമ്മദ്.
വട്ടക്കിണർ: മൂത്തേടത്ത് (59) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അമൃത, അശ്വതി. മരുമകൻ: അനുരാജ്. സഹോദരങ്ങൾ: സന്തോഷ് (സന്തോഷ് പപ്പടം വട്ടക്കിണർ), വാസന്തി, പരേതയായ പുഷ്പ. സഞ്ചയനം ചൊവ്വാഴ്ച.
നടുവണ്ണൂർ: തൃക്കുറ്റിശ്ശേരിയിലെ പരേതനായ പാണ്ടികശാലയിൽ അബ്ദുല്ലയുടെ ഭാര്യ (87) നിര്യാതയായി. മക്കൾ: കുട്ട്യാലി, ഇമ്പിച്ചി മമ്മു (മുഹമ്മദലി), ഫാത്തിമ, ആയിശക്കുട്ടി, ഖദീജ, മൈമൂനത്ത്. മരുമക്കൾ: അഹമ്മദ് കുട്ടി (ഗൾഫ് ന്യൂസ്), പരേതനായ അഹ്മദ് മാസ്റ്റർ, താഹിറ, താജുന്നിസ. സഹോദരങ്ങൾ: ഉമ്മാത്ത, പരേതരായ കോയക്കുട്ടി മാസ്റ്റർ, അമ്മത്, ഉമ്മയ്യ, ഫാത്തിമ, കദീശ.
ചേരമ്പാടി: കയ്യൂന്നിയിലെ എൽ.ഐ.സി ഏജൻറ് പരേതനായ കെ.എം. ജോണിൻെറ ഭാര്യ ജോൺ (89) നിര്യാതയായി. മക്കൾ: ജയ്സൻ, ഓമന, സിസിലി, ജലിൻ, ജിജി. മരുമക്കൾ: ലിസി, ജോൺ, ഐസക്, ബറ്റൻ, ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കയ്യൂന്നി ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ. GDR OBIT MARIYAMMA(89)
പരപ്പനങ്ങാടി: ചെട്ടിപ്പടി റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.സി. (86) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ചാമിന. മക്കള്‍: അശ്റഫ് (റേഷന്‍കട), നസിയ, തെസ്നി, സാനിദ, നൗശിദ. മരുമക്കള്‍: കാസിം, ഹസൈനാര്‍, കുഞ്ഞുട്ടി, സലീം, മുനീറ.
താമരശ്ശേരി: കാരാടി തീരോത്ത് ഗ്രീഷ്മത്തില്‍ സുനില്‍കുമാറിൻെറ ഭാര്യ (42) നിര്യാതയായി. പിതാവ്: പരേതനായ പെരവക്കുട്ടി. മാതാവ:് ജാനകി. മക്കൾ: ആദിയ, ആദിഷ. സഹോദരങ്ങൾ: അരവിന്ദന്, ചന്ദ്രൻ, ബാബുരാജന്, ശ്രീമതി, സുലോചന, ശാന്ത, സജിത. സംസ്കാരം തിങ്കളാഴ്ച.
കരുവൻതിരുത്തി: പാതിരിക്കാട് താമസിക്കുന്ന കാലത്തു ബിച്ചാവയുടെ ഭാര്യ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, അഷ്റഫ്, റഹ്മത്ത്, ഷഹർബാൻ, അബ്ദുൽ നിസാർ, ഷറഫുന്നിസ. മരുമക്കൾ: സഫിയ, റസിയ, ഹംസ കോയ, ഇസ്മായിൽ, ജംഷിദ, അബ്ദുൽ ജലീൽ. പത്മനാഭൻ നായർ കൊയിലാണ്ടി: മേലൂർ ആര്യ മഠത്തിൽ (പത്മാലയം) എ.എം. പത്മനാഭൻ നായർ (84-റിട്ട. ജെ.സി.ഒ, ആംഡ് മെഡിക്കൽ കോർ, ഫാർമസിസ്റ്റ് ഇന്ത്യൻ റെയിൽവേ) നിര്യാതനായി. പാകിസ്താനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ എം.എൽ.എ പി. വിശ്വൻെറ സഹോദരനാണ്. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: പ്രേമലത, അജയൻ (കെ.എസ്.എഫ്.ഇ മാനേജർ, കൊയിലാണ്ടി ബ്രാഞ്ച് 2 ), സുധ. മരുമക്കൾ: ബാലചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), വിനീത, സുചീന്ദ്രൻ (ബഹ്റൈൻ). മറ്റു സഹോദരങ്ങൾ: ഇ.എം. മാധവിയമ്മ കൺമണി, പി. ഭാസ്കരൻ (തിരുവനന്തപുരം), പി. വേണു (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി).
ഈസ്റ്റ് വെള്ളിമാട്കുന്ന്: ഇല്ലത്തുപറമ്പ് കുന്നത്ത് (റിട്ട. കെ.ഡബ്ല്യു.എ -74) നിര്യാതനായി. ഭാര്യ: രത്ന ഭായ്. മക്കൾ: ഹരീഷ് കുമാർ, അഞ്ചുഷ. മരുമക്കൾ: ചിഞ്ചു, വിജീഷ് കുമാർ. പാര്‍വതി അമ്മ പേരാമ്പ്ര: പാലേരി മണ്ണാര്‍കണ്ടി പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പിൻെറ ഭാര്യ പാര്‍വതി അമ്മ (75) നിര്യാതനായി. മകന്: ശ്രീനിവാസ്. മരുമകള്‍: ബിന്ദു. ചാത്തുക്കുട്ടി നായര്‍ പാലേരി: ചങ്ങരോത്ത് കുളക്കണ്ടം നടുപ്പറമ്പില്‍ ചാത്തുക്കുട്ടി നായര്‍ (85) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: ശ്രീധരന്, രാജന് (എടവരാട്), മിനി, സുജിത്ത് (കുളക്കണ്ടം). മരുമക്കള്‍: സരോജിനി, ഇന്ദു, പപ്പന്. സഞ്ചയനം ചൊവ്വാഴ്ച.
അയമു അയമു പുളിക്കൽ: ആന്തിയൂർകുന്ന് വാഴക്കാട്ടുചാലിൽ താമസിക്കുന്ന ചങ്ങനശ്ശേരി അയമു (96) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷകുട്ടി. മക്കൾ: മുഹമ്മദ് ശരീഫ് (റിയാദ്), അബ്ദുൽ ഹമീദ്, നഫീസ, സൈതലവി, അബ്ദുൽ നാസർ. മരുമക്കൾ: വീരാൻ (ആക്കോട്), റുഖിയ്യ, ആയിഷ, ബുഷ്റ, മുനീറ. സഹോദരങ്ങൾ: മൂസകുട്ടി, മുഹമ്മദ്കുട്ടി, ഹൈദുറൂസ്, പരേതരായ കോയ, ഇത്തീമ.
പേരാമ്പ്ര: പരേതനായ എം.ആർ. കിടാവിൻെറ മകൻ തോട്ടത്തിൽ (കൃഷ്ണദാസ്-99) കല്ലോട് മൂശാരികണ്ടി വസതിയിൽ നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: പ്രസന്ന, ഗോകുൽദാസ്, പരേതനായ ഹരിദാസ്. മരുമക്കൾ: വി.പി. ബാലകൃഷ്ണൻ (റിട്ട. സീനിയർ ഓഡിറ്റ് ഓഫിസർ), ഗീത, പരേതയായ അനിത. സഹോദരങ്ങൾ: വിശ്വനാഥൻനായർ, പരേതരായ ബാലൻനായർ, ശാന്ത അമ്മ, രത്നം അമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.