Obituary
പട്ടാമ്പി: ശങ്കരമംഗലത്ത് കാറും ബൈക്കും കൂട്ടിയിട്ട് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് കണ്ണാടിപ്പറമ്പിൽ സക്കീർ ഹുസൈനാണ് (56) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശങ്കരമംഗലം വളവിലായിരുന്നു അപകടം. പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോയ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കരിങ്ങനാട് സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കമ്പനി ആവശ്യത്തിന് പട്ടാമ്പിയിൽ പോയി മടങ്ങുമ്പോഴാണ് അപകടം. ഉടൻ പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുണ്ടുങ്ങൽ മാളിയേക്കൽ അബ്ദുറഹ്മാൻെറയും കണ്ണാടിപറമ്പത്ത് ഇച്ചാത്തുവിൻെറയും മകനാണ്. ഭാര്യ: ഹലീമ (കുഞ്ഞു). മക്കൾ: ഷഹാന, ഫാത്തിമ, ഫഹീമ. മരുമകൻ: പി.വി. ഷെമിൽ. സഹോദരൻ: നൗസാദ്, ഇസ്ഹാഖ്, സാഹിദ, സീനത്ത്, സമിയ, നസിയ.
വടകര: പുതുപ്പണം പൊന്നംകണ്ടിയിൽ (83) നിര്യാതയായി. സഹോദരങ്ങൾ: ശാരദ, പരേതയായ ജാനു. ദേവകിയമ്മ മുക്കം: പന്നിക്കോട് വേരലതൊടി പരേതനായ പത്മനാഭൻ നായരുടെ ഭാര്യ ദേവകിയമ്മ (80) നിര്യാതയായി. മക്കൾ: സി. ഹരീഷ് (സി.പി.എം പന്നിക്കോട് ലോക്കൽ കമ്മിറ്റി അംഗം, കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്), ഷീജ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെറുവാടി), ഷീല (ഓറിയൻറൽ ഹൈസ്കൂൾ, അരീക്കോട്). മരുമക്കൾ: രത്നാകരൻ(കാസർകോട്), കൃഷ്ണദാസ് (മാവൂർ), പ്രദീപ (എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്, മുക്കം).
മൂഴിക്കൽ: കപ്പുറത്ത് മീത്തൽ പരേതനായ മരക്കാറിൻെറ മകൻ മുഹമ്മദ് അശ്റഫ് (42) മിഠായിത്തെരുവിൽ കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച രാവിെലെ 11 മണിയോടെയായിരുന്നു കുഴഞ്ഞു വീണത്. തെരുവോരത്ത് െബെൽറ്റ് കച്ചവടമായിരുന്നു. മാതാവ്: സൈനബി. സഹോദരങ്ങൾ: സുഹറ. മുഹമ്മദ് ഹനീഫ, ഖദീജ, സൗദ. റഫീഖ്, ഗഫൂർ (ബറ്റൈൻ), സിദ്ദീഖ്, പരേതനായ ഫാറൂഖ്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. PADAM CTD MUHAMMED ASHRAF (42) MOOZHIKKAL
കൂത്താളി: എരവട്ടൂർ ഗണപതിക്കണ്ടി (56) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ (കല്ലോട്).
KTD joseph 74 changanassery ചങ്ങനാശ്ശേരി: വാഴൂര്‍ റോഡിലെ മാമ്മൂടിനുസമീപം കൊച്ചുറോഡില്‍ ഓട്ടോറിക്ഷയും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരനായ ഗൃഹനാഥന് മരിച്ചു. ഓട്ടോ ഓടിച്ച മകന് ഗുരുതര പരിക്കേറ്റു. മാമ്മൂട് മാന്നില എസ്.സി കവലക്കുസമീപം കട്ടച്ചിറ ഭാഗത്ത് മുള്ളന്‍കുഴി പി.സി. ജോസഫാണ് (ജോയിച്ചന്‍ -74) മരിച്ചത്. മകന് ജിജോക്കാണ് (42) പരിക്കേറ്റത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കറുകച്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം. പരിക്കേറ്റ ജോസഫിനെയും ജിജോെയയും ചെത്തിപ്പുഴ സൻെറ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോസഫ് മരിച്ചു. സംസ്കാരം പിന്നീട്. മാടപ്പള്ളി പഞ്ചായത്തിലെ കട്ടച്ചിറ ജലനിധി പദ്ധതി പമ്പ് ഓപറേറ്ററായിരുന്നു ജോസഫ്. ജലനിധി പദ്ധതിക്ക് ജോസഫുതന്നെയാണ് ഭൂമി നൽകിയതും. ജോസഫിൻെറ ഭാര്യ: ലിസമ്മ. മറ്റുമക്കള്‍: ജോജി, ജിന്‍സി, ജിബിന്‍.
കോഴിക്കോട്: ഹൽവ ബസാർ കോയ പറമ്പത്ത് കമ്മുക്കകം ഫെബ്ന മൻസിലിൽ (52) നിര്യാതയായി. ഭർത്താവ്: ബഷീർ (ജാസ്മിൻ മൻസിൽ, വണ്ടിക്കാരവിട കുത്തുകല്ല്). മക്കൾ: ശെർമിന, ശബ്ന, ഫെബ്ന, യാക്കൂബ്. മരുമക്കൾ: നൗഫൽ, അബ്ദുൽ വാഹിദ്, ജാഫർ. സഹോദരി: ഖദീജ (കച്ചു).
പയ്യോളി: ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന സ്വകാര്യബസ് ഡ്രൈവറായ യുവാവ് മരിച്ചു. ഇരിങ്ങൽ കോട്ടക്കൽ അയിക്കേത്ത് വീട്ടിൽ മുഹമ്മദിെൻ മകൻ അബ്ദുൽ കരീമാണ് (41) മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ മൂരാട് റെയിൽവേ ഗേറ്റിനടുത്തുവെച്ചാണ് വടകര ഭാഗത്തേക്കു പോയ ട്രെയിൻ എൻജിൻ തട്ടിയത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരിച്ചു. കോഴിക്കോട്-തലശ്ശേരി റൂട്ടിലും മുമ്പ് തൊട്ടിൽപാലം റൂട്ടിലും ബസ്ഡ്രൈവറായി ജോലിചെയ്തിരുന്നു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച കോട്ടക്കൽ അങ്ങാടി പള്ളിയിൽ. ഭാര്യ: റോസിന. മകൻ: മുഹമ്മദ് അദ്നാൻ. മാതാവ്: ഹാജറ. സഹോദരങ്ങൾ: ഹാഷിം, അഫ്സത്ത്, ഫൈസൽ. CTD ABDUL KAREEM (41) പടം : അബ്ദുൽ കരീം
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി പ്രശുഭയുടെ (42) പരിശോധനാ ഫലം പൊസിറ്റീവായതോടെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
കുന്ദമംഗലം: കാരന്തൂർ വടക്കേ ചാലിൽ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഫീഖ്, ഫർസാന, ഫസ്ന. മരുമക്കൾ: സക്കീർ, മുനീർ, റുബീന.
കുറ്റ്യാടി: കായക്കൊടി കോവുക്കുന്ന് ഭജനമഠത്തിനു സമീപം വെള്ളാട്ട് പൊയിൽ ബാബു (68) നിര്യാതനായി. തിരുപൂരിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിലെത്തി 14 ദിവസം ക്വാറൻറീനിലായിരുന്നു. തുടർന്ന് ഹോം ക്വാറൻറീനിൽ കഴിയവെ കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതംമൂലം മരണപ്പെടുകയായിരുന്നു. ഭാര്യ: ഗൗരി. മക്കൾ: ഷീന, ഷിജി. മരുമക്കൾ: പ്രഭാകരൻ, മനോജൻ. കല്യാണിയമ്മ ഉള്ള്യേരി: ഒള്ളൂർ പുത്തൂർവട്ടം പരേതനായ ആലങ്കോട്ട് അപ്പുണ്ണി നായരുടെ ഭാര്യ പെരവത്ത്കണ്ടി മീത്തൽ കല്യാണിയമ്മ (97) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: രാജൻ നമ്പ്യാർ (റിട്ട. ഡിഫൻസ് സർവിസ്), ലീല, ശ്രീധരൻ നമ്പ്യാർ (ഫോട്ടോഗ്രാഫർ), ഗംഗാധരൻ നമ്പ്യാർ (റിട്ട.ഡിഫൻസ് സർവിസ്), ശോഭന, വേണു (കെ.ഡി.സി ബാങ്ക്, ഉള്ള്യേരി). മരുമക്കൾ: രാധ, ശ്രീധരൻമേനോക്കി (റിട്ട. എം.ഐ.സി.ഒ ബംഗളൂരു), ശാന്ത, ലക്ഷ്മിക്കുട്ടി, ഉണ്ണികൃഷ്ണൻ (റിട്ട.ഐ.ഐ.എസ്.സി), ശൈലജ (ടീച്ചർ, ഹയർ സെക്കൻഡറി, കോക്കല്ലൂർ).
പോരാമ്പ്ര: കല്ലോട് വയങ്ങോട്ടുമ്മല്‍ (79) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണവാര്യര്‍. മക്കള്‍: ഗിരിജ, വനജ, ഗീത, ഹരിദാസന് (എന്‍.എച്ച്.എം പാലിയേറ്റിവ് ജില്ല കോഒാഡിനേറ്റര്‍, കോഴിക്കോട്). മരുമക്കള്‍: ഗോവിന്ദന്, എ.സി. ബാലഗോപന്, കെ.വി. അച്യുതന് (എക്സ് സര്‍വിസ് ആര്‍മി തൃശിലേരി, വയനാട്), ഇ. ബീന (പേരാമ്പ്ര റീജനല്‍ കോഓപറേറ്റിവ് ബാങ്ക്). സഹോദരങ്ങള്‍: നാരായണി വാരസ്യാര്, പരേതരായ പാര്‍വതി വാരസ്യാര്, കെ.വി. കൃഷ്ണവാര്യര്‍, സി.പി. കുഞ്ഞിരാമ വാര്യര്‍, സി.പി. നാരായണ വാര്യര്‍. സഞ്ചയനം ബുധനാഴ്ച.
പെരുവയൽ: ചെറുകുളത്തൂർ താഴത്തടത്തിൽ ശശിധരൻെറ (ബസ് പാസഞ്ചേഴ്സ് ഗൈഡ്, സി.ഐ.ടി.യു) മകൾ ആദിത്യ (23) പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവം മൂലം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. ഭർത്താവ്: പറമ്പത്ത് കോമരപ്പടി സനൽ. മാതാവ്: ഭവാനി. സഹോദരി: അനുഗ്രഹ. സംസ്കാരം ചൊവ്വാഴ്ച പകൽ ഭർതൃഗൃഹത്തിൽ.