Obituary
എരിമയൂർ: പള്ളിക്കൽപറമ്പിൽ എം. ജബ്ബാറിന്റെ ഭാര്യ ശരീഫ (69) നിര്യാതയായി. മക്കൾ: ഷാജഹാൻ, പരേതയായ റംലത്ത്. മരുമക്കൾ: അബൂബക്കർ, സൗദ.
പുതുനഗരം: കരിപ്പോട് തറ ആനിയപ്പത്ത് വീട്ടിൽ കുമാര മന്നാടിയാർ (95) നിര്യാതനായി. ഭാര്യ: കാവേരി തരകത്യാർ. മക്കൾ: രാധ, രാജമ്മാൾ, അംബിക, കവിത. മരുമക്കൾ: അനന്തൻ, ബാബു, പ്രേമദാസ്, സന്തോഷ്.
പത്തിരിപ്പാല: മണ്ണൂർ അകവണ്ട നെച്ചിത്തൊടി അബ്ബാസ് (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാജഹാൻ (സൗദി), ബൽക്കീസ്, നുസ്റത്ത്. മരുമക്കൾ: റുബീന, പീർ മുഹമ്മദ്, റഫീഖ്.
കുമരനല്ലൂർ: പറക്കുളം അരിക്കാട് പാവിട്ടപുറത്ത് ഹംസ (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റജുല, ഷാജിത, ഷാഫി, സുലൈഖ, റഫീഖ്, ഷൈമ. മരുമക്കൾ: ഇബ്രാഹീം, അബ്ദുൽ മനാഫ്, ഹസീന, മുഹമ്മദ്, ഷമീറ, അബ്ബാസ്
വെഞ്ഞാറമൂട്: ആലിയാട് പുത്തയം വിജയവിലാസത്തില്‍ വിജയകുമാരന്‍ നായര്‍ (72) നിര്യാതനായി. ഭാര്യ: നിര്‍മല. മക്കള്‍: ബിജുകുമാര്‍, ബൈജുകുമാര്‍ (നേവി മുന്‍ ഉദ്യോഗസ്ഥന്). മരുമക്കള്‍: അരുണിമ, ശ്രീലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
വെഞ്ഞാറമൂട്: ആലിയാട് നെടുമ്പ്രത്ത് വീട്ടില്‍ എന്‍. സേതുനാഥന്‍ പിള്ള (64) നിര്യാതനായി. ഭാര്യ: സുധാദേവി. മക്കള്‍: സ്വാതി, സ്വരാജ്. മരുമകന്: സുരേഷ് കുമാര്‍. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
വെഞ്ഞാറമൂട്: ആലിയാട് ഊരൂട്ടുമണ്ഡപം ചരുവിള പുത്തന്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ പൊന്നമ്മ (73) നിര്യാതയായി. മക്കള്‍: മോളി, പരേതനായ ശശി, മണിക്കുട്ടന്. മരുമക്കള്‍: സുരന്, പരേതയായ ഉഷ, ചിത്ര.
കൈമനം: കുറ്റിക്കാട് കിഴക്കേതിൽ വീട്ടിൽ എ. ബാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: പി. വസന്തകുമാരി. മകൾ: രാധികദേവി (ബാങ്ക് ഓഫ് ബറോഡ). മരുമകൻ: ബാലചന്ദ്രൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പഴഞ്ഞി: കാട്ടകാമ്പാൽ സ്രായിൽ മാരാത്തു വളപ്പിൽ മാധവൻ നായരുടെ മകൻ സുരേഷ് (53) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ശബരീനാഥ്, ഗായത്രി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
തൃപ്രയാർ: വലപ്പാട്ടെ പഴയകാല പച്ചക്കറി വ്യാപാരിയായിരുന്ന ചരുവിൽ നാണു (72) നിര്യാതനായി. ഭാര്യ: ജല. മക്കൾ: റിഷ, റിജു, മുരളി. മരുമക്കൾ: ഷാജി, ശ്രീരംഗനാഥ്, നീനു.
മുല്ലക്കര: പുള്ളിക്കര വീട്ടിൽ സൈനുദ്ദീൻ ബാവയുടെ ഭാര്യ സുഹറ നിലോഫർ (80) നിര്യാതയായി. മക്കൾ: ഷെമി (ദുബൈ), ഷൈൻ (അബൂദബി). മരുമക്കൾ: റിനു, ഷാദിയ.
എളനാട്: വെന്നൂര്‍ പീച്ചാംകോട്ടില് ചിന്നമ്മു (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: മുരളീധരന്, മണികണ്ഠന്, തങ്കപ്പന്, പങ്കജാക്ഷന്, വത്സല, പത്മജ, പരേതയായ ലീല. മരുമക്കള്‍: വസന്ത, സതി, മിനി, രജനി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.