Obituary
വടക്കേക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. നമ്പീശൻപടി പരേതനായ മാതൃക നിവാസിൽ അപ്പുകുട്ടന്റെ മകൻ എൻ. രാജനാണ് (72) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.30ഓടെ നായരങ്ങാടി പഞ്ചായത്ത് ഓഫിസിന് സമീപത്താണ് അപകടം. മൂന്നാംകല്ലിലെ പെർഫക്ട് എൻജിനീയറിങ് വർക്സ് സ്ഥാപന ഉടമയാണ്. സ്ഥാപനം അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന രാജന്റെ ബൈക്കും എതിരെ വന്ന വടക്കേക്കാട് സ്വദേശികളുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ രാജനെ വടക്കേക്കാട്ടെ സ്വകാര്യ ക്ലിനിക്കിലും തുടർ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മാറ്റുകയായിരുന്നു. വെള്ളിയാഴ്ച പകൽ 12 ഓടെയാണ് മരണം. ഭാര്യമാർ: മല്ലിക, പരേതയായ സുമതി. മക്കൾ: ജയാസ്, സുജേഷ്, ധന്യ. മരുമക്കൾ: ജിഷ, സുജ, ബിജു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച സംസ്കരിക്കും.
എടക്കര: നാരോക്കാവ് മുരിങ്ങമുണ്ട കോലമല അബ്രഹാം (64) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: അനീഷ്, സനീഷ്, ജിനു. മരുമക്കൾ: സാലു, ജീൻസ്, മെറീന. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കുന്നുമ്മൽപൊട്ടി മാർ യാക്കോബുർദ്ദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മൊറയൂര്‍: വാലഞ്ചേരി പാറേന്കുന്നത്ത് കുമ്പളകുഴിയന് അബൂബക്കര്‍ (82) നിര്യാതനായി. ഭാര്യ: പരേതയായ അയിഷാബി. മക്കള്‍: സുലൈഖ, ഫാത്തിമക്കുട്ടി, ബഷീര്‍, സക്കീന, നിസാര്‍, ലൈലാബി, റഹ്മാബി.
കാളികാവ്: പള്ളിശ്ശേരി എരിച്ചിപ്പള്ളി ഉമ്മര്‍ (73) നിര്യാതനായി. സി.പി.എം കാളികാവ് ലോക്കൽ സെക്രട്ടറി, ആർട്ടിസാൻസ് യൂനിയൻ ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: സുനീറ, ഇ.പി. സാനു (നാടകപ്രവർത്തകൻ), സഫ്ദര്‍ സുനു (ഷാര്‍ജ). മരുമക്കള്‍: ഹിബാ ഷെറിന്, പരേതനായ അസൈനാര്‍.
പൊൽപ്പുള്ളി: ചിറവട്ടം അബ്ദുൽ റഹ്മാൻ (77) നിര്യാതനായി. ഭാര്യ: പരേതയായ റഹീമ. മക്കൾ: തങ്ങൾ കുട്ടി, ഷാജിത. മരുമകൾ: പൗജാമ്മ.
കേരളശ്ശേരി: മണ്ണാൻപറമ്പിൽ വീട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ സരസ്വതി (77) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ എന്ന സെൽവൻ, ഷീല, വത്സല, വിനോദ് കുമാർ. മരുമക്കൾ: മഞ്ജുള, രമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.
പട്ടാമ്പി: വള്ളൂർ ഭാർഗവി നിലയം സുന്ദരി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ നായർ. മക്കൾ: ഷൈലജ, കൃഷ്ണലത. മരുമക്കൾ: സത്യവ്രതൻ (റിട്ട. ഡിഫൻസ്), ബിനു (റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ).
വണ്ടാഴി: കിഴക്കുമുറി കെ.വി. സ്വാമിനാഥൻ (59) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രക്ഷോബ്, സന്ധ്യ. മരുമകൻ: സന്തോഷ്. സംസ്കാരം ശനിയാഴ്ച ഐവർമഠം ശ്മശാനത്തില്‍.
പട്ടാമ്പി: തിരുവേഗപ്പുറ തോട്ടത്തിൽ പരേതനായ ശങ്കൻനായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ശൈലജ, മണികണ്ഠൻ, കൃഷ്ണദാസ്. മരുമക്കൾ: കൃഷ്ണദാസ്, ജയശ്രീ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.
ആലത്തൂർ: കാവശ്ശേരി നെല്ലിത്തറ ഗ്രാമം പൂണാത്ത് വീട്ടിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പുതുക്കോട് ചെറിയിടത്ത് വീട്ടിൽ ശോഭ. മക്കൾ: ശ്രീജിത്ത്, സജിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ നായർ, രമ, ഗോവിന്ദൻ കുട്ടി, പരേതരായ വിജയൻ, സുധ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടക്കേനട പൊതുശ്മശാനത്തിൽ.
പാലക്കാട്: കല്ലെകുളങ്ങര വഴുതക്കാട് വീട്ടിൽ ശങ്കരനാരായണൻ (രാജൻ -71) തോമസ് നഗറിലുള്ള ശ്രീരാമജയം വീട്ടിൽ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രാധിക, സജിത് കുമാർ, അജിത്കുമാർ. മരുമക്കൾ: രാമചന്ദ്രൻ, നീതു, കീർത്തന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവർ മഠത്തിൽ.
പറളി: ഓടനൂർ, മോഡൻകാട് വീട്ടിൽ എം.കെ. പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: പൊന്നുക്കുട്ടി. മക്കൾ: ജയപ്രകാശൻ, രാമചന്ദ്രൻ, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: സജിത, രജിത, രേഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.