Obituary
മന്തരത്തൂര്‍: എടച്ചേരി താഴക്കുനി (85) നിര്യാതയായി. ഭര്‍ത്താവ്: സി.പി. ഒണക്കന്‍. മക്കള്‍: ജാനു, കുമാരന്, സി.എം. അശോകന്, സി.എം. ചന്ദ്രി, ഗീത. മരുമക്കള്‍: നാരായണന് (മണിയൂര്‍), അരവിന്ദന് (വടകര), ബാബു (വള്ള്യാട്), അജിത, നിഷ. mathu 85.jpg -mdmvatakara mdmvatakara
APD-JAYARAM 30 ആറാട്ടുപുഴ: രണ്ടുപേരുടെ കുത്തേറ്റ് യുവാവ് മരിച്ചു. ചിങ്ങോലി 11ാം വാർഡ് നെടിയാത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമൻെറ മകൻ ജയറാമാണ് (30) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെ ചിങ്ങോലി വായനശാല ജങ്ഷന് വടക്കുവശം നിൽക്കുമ്പോഴാണ് രണ്ടുപേർ ജയറാമിനെ കുത്തിയത്. ഇടത് തുടയിൽ കുത്തേറ്റ ഇയാൾ അരമണിക്കൂറോളം അവിടെത്തന്നെ കിടന്നതിനാൽ രക്തം വാർന്നുപോയി. ഗ്രാമപഞ്ചായത്ത് അംഗം ബിനുരാജ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തൊഴിലാളിയാണ്. ശനിയാഴ്ച ഉച്ചക്ക് ജയറാമും ചിലരുമായി വാക്തർക്കം നടന്നതായി പറയുന്നു. ഇതിൻെറ വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് കരുതുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നാലുവർഷം മുമ്പ് ജയറാമിൻെറ പിതാവ് വിക്രമനും കുത്തേറ്റാണ് മരിച്ചത്. മാതാവ്: വിലാസിനി. സഹോദരൻ: ജയമോൻ. APD-ABDULRAHMAN KUNJU 85 അബ്ദുൽറഹ്മാൻ കുഞ്ഞ് അമ്പലപ്പുഴ: പുന്നപ്ര മാക്കിയിൽ അബ്ദുൽറഹ്മാൻ കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: നബീസ ബീവി. മക്കൾ: ഖദീജ (റിട്ട. അധ്യാപിക, നീർക്കുന്നം എസ്.ഡി.വി സ്കൂൾ), സുഹ്റ, റംല, നിസാർ എ. മാക്കിയിൽ, മുംതാസ്, മുനീറ. മരുമക്കൾ: മുഹമ്മദ് മുസ്തഫ (റിട്ട. എച്ച്.എം, എച്ച്.ഐ എൽ.പി.എസ്, നീർക്കുന്നം), നാസർ പള്ളത്ത് (ബഹ്റൈൻ), നാസർ കടക്കരപ്പള്ളി, ഷീബ, അഫ്സൽ (സൗദി അറേബ്യ), ലത്തീഫ് (കെ.സി ഗ്രൂപ്, കരുനാഗപ്പള്ളി). APD-SAROJINI 67 സരോജിനി ചെങ്ങന്നൂർ: മുളക്കുഴ കോടംതുരുത്ത് കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ (സിന്ധുഭവനം) പരേതനായ തങ്കപ്പൻെറ ഭാര്യ സരോജിനി (67) നിര്യാതയായി. മക്കൾ: സിന്ധു, പരേതനായ സന്ദീപ്. മരുമകൻ: അനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
photo: alikutty_85_veliyankode അലിക്കുട്ടി വെളിയങ്കോട്: പഴയ മാർക്കറ്റിന് സമീപം താമസിക്കുന്ന പരേതനായ വീട്ടിലകത്ത് അബ്ദുറഹ്മാൻെറ മകന് കമ്മുട്ടി മുസ്ലിയാരകത്ത് അലിക്കുട്ടി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: യൂസുഫ്, ഖലീൽ (ഇരുവരും യു.എ.ഇ), നസിയ, സാബിറ, ആയിശ. മരുമക്കൾ: സലീം(സൗദി), ഹാരിസ് (യു.എ.ഇ), അഷ്കർ (ബംഗളൂരു), സബിദ, സീനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് വെളിയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എടവണ്ണ: അയിന്തൂർ എരഞ്ഞിക്കൽ മുഹമ്മദ് എന്ന ചെറിയോൻെറ ഭാര്യ ടി.പി. (75) നിര്യാതയായി. മക്കൾ: സുബൈദ (പി.ടി.എം.യു.പി സ്കൂൾ അമ്മിനിക്കാട്), സഫീയ, അൻവർ (ഹെൽത്ത് ഡിപ്പാർട്മൻെറ്), നജീബ്, നദീറ (ലേറ്റ്), മനാഫ്, ഫൈസൽ (എം.ഇ.എസ് ഹൈസ്കൂൾ മമ്പാട്), ഹസ്കർ (എം.ഇ.എസ് കോളജ് മമ്പാട്), ഷിഫ, സജ്ന. മരുമക്കൾ: സി.എച്ച്. മുഹമ്മദ് ആലി (കീഴുപറമ്പ്), കെ. അബ്ദുല്ല (എടക്കര), ഇ.പി. അബ്ദുൽ അസീസ് (വണ്ടൂർ), കെ. തൗഫീഖ് (മേപ്പാടം), സുബൈദ, ജസീല, റുക്സാന, നിഷാത്ത്, ലസ്ന (എൽ.പി സ്കൂൾ ചളിപ്പാടം). edavanna aminakutti75
പട്ടേൽത്താഴം: പരേതനായ പള്ളിക്കണ്ടി നാലകം ആലിക്കോയയുടെ (സംഗം തിയറ്റർ) ഭാര്യ പട്ടേൽത്താഴം ഗുൽസാർ വില്ലയിൽ (74) നിര്യാതയായി. മക്കൾ: റഹ്മത്ത്, നജ്മുന്നിസ(സൗദി). മരുമക്കൾ: അബ്ദുൽ ലത്തീഫ് (ടിമ്പർ മൂരിയാട്), ഹസൻകോയ (സൗദി). ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കണ്ണംപറമ്പ് ജുമാ മസ്ജിദ് ഖബർസഥാനിൽ.
photo: hasain musliyar_54_manjeri ഹസൈൻ മുസ്ലിയാർ മഞ്ചേരി: പയ്യനാട് കച്ചേരിപ്പടിയിൽനിന്ന് ബൈക്കിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യനാട് കുട്ടിപ്പാറ കുന്നത്താടി ഹസൈൻ മുസ്ലിയാറാണ് (54) മരിച്ചത്. പിതാവ്: കുഞ്ഞാലി. മാതാവ്: പാത്തുമ്മ. ഭാര്യ: അലീമ പാണായി. മക്കൾ: സാബിത്ത്, റുവൈസ്, സുആദ, ഹിസാന. മരുമക്കൾ: നാസർ (കുട്ടശ്ശേരി), നാസർ (പിലാക്കൽ).
നന്തിബസാര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നന്തിയിലെ പാറക്കാട് താളിക്കാട്ടില്‍ ഗീതയാണ് (53) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. തിക്കോടി പാലൂരു വെച്ച് അമിതവേഗത്തില്‍ വന്ന കാർ ഗീത സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഭര്‍ത്താവ്: ടി.കെ. അശോകന് (റിട്ട. സെക്രട്ടറി മൂടാടി സര്‍വിസ് സഹകരണ ബാങ്ക്). പിതാവ്: പരേതനായ വടുവന്‍. മാതാവ്: കമല. മക്കള്‍: അഷിത, അമിത, അബിത. മരുമകന്: ദിപിന് (ചിങ്ങപുരം എളമ്പിലാട്). സഹോദരങ്ങള്‍: മധു, മനോജ്. സഞ്ചയനം ബുധനാഴ്ച. ഹംസ ഹാജി പയ്യോളി: അക്ഷര കോളജിന് സമീപം കളത്തിൽ ഹംസ ഹാജി (93) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: കുഞ്ഞബ്ദുല്ല, ഇസ്മായിൽ, അഹമ്മദ്, നഫീസ, റുഖിയ, കുഞ്ഞിബി. മരുമക്കൾ: എം.സി. മൊയ്തു, അഹമ്മദ് കോട്ടക്കാരൻ, സൈനബ, ആയിഷ, ഷംസീന, പരേതനായ അബ്ദുല്ലകുട്ടി.
ചെറുവണ്ണൂർ സ്രാമ്പ്യ: പരേതനായ തെക്കുംപുറത്ത് മരക്കാരുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: അബ്ബാസ്, ഖാലിദ്, സുബൈർ, ഇല്യാസ്, ഇബ്രാഹിം. മരുമക്കൾ: പരേതയായ ഖദീജ, സുഹ്റ, സുഹ്റാബിവി, സക്കീന, സൗദാബി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
പേരാമ്പ്ര: കായണ്ണയിലെ വൈശന്നൂര് (75) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഫിറോസ് (കുവൈത്ത്), സഫിയ, ഫൗസിയ, റഷീദ. മരുമക്കൾ: എം.ടി. അമ്മദ്, കുഞ്ഞബ്ദുല്ല, റഷീദ് (മെട്രോ മുളിയങ്ങൽ).
കോലഴി: കോലഴി പള്ളത്ത് ലൈൻ പകിടീരി (100) നിര്യാതയായി. മക്കൾ: സത്യഭാമ, സുകുമാരൻ, ചന്ദ്രമോഹനൻ, ഉഷ ദിവാകരൻ, രഘുനാഥൻ, നന്ദകുമാർ. മരുമക്കൾ: പ്രസന്ന, ദിവകാരൻ, ചിത്രലേഖ, അജിതകുമാരി. പടം
കൊടുവള്ളി: കരുവൻപൊയിൽ പൊൻപാറക്കൽ അയമ്മദിൻെറ ഭാര്യ (87) നിര്യാതയായി. മക്കൾ: അബൂബക്കർ, ശരീഫ്, അബ്ദുസ്സമദ്, സൈനബി, കദീജ, ആസിയ. മരുമക്കൾ: റുഖിയ്യ, ഖദീജ, ആമിന, മുഹമ്മദ്, മുഹമ്മദ്, മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന്.
മടവൂർ: മടവൂർ സി.എം മഖാം കുളങ്ങരക്കണ്ടി (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുജീബ്, കാസിം (റിയാദ്). മരുമക്കൾ: ആയിഷക്കുട്ടി, സഫിയ. സഹോദരങ്ങൾ: മൊയ്തീൻ മുസ്ലിയാർ, ഹംസ മുസ്ലിയാർ, ഫാത്തിമ, ആമിന. അക്ഷയ കടലുണ്ടി: ഇടച്ചിറ കൊറ്റം വളപ്പിൽ ബാബുരാജൻെറ മകൾ അക്ഷയ (19) നിര്യാതയായി. ഫറോക്ക് ബേഹിത എജുക്കേഷൻ സൻെറർ അവസാന വർഷ പ്രീപ്രൈമറി ടി.ടി.സി വിദ്യാർഥിനിയാണ്. മാതാവ്: സിന്ധു. സഹോദരൻ: അഭിനയ്. സംസ്കാരം തിങ്കളാഴ്ച 12ന് വട്ടപ്പറമ്പ് ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച. രാധ ഒളവണ്ണ: കൈമ്പാലം മുട്ടഞ്ചേരി കീഴിയേൽ എം.കെ. അശോകൻെറ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: ഷൈനി, ഷെർളി (അംഗൻവാടി വർക്കർ), പരേതനായ ഷൈലേഷ്കുമാർ. മരുമക്കൾ: ദിനേശൻ, രവീന്ദ്രൻ.