Obituary
ഫോർട്ട്കൊച്ചി: നെല്ല്കടവിൽ പുതിയടത്ത് വീട്ടിൽ പരേതനായ സെയ്താലി സാഹിബിന്റെ മകൻ ഹമീദ് (78) നിര്യാതയായി. ഭാര്യ: പരേതയായ നബീസ. മക്കൾ: യഹിയ, ഹാരീസ്, റിസ്വാൻ, റിഷാൽ. മരുമകൾ: സുഹറാബി.
ഫോർട്ട്കൊച്ചി: അധികാരിവളപ്പ് കുഴിക്കണ്ടത്തിൽ വീട്ടിൽ പരേതനായ അന്ത്ക്കായി സാഹിബിന്റെ മകൻ കെ.എ. സലീം (50) നിര്യാതനായി. സി.ടി.ടി.യു ഓഫിസ് സെക്രട്ടറിയായിരുന്നു. ഭാര്യ: സുൽഫത്ത്. മക്കൾ: ബിലാൽ, സ്വലാഹുദ്ദീൻ, ബാസിത്.
കോട്ടപ്പടി: റിട്ട. മിൽമ ഉദ്യോഗസ്ഥൻ കോട്ടപ്പടി കൊറ്റാലിൽ ജോർജിന്റെ ഭാര്യ എസ്തേർ (62) നിര്യാതയായി. കോട്ടപ്പടി കീളാചിറങ്ങര കുടുംബാംഗമാണ്. മക്കൾ: പോൾ, എൽദോസ്. മരുമകൾ: അഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ യാക്കോബായ പള്ളി സെമിത്തേരിയിൽ.
വല്ലാർപാടം: രാമൻതുരുത്ത് സ്വദേശിയായിരുന്ന പനമ്പുകാട് കർത്തേടം ബാങ്കിന് സമീപം കൈതമന വീട്ടിൽ ഹെർമൻ (67) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ആന്റണി ഹിരൺ തോമസ്, ഹണി. മരുമകൻ: സിബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വല്ലാർപാടം ബസിലിക്ക സെമിത്തേരിയിൽ.
വൈപ്പിൻ: വളപ്പ് കല്ലുംവീട്ടിൽ പരേതനായ വി.എം. ബാബു സാഹിബിന്റെ (കൊട്ടാരം ബാബു) ഭാര്യ നബീസ (64) നിര്യാതയായി. മക്കൾ: ഫാസില, താജുദ്ദീൻ.
ആലുവ: തായിക്കാട്ടുകര കണ്ണേലിൽ പരേതനായ യൂസുഫിന്റെ മകൻ കരീം (71) നിര്യാതനായി. മുൻ എഫ്.ഐ.ടി ജീവനക്കാരനാണ്. ഭാര്യ: നബീസ. മക്കൾ: മുജീബ്, നജീബ്, റസിയ, റഫിയ. മരുമക്കൾ: മുജീബ്, ഷാജഹാൻ, ഷംല, സബിത.
പെരുമ്പാവൂർ: മുടിക്കൽ മൂക്കട കടവിൽ വീട്ടിൽ പരേതനായ അബ്ദുൾഖാദറിന്റെ മകൻ അഡ്വ.എം.എ. ബഷീർ (62) നിര്യാതനായി. ഭാര്യ: കറുകപ്പാടത്ത് വേടിയിൽ വീട്ടിൽ പരേതനായ അലിമുഹമ്മദിന്റെ മകൾ അഡ്വ. ജിജി മോൾ. മക്കൾ: ബിച്ചു, സച്ചു, റിച്ചു. മരുമക്കൾ: മുഹമ്മദ് അബീർ, അൽസബാഹ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മുടിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അരൂർ: കൈതപ്പുഴ കായലിൽ വഞ്ചിയിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ മത്സ്യത്തൊഴിലാളി കായലിൽവീണ് മരിച്ചു. അരൂർ പടിഞ്ഞാറെ കാവുങ്കൽ പുരുഷോത്തമനാണ് (63) മരിച്ചത്.കായലിന്റെ മധ്യഭാഗത്ത് നീട്ടുവല ഇടുന്നതിനിടയിൽ കായലിൽ വീഴുകയായിരുന്നു. വഞ്ചി മാത്രം നടുക്കായലിൽ കണ്ട് സംശയം തോന്നിയ മറ്റു വലക്കാരും ബന്ധുക്കളും അന്വേഷിച്ചപ്പോൾ മൃതദേഹം വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: സതി. മക്കൾ: ശരത്, സരുഷ.
ചേര്‍ത്തല: സാമ്പത്തിക കേസില്‍ പ്രതിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുമല വാര്‍ഡ് പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകന് റിക്സണ് മൈക്കിളാണ് (35) മരിച്ചത്. ചേര്‍ത്തല നഗരസഭ 11ാം വാര്‍ഡ് സിന്‍സാസ് സന്തുവിന്റെ വീട്ടിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. സന്തുവിന്റെ സുഹൃത്താണ് റിക്സണ് ആന്റണിയെന്ന് പൊലീസ് പറഞ്ഞു. ഒരു മാസമായി യുവാവ് ഇവിടെ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.കഴിഞ്ഞദിവസം റിക്സണ് താമസിക്കുന്ന വീട്ടിലെത്തി ഏതാനും പേര് പ്രശ്നമുണ്ടാക്കിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷെയര്‍ മാര്‍ക്കറ്റ് ബിസിനസ് നടത്തിയിരുന്ന റിക്സണ് മൈക്കിളിനെതിരെയുള്ള പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ്ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം തുടങ്ങി.
അമ്പലപ്പുഴ: കുമാരകോടി കെ.എ.എം യു.പി സ്കൂളിലെ റിട്ട. അധ്യാപകൻ പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡ് കൃഷ്ണൻചിറ ബംഗ്ലാവിൽ വീട്ടിൽ കെ. സൽപുത്രൻ (78) നിര്യാതനായി. ഭാര്യ: റിട്ട. അധ്യാപിക തങ്കമണി. മകൻ: എസ്. അഭിലാഷ് (നാലുചിറ ഗവ. ഹൈസ്കൂള്‍). മരുമകൾ: മീര (സീനിയർ ക്ലർക്ക്, എ.ഇ ഓഫിസ് ഹരിപ്പാട്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കായംകുളം: ചാക്ക് വ്യാപാരം നടത്തുന്ന വലിയപറമ്പിൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യ ഫാത്തിമ ബീവി (50) നിര്യാതയായി. മക്കൾ: യാസർ അരാഫത്ത് (പത്തിയൂർ ഫാർമേഴ്സ് ബാങ്ക്), ഷമീർഖാൻ(കേരള പൊലീസ്), അൻവർ സാദത്ത് (എം.എസ്.എം കോളജ് ലക്ചറർ) മരുമക്കൾ: തസ്നി, രഹന.
മണ്ണഞ്ചേരി: മൂന്നാം വാർഡ് കാവുങ്കൽ സ്രാങ്കുപറമ്പിൽ ഉത്തമൻ (ശ്രീധരൻ -75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിനു, അനു, ബീന. മരുമക്കൾ: വീണ, ശ്യാംകുമാർ.