Obituary
എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. എലിക്കുളം പൂവേലിത്താഴെ (മൂക്കനോലിൽ) മാധവൻ നായരാണ് (75) മരിച്ചത്. ബുധനാഴ്ച രാത്രി മഞ്ചക്കുഴി കവലയിലായിരുന്നു അപകടം. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ മരിച്ച് മൂന്നാഴ്ചക്കുള്ളിലാണ് മാധവൻ നായരുടെ മരണം.ജ്യേഷ്ഠൻ മൂക്കനോലിൽ തങ്കപ്പൻ നായർ (86) വാർധക്യസഹജമായ അസുഖത്താൽ മാർച്ച് 23നാണ് മരിച്ചത്. മറ്റു സഹോദരങ്ങൾ: പരേതനായ കുട്ടപ്പൻ നായർ, രാമകൃഷ്ണൻ നായർ, തങ്കമ്മ, സരസമ്മ, ചെല്ലമ്മ.
പീരുമേട്: വാഗമണ്ണിലെ പാലൊഴുകുംപാറയിലെ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു. അലപ്പുഴ എഴുപ്പുര അവലോകുന്ന് തോണ്ടൻകുളങ്ങര കരയിൽ ചാക്കോയുടെ മകൻ രോഹിതാണ് (23) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് അപകടം.സുഹൃത്തുക്കൾക്കൊപ്പം വാഗമൺ പാലൊഴുകുംപാറയിൽ വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെ രോഹിത് കയത്തിൽ ഇറങ്ങി. ഏറെസമയം കഴിഞ്ഞിട്ടും കാണാതെ വന്നപ്പോൾ കരയിൽനിന്നവർ ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണിന് ഇവിടെ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. മണിക്കൂറുകൾ കഴിഞ്ഞാണ് പൊലീസും അഗ്നിരക്ഷാസേനയും വിവരം അറിയുന്നത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും വാഗമൺ ഡി.ടി.പി.സി ഗാർഡുമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മുന്നുമണിയോടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോതമംഗലം: ഇളമ്പ്ര വട്ടക്കുടിയിൽ (തേവര കല്ലിൽ ) മക്കാർ (പക്കുഞ്ഞ് -83) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ആര്യങ്കാലായിൽ ഐശ. മക്കൾ: സിദ്ദീഖ്, അനസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ഇളമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പറവൂർ: മടപ്ലാതുരുത്ത് ചള്ളിയിൽ സി.കെ. രത്നൻ ( റിട്ട. ഇക്ണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം -73) നിര്യാതനായി. ഭാര്യ: തുളസി (റിട്ട. അധ്യാപിക). മക്കൾ: അനീഷ്, അനൂപ്. മരുമക്കൾ: ദീപ ദാസ്, സൻവിക.
പെരുമ്പാവൂർ: അല്ലപ്ര പാറപ്പുറം വീട്ടിൽ പരേതനായ കുര്യാക്കോസിന്റെ മകൻ പാപ്പച്ചൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജിജിമോൻ, ജിനി, ജയമോൾ. മരുമക്കൾ: സൂസൻ, എൽദോ, പരേതനായ സൈമൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
കോതമംഗലം: മാതിരപ്പിള്ളി പടിഞ്ഞാറെക്കുടി (പരണായിൽ) പി.എം. വർക്കി (88) നിര്യാതനായി. ഭാര്യ: കീഴില്ലം പോമക്കൽ കുടുംബാംഗം ശോശാമ്മ. മക്കൾ: ഷീല, എൽദോസ്, എബി, പരേതയായ ഷീജ. മരുമക്കൾ: ബിജു, ദീപ, മെർളിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.
പള്ളുരുത്തി: നമ്പ്യാപുരം പള്ളിക്ക് സമീപം പരേതനായ അബ്ദുൽ കരീമിന്റെ മകൻ കെ.കെ. നാസർ (ഓട്ടോ ഡ്രൈവർ -52) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: നൗഷാദ്, അഫ്സത്ത്, അസീന. മരുമക്കൾ: ഷെമീർ, റൗഫൽ, നൗഫിയ.
മട്ടാഞ്ചേരി: വടക്കേ ചെറളായി എം.ബി ലെയ്നിൽ ആദ്യകാല പത്രവിതരണക്കാരനായ എച്ച്. രാമചന്ദ്രപ്രഭു (71) നിര്യാതനായി. ഭാര്യ: ഗീതാഭായ്. മക്കൾ: ശ്രീനാഥ് പൈ (പോസ്റ്റ്മാൻ, മട്ടാഞ്ചേരി പോസ്റ്റ് ഓഫിസ്), സന്ധ്യ (പോസ്റ്റ് വുമൺ, പാലാരിവട്ടം). മരുമക്കൾ: രാജ റാം കമ്മത്ത് (അക്കൗണ്ടന്റ്), ശ്രീലക്ഷ്മി.
എടത്തല: പുക്കാട്ടുപടി പാറേക്കാട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കള്‍: സുലൈഖ, ഷരീഫ, അലിയാര്, സെയ്തുമുഹമ്മദ്. മരുമക്കള്‍: അലിയാര്, കെ.എ. അലി, റംല, ഷീബ.
കാക്കനാട്: തൃക്കാക്കര കൊല്ലംകുടിമുകളില്‍ താമസിക്കുന്ന കോട്ടയം തിരുവഞ്ചൂര്‍ വാഴയില്‍ വി.ജെ. എബ്രഹാം (86) നിര്യാതനായി. ഭാര്യ: ഹിമ (ചെറിയനാട് നാക്കോലയ്ക്കല്‍). മക്കള്‍: ബിജു (സൗദി അറേബ്യ), റെജി (യു.എസ്.എ). മരുമക്കള്‍: ഏയ്ഞ്ചല്‍, രേഷ്മ. സംസ്കാരം ശനിയാഴ്ച 12.30ന് പുത്തന്‍കുരിശ് സ്വര്‍ഗീയ വിരുന്ന് സഭ സെമിത്തേരിയില്‍.
കളമശ്ശേരി: മഞ്ഞുമ്മൽ പ്രോവിസ് അംഗവും ഡൊമിനിക് ഫിഗറാഡോ-മേരി ഫിഗറാഡോ ദമ്പതികളുടെ മകനുമായ ഫാ. പയസ് ഫിഗറാഡോ (73) നിര്യാതനായി. എരമല്ലൂർ, പെരുമ്പടപ്പ്, വരാപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാക്കനാട്: ചെമ്പുമുക്ക് ആശാരിമാട്ടേല്‍ സെലിന് (84, വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗില്‍ബര്‍ട്ട്. മകന്: സന്തോഷ്. മരുമകള്‍: റോണി മേരി (തൃക്കാക്കര നഗരസഭ മുൻ കൗണ്‍സിലര്‍). സംസ്കാരം ശനിയാഴ്ച 11.30ന് ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.